Venus Transit 2022: ജ്യോതിഷത്തിൽ ശുക്രന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്.  ജാതകത്തിൽ ശുക്രൻ ശുഭമായാൽ ജീവിതത്തിൽ എല്ലാം വന്നുചേരും. ശുക്രന്റെ ശുഭഫലത്താൽ സമ്പത്തും ഐശ്വര്യവും എല്ലാം ലഭ്യമാകും. ശുഭസൂചനയായ ശുക്രന്റെ സ്വാധീനത്താൽ ഒരാളുടെ ഉറങ്ങിക്കിടക്കുന്ന ഭാഗ്യം  ഉണരുമെന്നാണ് പറയപ്പെടുന്നത്.  ഒപ്പം  ലക്ഷ്മിദേവിയുടെ പ്രത്യേക കൃപയും ലഭിക്കുന്നു. ഫെബ്രുവരി 27 ഞായറാഴ്ച ശുക്രൻ രാശി മാറാൻ പോകുകയാണ്. ശുക്രന്റെ ഈ മാറ്റം മൂലം ചില രാശിക്കാരുടെ ഭാഗ്യം കത്തി ജ്വലിക്കും. ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Horoscope February 19, 2022: ഈ രാശിക്കാർക്ക് ഇന്ന് വെല്ലുവിളികൾ നേരിടേണ്ടിവരും, അറിയാം ഇന്നത്തെ രാശിഫലം 


 


മേടം (Aries)


ശുക്രന്റെ രാശിമാറ്റം മേടം രാശിക്കാർക്ക് ശുഭകരമാണ്. ഈ സമയത്ത് ധനനേട്ടത്തിന്റെ വിശേഷ യോഗമുണ്ട്.  തൊഴിലിലും ബിസിനസ്സിലും സാമ്പത്തിക വശം ശക്തമാകും. ഇതോടൊപ്പം നിങ്ങൾക്ക് ദാമ്പത്യജീവിതത്തിന്റെ പൂർണ്ണ ആസ്വാദനവും ലഭിക്കും. എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതുണ്ട്.


ഇടവം (Taurus)


ഇടവം രാശിക്കാർക്ക് ശുക്രന്റെ മാറ്റം വളരെ ശുഭകരമാണ്. ഈ സമയത്തെ ഏത് പ്രവൃത്തിയും ശുഭകരമായ ഫലങ്ങൾ നൽകും. എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ബിസിനസ്സിൽ ധനലാഭം ഉണ്ടാകും. പ്രതിദിന വരുമാനം വർദ്ധിക്കും.


Also Read: Personality By Zodiac Sign: ഈ 4 രാശിക്കാർ ആകർഷകമായ വ്യക്തിത്വത്തിന്റെ ഉടമകൾ


കർക്കിടകം (Cancer)


ശുക്രന്റെ രാശിമാറ്റം ബിസിനസ്സിൽ ശക്തമായ ലാഭം ഉണ്ടാക്കും. ഇതോടൊപ്പം ബിസിനസ്സിലെ സാമ്പത്തിക സ്ഥിതിയും ശക്തമാകും. കിട്ടാനുള്ള പണം ലഭിക്കും. വീടും വാഹനവും എന്ന ആഗ്രഹം സഫലമാകും. പങ്കാളിത്ത ബിസിനസിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.


Also Read: Viral Video: ഒന്ന് ഫോട്ടോയെടുക്കാൻ ശ്രമിച്ചതാ.. പിന്നെ സംഭവിച്ചത്..! 


കന്നിരാശി (Virgo)


ശുക്രന്റെ രാശിയിലെ മാറ്റം കന്നിരാശിക്കാർക്ക് ശുഭകരമായിരിക്കും. അവിവാഹിതരുടെ ആഗ്രഹങ്ങൾ സഫലമാകും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. പങ്കാളിക്ക് പൂർണ്ണ പിന്തുണ ലഭിക്കും. ജോലിയിൽ വരുമാനം വർദ്ധിക്കും. പാഴ് ചെലവുകൾക്ക് നിയന്ത്രണമുണ്ടാകും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)