Rashi Parivartan: ഏപ്രിൽ 10 വരെ ശുക്രന്റെ രാശിമാറ്റം; ഈ നക്ഷത്രക്കാർ സൂക്ഷിക്കുക
ഓരോ നക്ഷത്രക്കാരേയും ഈ രാശിമാറ്റം എങ്ങനെ ബാധിക്കുമെന്നറിയാം..
ശുക്രന്‍ മീനം രാശിയില്‍ മാര്‍ച്ച് 17 ന് പ്രവേശിച്ചിരിക്കുകയാണ്. അത് ഏപ്രില്‍ 10 വരെ തുടരും. ഓരോ നക്ഷത്രക്കാരേയും ഈ രാശിമാറ്റം എങ്ങനെ ബാധിക്കുമെന്നറിയാം..
മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4 പാദം)
ഈ രാശിക്കാര്‍ക്ക് ഈ സമയം നല്ല ഫലങ്ങള്‍ ലഭിക്കാനാണ് യോഗമുള്ളത്. ഇവരുടെ വരുമാനം വർധിക്കുകയും ബിസിനസുകാര്‍ക്ക് നേട്ടമുണ്ടാകാനും യോഗമുണ്ട്.
ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2 പാദം)
ഈ കൂറുകാർക്ക് തൊഴില്‍മേഖലയിലും, സാമ്പത്തികമായും നേട്ടത്തിന്റെ കാലമാണ്.
Also Read: Rashi Parivarthan: ഏപ്രിൽ 6 ന് വ്യാഴമാറ്റം, ഈ നക്ഷത്രക്കാർ സൂക്ഷിക്കുക
മിഥുനക്കൂറ് (മകയിരം1/2,തിരുവാതിര,പുണര്‍തം 3/4 പാദം)
ഈ കൂറുകാർക്ക് സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. കൂടാതെ തൊഴില്‍മാറ്റത്തിന് അനുയോജ്യമായ സമയം കൂടിയാണിത്. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ നിലനിര്‍ത്താന്‍ ഈ കൂറുകാർ ശ്രദ്ധിക്കണം.
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)
ഈ കൂറുകാർക്ക് ഇപ്പോൾ സാമ്പത്തികമായി നേട്ടത്തിന്റെ കാലമാണ്. തൊഴില്‍മേഖലയിലും ബിസിനസിലും ലാഭം പ്രതീക്ഷിക്കാം.
ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)
ഈ കൂറുകാർക്ക് ആത്മവിശ്വാസം കുറയാന്‍ സാധ്യത. അതുകൊണ്ടുതന്നെ പോസിറ്റീവ് ചിന്താഗതി നിലനിര്‍ത്തണം. കൂടാതെ തിരിച്ചടികള്‍ക്കും യോഗമുണ്ട്.
Also Read: കെടാവിളക്കില്‍ എണ്ണയൊഴിച്ച് പ്രാര്‍ഥിക്കുന്നത് ഐശ്വര്യം നല്‍കും
കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)
ഈ കൂറുകാര്‍ക്ക് ശുക്രന്റെ രാശിമാറ്റം നേട്ടങ്ങള്‍ പ്രദാനം ചെയ്യും. അതിന്റെ അടിസ്ഥാനത്തിൽ പുതിയതും ശുഭകരവുമായ അവസരങ്ങള്‍ വരും. കൂടാതെ തൊഴില്‍മേഖലയിലും നേട്ടങ്ങളുണ്ടാകും.
വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)
ശുക്രന്റെ രാശിമാറ്റം ഈ കൂറുകാർക്ക് തൊഴില്‍മേഖലയില്‍ സ്ഥാനക്കയറ്റത്തിനു സാധ്യതയും, ബിസിനസുകാര്‍ക്ക് നേട്ടവും ഫലം.
ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)
ഈ കൂറുകാർക്ക് ഈ സമയം കുടുംബത്തില്‍ സന്തോഷാന്തരീക്ഷമുണ്ടാകും. പങ്കാളിയുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും. ഇവർക്ക് ഈ സമയം ഭൂമി വാങ്ങാന്‍ പറ്റിയതാണ്.
മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
ഈ കൂറുകാർക്ക് ഈ സമയം യാത്രപോകാന്‍ അനുയോജ്യമായ സമയമാണ്. അതുപോലെ ഇവർക്ക് വിജയസാധ്യതയുള്ള സമയമാണ്. കൂടാതെ സഹോദരങ്ങളുമായിട്ടുള്ള ബന്ധം മെച്ചപ്പെടും.
Also Read: ഈ സമയങ്ങളിലെ ദീപാരാധന തൊഴുന്നതിനുള്ള ഫലങ്ങൾ അറിയാമോ?
കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)
ഈ കൂറുകാർക്ക് ഈ സമയം ഭൂ നിക്ഷേപം ഉത്തമമാണ്. പൂർവ്വിക സ്വത്ത് ലഭിക്കാനുള്ള അവസരം. കൂടാതെ ഇവർ കുടുംബത്തില്‍ സന്തോഷാനുഭവം നിലനിര്‍ത്താനും ശ്രമിക്കണം.
മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
ഈ കൂറുകാർ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ഇവർക്ക് പൊതുവെ ഈ സമയം സാമ്പത്തികമായി ഗുണം ലഭിക്കുന്ന കാലമാണ്. ഒപ്പം പുതിയ ബിസിനസ് ആരംഭിക്കാന്‍ പറ്റിയ കാലമാണ്.
തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം3/4)
ഈ കൂറുകാരും ആരോഗ്യകാര്യം ശ്രദ്ധിക്കണം. ചെലവുകള്‍ നിയന്ത്രിക്കുക. ഈ സമയം ഇവർക്ക് ദൈനംദിന ജീവിതത്തില്‍ സമ്മര്‍ദ്ദം കൂടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...