Shukra Gochar: ജ്യോതിഷമനുസരിച്ച് എല്ലാ ഗ്രഹങ്ങളുടെയും രാശിചക്രം മാറുന്ന സമയം പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഈ ഗ്രഹങ്ങളുടെ മാറിയ ചലനങ്ങളും രാശിമാറ്റവും മൊത്തം 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. 2022 ഒക്‌ടോബർ 18 ന് ആഡംബരവും സന്തോഷവും സമ്പത്തും പ്രതാപവും നൽകുന്ന ശുക്രൻ തുലാം രാശിയിലേക്ക് പ്രവേശിക്കും. 2022 ലെ ദീപാവലിക്ക് മുമ്പുള്ള ശുക്രന്റെ ഈ രാശിമാറ്റം ഈ 3 രാശിക്കാർക്ക് സമ്പത്തും സന്തോഷവും നൽകും. ലക്ഷ്മി ദേവിയുടെ കൃപ ചൊരിയുന്ന ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശനി സൃഷ്ടിക്കുന്ന വിപരീത രാജയോഗം ഈ രാശിക്കാർക്ക് നൽകും അടിപൊളി ആനുകൂല്യങ്ങൾ


കന്നി (Virgo): തുലാം രാശിയിലെ ശുക്രന്റെ സംക്രമണം കന്നിരാശിക്കാർക്ക് തൊഴിൽരംഗത്തും ബിസിനസ്സിലും വളരെയധികം നേട്ടങ്ങൾ നൽകും. വരുമാനം വർദ്ധിക്കും. ധനലാഭമുണ്ടക്കയം. അപ്രതീക്ഷിതമായി ലഭിക്കുന്ന പണം നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും. മാർക്കറ്റിംഗ്, അദ്ധ്യാപനം, ആങ്കറിംഗ്, രാഷ്ട്രീയം തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ആളുകൾക്ക് നല്ല ഫലങ്ങൾ ലഭിക്കും.  ഇവർക്ക് ഈ സമയം പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.


ധനു (Sagittarius): ശുക്രന്റെ രാശിമാറ്റം ധനു രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. വരുമാനത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകാം. ധനലാഭം മൂലം സാമ്പത്തിക സ്ഥിതി ശക്തമാകും. മാധ്യമങ്ങൾ, ഗ്ലാമർ, ഫാഷൻ ഡിസൈനിംഗ് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ഇവർക്ക് ഈ സമയം വാൻ വിജയങ്ങൾ നേടാൻ കഴിയും. നിക്ഷേപം ലാഭകരമാകും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും.


Also Read: വധുവിനെ കണ്ടതും ബോധംകെട്ട് വരൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


മകരം (Capricorn): ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ പ്രവേശിക്കുന്നത് മകരം രാശിക്കാർക്ക് വൻ ഗുണം നൽകും.  എല്ലാ കാര്യങ്ങളിലും ഇവർ വിജയം കൈവരിക്കും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകും. പുതിയ ജോലി ലഭിക്കും. പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കാനുള്ള ശക്തമായ സാധ്യതകളുണ്ട്. നിങ്ങൾക്ക് ഒരു വീടോ കാറോ വാങ്ങാനുള്ള യോഗമുണ്ട്.  നിക്ഷേപത്തിന് നല്ല സമയമാണ്. പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ആളുകൾക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.