Venus Transit: ശുക്രൻ രാശിമാറാൻ മണിക്കൂറുകൾ മാത്രം; തൊട്ടതെല്ലാം പൊന്നാകും, ഈ 3 രാശിക്കാർക്ക് അത്ഭുതനേട്ടം!
Shukra Rashi Parivartan: ശുക്രൻ ശുഭസ്ഥാനത്ത് ആണെങ്കിൽ ലക്ഷ്മീദേവിയുടെ കൃപ നന്നയി ലഭിക്കും. അതിലൂടെ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല. ഈ രാശിമാറ്റം മൂന്ന് രാശിക്കാർക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കും. അത്തരമൊരു സാഹചര്യത്തിൽ, ശുക്രൻ നല്ല ഫലങ്ങൾ നൽകാനും സാമ്പത്തികമായി നല്ല സമയം ഇവർക്ക് വരാനും പോകുന്നുവെന്ന് പറയാം. ആ രാശികൾ ഏതൊക്കെയെന്ന് അറിയാം...
Shukra Gochar 2023: രാശികൾ പൊതുവെ ആളുകളെ സ്വാധീനിക്കാറുണ്ട്. അതുപോലെ ഗ്രഹമാറ്റം കാരണം ഏതൊക്കെ രാശിയിലുള്ളവർക്ക് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകാം എന്നതും വളരെ പ്രധാനമാണ്. ഫെബ്രുവരി 15 മുതൽ ശുക്രൻ കുംഭം രാശിയിൽ നിന്നും മീനരാശിയിലേക്ക് പ്രവേശിക്കും. ഈ ഗ്രഹമാറ്റം പല രാശികളെയും ബാധിക്കും. ശുക്രൻ ശുഭ സ്ഥാനത്താണെങ്കിൽ ലക്ഷ്മീദേവിയുടെ കൃപ നന്നയി ഉണ്ടാകും. ഈ രാശിമാറ്റം മൂന്ന് രാശിക്കാർക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കും. ശുക്രന്റെ രാശിമാറ്റത്തിലൂടെ നല്ല ഫലങ്ങൾ ലഭിക്കുന്ന ആ 3 രാശിക്കാർ ഇവരാണ്...
Also Read: കുറച്ചുദിവസത്തെ കാത്തിരിപ്പ്... ശനി കൃപയാൽ ഈ രാശിക്കാർക്ക് നല്ലകാലം തുടങ്ങും!
മിഥുനം (Gemini): ശുക്രന്റെ രാശിമാറ്റം മിഥുനം രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും. ഇതോടൊപ്പം ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. ദാമ്പത്യജീവിതവും കുടുംബജീവിതവും സന്തോഷകരമായിരിക്കും.
ചിങ്ങം (Leo): ഈ രാശിക്കാർക്ക് ധനലാഭം ഉണ്ടാകുന്ന സാഹചര്യമുണ്ട്. ജോലിസ്ഥലത്തെ പ്രവർത്തനങ്ങളിൽ അഭിനന്ദിക്കപ്പെടും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും, ആരോഗ്യം മികച്ചതായിരിക്കും. അതോടൊപ്പം ബഹുമാനവും അന്തസ്സും വർദ്ധിക്കും. സാമ്പത്തികമായും ശക്തമാകും.
Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും
വൃശ്ചികം (Scorpio): ഈ രാശിക്കാർക്ക് ശുക്രന്റെ അനുഗ്രഹം ലഭിക്കുകയും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാറുകയും ചെയ്യും. വിദ്യാഭ്യാസരംഗത്ത് സജീവമായിരിക്കുന്നവർക്ക് ഈ സമയം ശുഭകരമായിരിക്കും. ഇതോടൊപ്പം ദാമ്പത്യ ജീവിതവും വളരെ സന്തോഷകരമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...