സമ്പത്ത്, സന്തോഷം, സമൃദ്ധി എന്നിവയുടെ ദാതാവാണ് ശുക്രൻ. മെയ് 19 ഞായറാഴ്ച രാവിലെ 8.51ന് ശുക്രൻ മേടം രാശിയിൽ നിന്ന് ഇടവം രാശിയിലേക്ക് നീങ്ങും. നിലവിൽ ഇടവം രാശിയിൽ സൂര്യനും വ്യാഴവും സഞ്ചരിക്കുകയാണ്. ഒരേ രാശിയിൽ ശുക്രന്റെയും വ്യാഴത്തിന്റെയും സംയോജനം ഗജലക്ഷ്മി രാജ യോഗം സൃഷ്ടിക്കും. സൂര്യൻ-ശുക്രൻ സംയോജനത്തിലൂടെ ശുക്രാദിത്യ രാജ യോഗം രൂപപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ രാജയോഗങ്ങൾ മേടം രാശി ഉൾപ്പെടെയുള്ള ചില രാശിക്കാരുടെ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരും. കരിയറിൽ വളർച്ചയ്ക്ക് സുവർണ്ണാവസരങ്ങൾ ഉണ്ടാകും. ചെയ്യുന്ന ജോലികളിലെല്ലാം ഭാ​ഗ്യം പിന്തുണയ്ക്കും. ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. ഏതൊക്കെ രാശികൾക്കാണ് ഇത് നല്ല ഫലങ്ങൾ നൽകുകയെന്ന് നോക്കാം.


മേടം രാശിക്കാർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. വ്യക്തിജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും. പങ്കാളിയുടെ പിന്തുണ ലഭിക്കും. തൊഴിൽ തേടുന്നവർക്ക് അത് ലഭിക്കും. പുതിയ ജോലി ലഭിക്കാനുള്ള അവസരവുമുണ്ട്.


Also Read: Bhudhadhitya Yog: മേടരാശിയിൽ ബുധാദിത്യയോ​ഗം; ഈ രാശിക്കാർക്ക് അതിശയകരമായ നേട്ടങ്ങളുണ്ടാകും


 


ഇടവം രാശിക്കാർക്ക് ഈ സംക്രമണം വളരെയധികം ഗുണം ചെയ്യും. ബിസിനസിൽ ലാഭമുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാറികിട്ടും. 


കന്നി രാശിക്കാർ പണം സമ്പാദിക്കാനുള്ള മാർ​ഗങ്ങൾ കണ്ടെത്തുകയും അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. നിക്ഷേപങ്ങളിൽ നിന്ന് ലാഭമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. കരിയറിൽ പുതിയ നേട്ടങ്ങൾ കൈവരിക്കും


ധനു രാശിക്കാർക്ക് ഔദ്യോഗിക ജീവിതത്തിൽ ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കും. മതപരമായ ചടങ്ങുകൾ വീട്ടിൽ സംഘടിപ്പിക്കും. മത്സരപരീക്ഷകളിൽ മികച്ച വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.



(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.