Shukra Gochar in Dhanu 2022: ജ്യോതിഷത്തിൽ ശുക്രനെ സമ്പത്തിന്റെയും സമൃദ്ധിയുടെയും ദാതാവായിട്ടാണ് കണക്കാക്കുന്നത്. ശുക്രൻ ജീവിതത്തിൽ പ്രണയവും റൊമാൻസും സൗന്ദര്യവും ആകർഷണവും നൽകുന്നു. ശുക്രൻ രാശിന്റെ രാശിമാറ്റം ആളുകളുടെ ജീവിതത്തേയും ബാധിക്കാറുണ്ട്.  2022 ഡിസംബർ 5 ന് ശുക്രൻ രാശി മാറി ധനു രാശിയിൽ പ്രവേശിക്കും.  ഇതിലൂടെ ഈ 4 രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ ലഭിക്കും.  അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Most Luckiest Zodiac Sign 2023: 2023 ൽ മിന്നിത്തിളങ്ങുന്ന ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയണ്ടേ? 


മേടം (Aries): ശുക്രന്റെ രാശിമാറ്റം മേടരാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നൽകും. ജോലിയിലും ബിസിനസ്സിലും ഇവർക്ക് വൻ നേട്ടമുണ്ടാകും. വരുമാനം വർദ്ധിക്കും. വിലകൂടിയ സാധനങ്ങൾ വാങ്ങാം. ദാമ്പത്യ ജീവിതത്തിലും സന്തോഷം ഉണ്ടാകും. ഇണയുമായുള്ള ബന്ധം മികച്ചതായിരിക്കും.


വൃശ്ചികം (Scorpio): ശുക്രന്റെ ഈ സംക്രമം വൃശ്ചിക രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിപ്പിക്കും.  വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും.  ധനലാഭം ഉണ്ടാകും.  വിദേശയാത്രയ്ക്ക് സാധ്യത. കുടുംബത്തിൽ സന്തോഷമുണ്ടാകും.  പങ്കാളിയുമായുള്ള സ്നേഹം വർദ്ധിക്കും. ഈ സമയം കരിയറിനും നല്ലതാണ്.


Also Read: Peacock Good Luck: പ്രതീക്ഷിക്കാതെ മയിലിനെ കാണുന്നത് ശുഭമോ? അറിയാം... 


ചിങ്ങം (Leo): ചിങ്ങം രാശിക്കാരുടെ പ്രണയ ജീവിതത്തിന് ശുക്രന്റെ ഈ  സംക്രമം വളരെ അനുകൂലമായിരിക്കും. പങ്കാളിയുമായി സ്നേഹം വർദ്ധിക്കും. പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണത്തിന് ഫലം ലഭിക്കും.  സ്ഥാനക്കയറ്റത്തിനുള്ള കാത്തിരിപ്പ് അവസാനിക്കും. വരുമാനം വർധിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. മുതിർന്നവരുടെ പിന്തുണയും അംഗീകാരവും ലഭിക്കും.


കുംഭം (Aquarius): ശുക്രൻ രാശി മാറി ധനു രാശിയിൽ പ്രവേശിക്കുന്നത് കുംഭ രാശിക്കാർക്ക് വളരെ നല്ലതാണ്.  ഇവരുടെ മുടങ്ങിക്കിടക്കുന്ന ജോലി ചെയ്തു നടക്കും. ഒന്നിലധികം സ്രോതസ്സുകളിൽ നിന്ന് വരുമാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും മാധുര്യവും വർദ്ധിക്കും. നല്ല വാർത്തകൾ ലഭിക്കും. കടബാധ്യതയിൽ നിന്നും മോചനം. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക