Auspicious Shubh Yogas: ഹിന്ദു മതത്തിൽ ചൈത്ര നവരാത്രിക്ക് പ്രത്യേക പ്രാധാന്യമുണ്ട് അതിനു കാരണം ഹിന്ദു പുതുവർഷവും ഈ ദിവസം മുതൽ ആരംഭിക്കുന്നു എന്നതാണ്. നവരാത്രിയുടെ ആദ്യ ദിവസം, ഹിന്ദു പുതുവർഷത്തിൻ്റെ തുടക്കത്തോടനുബന്ധിച്ച് ഒരേസമയം 5 രാജയോഗങ്ങൾ രൂപപ്പെപ്പെട്ടിരിക്കുകയാണ്. മൂന്നാം ദിവസമായ ഇന്ന് രണ്ട് സ്പെഷ്യൽ യോഗങ്ങളും രൂപപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ശുഭ യോഗങ്ങളുടെ സംയോജനം 5 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് ഇന്ന്  മഹാവിഷ്ണുവിൻ്റെയും ദുർഗ്ഗാദേവിയുടെയും അനുഗ്രഹമുണ്ടാകും. ആ രാശികൾ ഏതൊക്കെ എന്നറിയാം...


Also Read: 


മേടം (aries): ഈ ശുഭ യോഗത്തിലൂടെ ഇവരുടെ ജീവിതത്തിൽ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും. പുതിയ ജോലി ലഭിക്കാൻ സാധ്യത, നിങ്ങളുടെ ജോലി മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നതിൽ നിങ്ങൾ വിജയിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം ഉണ്ടാകും. ദുർഗാദേവിയെ ആരാധിക്കുക, ഒരു യാത്ര പോകാൻ സാധ്യത. 


ചിങ്ങം (Leo): ഈ രാശിക്കാർക്കും ഇന്ന് പ്രത്യേക ആനുകൂല്യങ്ങൾ ലഭിച്ചേക്കാം. ഇവർ ചില വ്യക്തികളുമായി എടുത്തേക്കാം അത് ഇവർക്ക് ഭാവിയിൽ പ്രയോജനം ഉണ്ടാക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും. വിദേശയാത്രയ്ക്ക് സാധ്യത.


കന്നി (Virgo): കന്നി രാശിക്കാരുടെ ജീവിതത്തിലും ഈ സമയം സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. കുടുംബാംഗങ്ങൽ പറയുന്നത് അനുസരിക്കുന്നതിലൂടെ ഇവർക്ക് പ്രയോജനം ലഭിക്കും. പുതിയ വീടും വാഹനവും വാങ്ങാനുള്ള ആഗ്രഹം സഫലമാകും. 


Also Read: 


വൃശ്ചികം (Scorpio): നിങ്ങളുടെ ധൈര്യത്തിലും ആത്മവിശ്വാസത്തിലും വർധനവുണ്ടാകും. ജോലിസ്ഥലത്ത് ചില നേട്ടങ്ങൾ കൈവരിക്കും, ബിസിനസ്സിൽ ലാഭം ഉണ്ടാകും, നേതൃത്വപരമായ കഴിവുകൾ വർദ്ധിക്കും അത് നിങ്ങൾക്ക് വൻ ഗുണങ്ങൾ നൽകും, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.


കുംഭം (Aquarius): ഈ രാശിക്കാർക്കും ഈ യോഗത്തിലൂടെ ഇന്ന് നല്ല ദിവസമായിരിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും. മുതിർന്നവർ പറയുന്നത് അനുസരിക്കുക, ഒന്നിലധികം സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കും. സ്വത്തു സംബന്ധമായ തർക്കങ്ങൾ പരിഹരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)