Vipareet Rajayoga 2023: വ്യാഴ സംക്രമത്തിലൂടെ വിപരീത രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി!
Jupiter Transit 2023: ഒരു ഗ്രഹം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറുമ്പോൾ എല്ലാ രാശികളേയും ബാധിക്കും. ഏപ്രിൽ 22 ന് ഗുരു മീനം രാശിയിൽ നിന്നും മേടരാശിയിൽ പ്രവേശിക്കും.
Guru Gochar In Aries: 12 വർഷങ്ങൾക്ക് ശേഷം വ്യാഴം മേടരാശിയിൽ പ്രവേശിക്കുകയാണ്. ഏപ്രിൽ 22 നാണ് വ്യാഴം മീനം രാശി വിട്ട് മേടം രാശിയിൽ സംക്രമിക്കുന്നത്. ഇവിടെ മെയ് 1 വരെ തുടരും. സന്താനം, ജ്ഞാനം, വിദ്യാഭ്യാസം, ദാനധർമ്മം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. വ്യാഴത്തിന്റെ രാശി മാറ്റം വിപരീത രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് ഉണരുന്നതെന്ന് നോക്കാം...
Also Read: ശനി രാഹുവിന്റെ നക്ഷത്രത്തിൽ; ഈ രാശിക്കാർ ഒക്ടോബർ വരെ സൂക്ഷിക്കുക!
മിഥുനം (Gemini): ദേവഗുരു വ്യാഴം മേടരാശിയിൽ സഞ്ചരിക്കുന്നത് മിഥുന രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ഇവർക്ക് ഭാഗ്യം അനുകൂലമായതിനാൽ വരുമാനം വർദ്ധിക്കും. ബിസിനസ്സിൽ പുരോഗതി, ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത എന്നിവയുണ്ടാകും.
തുലാം (Libra): തുലാം രാശിക്കാർക്ക് വ്യാഴത്തിന്റെ ഈ സംക്രമം വളരെയധികം ഗുണം നൽകും. ഈ രാശിക്കാർക്ക് ജോലിയിൽ പുരോഗതി, ബിസിനസ്സിൽ ലാഭം എന്നിവ ലഭിക്കും. കൂടാതെ കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. പുതിയ വരുമാന മാർഗങ്ങൾ ലഭിക്കുന്നതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
Also Read: Budh Gochar: ബുധന്റെ രാശിമാറ്റം: മാർച്ച് 31 മുതൽ ഈ 6 രാശിക്കാർക്ക് ഭാഗ്യോദയം, ജീവിതം മാറിമറിയും!
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് വ്യാഴ സംക്രമണത്തിലൂടെ ശുഭവാർത്തകൾ ലഭിക്കും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. കരിയറിൽ വളർച്ച, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും.
കന്നി (Virgo): കന്നി രാശിക്കാർക്ക് വ്യാഴ സംക്രമത്തിലൂടെ നിരവധി നേട്ടങ്ങൾ ലഭിക്കും. നിങ്ങൾ ഏത് ജോലി ചെയ്താലും അതിൽ വിജയിക്കും. ദാമ്പത്യ ജീവിതം മധുരമായിരിക്കും.
Also Read: Weight Loss: പ്രാതലിൽ ഈ 5 ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാൽ മെലിയുമെന്നത് സ്വപ്നത്തിൽ മാത്രം!
മീനം (pisces): ദേവഗുരു വ്യാഴം മീനം വിട്ട് മേടരാശിയിൽ പ്രവേശിക്കുന്നതുകൊണ്ട് മീനരാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും. വ്യാഴത്തിന്റെ സംക്രമം ഈ രാശിക്കാർക്ക് ധനലാഭം നൽകും. വലിയ ഓർഡറുകൾ ലഭിക്കുന്നതിലൂടെ ബിസിനസുകാർക്ക് ലാഭം ലഭിക്കും. ജോലി ചെയ്യുന്നവരുടെ ജീവിതം കൂടുതൽ സന്തോഷകരമാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...