വിഷു 2023: ലോകമെങ്ങുമുള്ള മലയാളികൾ ആഘോഷത്തോടെ വരവേൽക്കുന്ന മലയാള പുതുവർഷമാണ് വിഷു. ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നു. ഈ വർഷം ഏപ്രിൽ പതിനഞ്ചിനാണ് വിഷു ആഘോഷിക്കുന്നത്. വിഷു എന്നാൽ സംസ്കൃതത്തിൽ തുല്യം എന്നാണ് അർത്ഥം. മലയാളത്തിലെ മേട മാസത്തിൽ സൂര്യൻ ഭൂമധ്യരേഖയിൽ എത്തുന്ന ആദ്യ ദിവസമാണിത്. കാർഷിക ഉത്സവമായാണ് കേരളത്തിൽ വിഷു ആഘോഷിക്കുന്നത്. കണിയൊരുക്കിയും പുതു വസ്ത്രങ്ങൾ ധരിച്ചും മലയാളികൾ വിഷുവിനെ വരവേൽക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിളവെടുപ്പിന്റെ ആഘോഷമാണ് വിഷു. കണിയൊരുക്കിയും സദ്യ ഉണ്ടാക്കിയുമാണ് മലയാളികൾ വിഷു ആഘോഷിക്കുന്നത്. പുതുവർഷത്തിന്റെ ആരംഭമായാണ് വിഷുവിനെ കണക്കാക്കുന്നത്. പുതിയ കാർഷിക വൃത്തികൾക്ക് തുടക്കും കുറിക്കുന്നതും ഈ സമയത്താണ്. വിളവെടുപ്പിൽ ലഭിച്ച പച്ചക്കറികളും പഴങ്ങളും ഉപയോ​ഗിച്ചാണ് കണി ഒരുക്കുന്നത്.


ALSO READ: Sabarimala: മേടമാസ - വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു


ഐതിഹ്യമനുസരിച്ച്, മഹാവിഷ്ണുവിന്റെ എട്ട് അവതാരങ്ങളിലൊരാളായ ശ്രീകൃഷ്ണൻ വിഷു ദിനത്തിൽ നരകാസുരൻ എന്ന അസുരനെ വധിച്ചതായി വിശ്വസിക്കപ്പെടുന്നു. ഈ ശുഭദിനത്തിൽ ആളുകൾ അതിരാവിലെ എഴുന്നേൽക്കുകയും കുളിക്കുകയും പുതിയ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നു. കേരളത്തിലെ വിവിധ കൃഷ്ണ ക്ഷേത്രങ്ങളിലെത്തി ഭക്തർ ഭഗവാന്റെ അനുഗ്രഹം തേടി പ്രാർഥിക്കുന്നു. വിഷു ദിനത്തിൽ ഭക്തർ ശബരിമല അയ്യപ്പ ക്ഷേത്രത്തിലും ദർശനം നടത്തുന്നു. വിഷു ആഘോഷിക്കുന്നതിന്റെ ഭാ​ഗമായി ജനങ്ങൾ അവരുടെ വീടുകൾ വിളക്കുകൾ, രംഗോലികൾ, പൂക്കൾ എന്നിവ ഉപയോഗിച്ച് അലങ്കരിക്കുന്നു.


ബംഗാളിലെ പൊയ്‌ല ബൈസാഖ്, പഞ്ചാബിലെ ബൈശാഖി, അസമിലെ ബോഹാഗ് ബിഹു എന്നിങ്ങനെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത പേരുകളിൽ  ഈ ഉത്സവം ആഘോഷിക്കുന്നു. ഈ ഉത്സവം ആഘോഷിക്കുന്നതിന്റെ ഉദ്ദേശം ഒന്നുതന്നെയാണെങ്കിലും പേരുകളും ആചാരങ്ങളും വിവിധ സ്ഥലങ്ങൾക്കനുസരിച്ച് വ്യത്യസ്തമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.