Vishu 2024: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം 2.42 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി
Vishukani Darshanam: വിഷുദിനമായ ഏപ്രിൽ 14 ഞായറാഴ്ച പുലർച്ചെ 2.42 മുതൽ 3.42 വരെയാണ് കണി ദർശനം. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തർക്കുള്ള ദർശനം രാവിലെ 4.30 മുതൽ തുടങ്ങും.
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിഷുദിനമായ ഏപ്രിൽ 14 ഞായറാഴ്ച പുലർച്ചെ 2.42 മുതൽ 3.42 വരെയാണ് കണി ദർശനം. 3.42 മുതൽ നിർമ്മാല്യ ദർശനം തുടർന്ന് പതിവ് പൂജകൾ. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തർക്കുള്ള ദർശനം രാവിലെ 4.30 മുതൽ തുടങ്ങും.
നാലര മുതൽ കൗണ്ടറുകൾ വഴി നെയ്യ് വിളക്ക് ദർശനം ശീട്ടാക്കാം. വിഷുദിനത്തിൽ ഭഗവതിവാതിലും പടിഞ്ഞാറേ ഗോപുരവാതിലും പുലർച്ചെ 3.15 ന് മാത്രമേ തുറക്കുകയുള്ളൂ. വിഷുദിനത്തിൽ പ്രസാദ ഊട്ടിന് പതിവ് വിഭവങ്ങൾ മാത്രമാകും. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാൽ പ്രസാദ ഊട്ടിനുള്ള വരി നിർത്തും. ആ സമയം വരിയിൽ നിൽക്കുന്ന മുഴുവൻ പേർക്കും പ്രസാദ ഊട്ട് നൽകും.
ALSO READ: ശനി ത്രയോദശി 2024: തീയതി, പൂജാ ചടങ്ങുകൾ, ശുഭ മുഹൂർത്തം, പ്രാധാന്യം എന്നിവ അറിയാം
വിഷുക്കണി ദർശനം സുഗമമാക്കാൻ ദേവസ്വം, പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ ഭക്തർ പാലിക്കണമെന്നും വിഷുദിന ക്രമീകരണങ്ങൾ ഫലപ്രദമാകാൻ എല്ലാ ഭക്തരുടെയും നിർലോഭമായ സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ ഡോ.വി.കെ.വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.