Vishwakarma Jayanti 2023: വിശ്വകർമ പൂജ എല്ലാ വർഷവും സെപ്റ്റംബർ 17 ന് ആഘോഷിക്കുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ലോക സൃഷ്ടാവാണ്‌ വിശ്വകർമ്മാവ്‌. അതു കൊണ്ടുതന്നെ സൃഷ്ടിപരമായ പണികൾ ചെയ്യുന്ന ഇരുമ്പുപണിക്കാർ, കെട്ടിടം പണിക്കാർ, കൊത്തുപണിക്കാർ, സ്വർണ്ണ പണിക്കാർ എന്നിവർ വിശ്വകർമ്മാവിനെ ദൈവമായി കാണുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Ketu Gochar 2023: കേതു സംക്രമണം, 3 രാശിക്കാര്‍ക്ക് ദുരിതകാലം!! ആരോഗ്യവും സമ്പത്തും നഷ്ടപ്പെടും
 
വിശ്വകർമ്മാവിന് സമർപ്പിക്കപ്പെട്ടതാണ് വിശ്വകർമ പൂജ. വിശ്വകർമ്മാവ്‌ ലോകത്തിലെ ആദ്യത്തെ വാസ്തുശില്പിയായി കണക്കാക്കപ്പെടുന്നു, ജ്യോതിഷം അനുസരിച്ച് ഈ വർഷത്തെ വിശ്വകർമ്മ പൂജ വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. കാരണം ഏകദേശം 50 വർഷങ്ങൾക്ക് ശേഷം ഈ ദിവസം ഒരു ശുഭകരമായ യോഗം നടക്കുന്നു. 


Also Read:  Chandra Mangal Yog: അടുത്ത 48 മണിക്കൂർ ഈ രാശിക്കാര്‍ക്ക് വളരെ ശുഭകരം! ലക്ഷ്മീദേവി സമ്പത്ത് വർഷിക്കും!!
 
ജ്യോതിഷം അനുസരിച്ച് 2023 ലെ വിശ്വകർമ്മ പൂജ വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു, കാരണം ഏകദേശം 50 വർഷങ്ങൾക്ക് ശേഷം, ഈ ദിവസം വളരെ ശുഭകരമായ ഒരു യോഗം സംഭവിക്കുന്നു. വേദജ്യോതിഷം അനുസരിച്ച്  ഈ ദിവസം ചില പ്രത്യേക നടപടികൾ സ്വീകരിക്കുന്നത് വലിയ സാമ്പത്തിക നേട്ടം നൽകുന്നു. 


Also Read: 2024 Lucky Zodiac People: പുതുവര്‍ഷം ഈ രാശിക്കാര്‍ക്ക് ലോട്ടറി, ലക്ഷ്മിദേവിയ്ക്കൊപ്പം കുബേര്‍ ദേവനും പടികടന്നെത്തും!! 
 
വിശ്വകർമ പൂജയിൽ കാര്യാലയം, ഫാക്ടറി, ആയുധങ്ങൾ എന്നിവ യഥാവിധി പൂജിക്കുന്നതിനുള്ള ആചാരങ്ങളുണ്ട്, ഇതോടൊപ്പം ഈ ദിവസം ജോലിയിലും ബിസിനസ്സിലും വിജയം നേടാൻ ചില പ്രത്യേക നടപടികൾ സ്വീകരിക്കുന്നത് ഉചിതമാണ്. 


 
2023-ലെ വിശ്വകർമ പൂജ ദിനത്തിൽ സർവാർത്ത സിദ്ധി യോഗ, ദ്വിപുഷ്‌കർ യോഗ, അമൃത് സിദ്ധി യോഗ എന്നിവയ്‌ക്കൊപ്പം ബ്രഹ്മയോഗവും രൂപപ്പെടുന്നതായി പഞ്ചാംഗം പറയുന്നു. അതായത്, ഈ ദിവസത്തെ പൂജയ്ക്ക് പല മടങ്ങ് ഫലം ലഭിക്കും. 


 വിശ്വകർമ്മ പൂജയുടെ അനുകൂല സമയം - 


രാവിലെ മുഹൂർത്തം - 17 സെപ്റ്റംബർ 2023 07.50 am - 12.26 pm


ഉച്ച മുഹൂർത്തം - 17 സെപ്റ്റംബർ 2023, 01.58 pm - 03.30 pm


വിശ്വകർമ പൂജ, ജോലിയിലെ വിജയത്തിന്:


ജോലിയിൽ വിജയം നേടുന്നതിന്, വിശ്വകർമ പൂജയുടെ ദിവസം വിശ്വകർമ്മാവിന് മഞ്ഞൾ, കുങ്കുമം, തേങ്ങ, പൂക്കൾ എന്നിവ സമർപ്പിക്കുക. ദരിദ്രര്‍ക്ക് പഴങ്ങളും വെള്ളവും അവശ്യവസ്തുക്കളും ദാനം ചെയ്യുക. 


വിശ്വകർമ പൂജ, സാമ്പത്തിക ലാഭത്തിന്: 


വിശ്വകർമ ജയന്തി ദിനത്തിൽ ജോലിസ്ഥലത്ത് പൂജിച്ച് 'ഓം ആധാർ ശക്തപേ നമഃ' എന്ന മന്ത്രം ജപിക്കുക. ഇത് ജോലിയിൽ വിജയവും സാമ്പത്തിക നേട്ടങ്ങളും നൽകുന്നു. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.