സന്താനഭാഗ്യത്തിനും സന്തതികളുടെ ശ്രേയസ്സിനും വേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ് എന്നത് നിങ്ങൾക്ക് ഏവർക്കും അറിയാവുന്ന ഒന്നാണല്ലോ അല്ലേ.  മാത്രമല്ല മഹാരോഗങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്ക് പോലും രോഗശാന്തിക്ക് ഷഷ്ഠിവ്രതം ഉത്തമമാണ്. ഇത്തവണത്തെ ഷഷ്ഠി ഡിസംബര്‍ 19 ശനിയാഴ്ചയായ ഇന്നാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വെളുത്തപക്ഷ ഷഷ്ഠിയിലാണ് വ്രതം (Shashti) നോക്കേണ്ടത്.  കറുത്തപക്ഷ ഷഷ്ഠിയിൽ ആരും വ്രതം നോക്കാറില്ല.  ഷഷ്ഠി വ്രതം കൊണ്ട് സന്താന ലാഭം, സന്തതികളുടെ ശ്രേയസ്, ദാമ്പത്യസൗഖ്യം, രോഗ നാശം, ശത്രു നാശം, ഉദ്ദിഷ്ടകാര്യ സിദ്ധി, ത്വക്ക് രോഗ ശാന്തി, സർപ്പദോഷ ശാന്തി എന്നിവയാണ് ഫലം.


Also read: പുലർച്ചെ രാഹുമന്ത്രം ജപിക്കുന്നത് ഉത്തമം 


ആറുദിവസത്തെ  വ്രതാനുഷ്ഠാനമാണ് പ്രധാനമെങ്കിലും തലേദിവസം ഒരിക്കലോടെ ഷഷ്ഠിദിനത്തിൽ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്.  ഷഷ്ഠി ദിവസം ഉപവാസമാണ് ഉത്തമം.  മാത്രമല്ല സുബ്രഹ്മണ്യനാമ ഭജനം ഉത്തമം.  കൂടാതെ പകലുറക്കം, എണ്ണ തേച്ചുകുളി എന്നിവ പാടില്ല.   


വ്രതം എടുക്കുന്നവർ തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. കഴിവതും നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും വേണം. പക്ഷേ ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ഉച്ചപൂജയുടെ നിവേദ്യം ക്ഷേത്രത്തില്‍നിന്നു വാങ്ങി കഴിക്കാം. അരിയാഹാരം ഒരു നേരം മാത്രം കഴിക്കണം.  വഴിപാട് അവനവന്റെ  കഴിവിനനുസരിച്ച് നടത്തുകയും ദിവസം മുഴുവന്‍ ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസരം ചൊല്ലുകയും ചെയ്യുന്നത് നല്ലത്. 


Also read: ഗണേശ വിഗ്രഹം വീടുകളിൽ എങ്ങനെ സൂക്ഷിക്കണം..?


സൂര്യോദയത്തിന് മുൻപ് ശരീരശുദ്ധി വരുത്തി നിലവിളക്കിന് മുന്നിലിരുന്നു ഗായത്രി ജപത്തിന് (Gayathri Manthra) ശേഷം സുബ്രഹ്മണ്യ ഗായത്രി  ജപിക്കുന്നതും ഉത്തമമാണ്.  വ്രതം എടുക്കുന്നവർ അന്നേ ദിവസം നിലത്ത് കിടക്കണം.  ശ്രദ്ധയോടെയും ശുദ്ധിയോടെയും 6, 12, 18 തുടങ്ങി യഥാശക്തി ദിവസം വ്രതം പാലിക്കണം.


ഷഷ്ഠി വ്രതത്തിൽ പ്രധാനമാണ് സ്‌കന്ദഷഷ്ഠി (Skanda Shasti). സുബ്രഹ്മണ്യന്‍ ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിവസമാണ് തുലാമാസത്തിലെ ഷഷ്ഠി. അതുകൊണ്ടാണ് തുലാ ഷഷ്ഠിക്ക് പ്രാധാന്യം. ഈ തുലാഷഷ്ഠിയേയാണ് സ്‌കന്ദഷഷ്ഠി എന്നുപറയുന്നത്.  


'പ്രണവ'ത്തിന്റെ അര്‍ത്ഥം അറിയാത്തതിന് ശ്രീസുബ്രഹ്മണ്യന്‍ ബ്രഹ്മാവിനെ കാരാഗൃഹത്തില്‍ അടച്ച പാപം തീരുന്നതിന് സര്‍പ്പരൂപിയായി സഞ്ചരിക്കാന്‍ തുടങ്ങിയെന്നും ശേഷം സര്‍പ്പരൂപത്തില്‍നിന്ന് സുബ്രഹ്മണ്യന് മോചനം സിദ്ധിച്ചത് വൃശ്ചികമാസത്തിലെ ഷഷ്ഠിനാളിലായിരുന്നുവെന്നുമാണ് വിശ്വാസം.  അതുകൊണ്ടുതന്നെ സര്‍പ്പദോഷങ്ങള്‍ തീരുന്നതിന് വൃശ്ചികത്തിലെ ഷഷ്ഠിനാളില്‍ വ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യനെ പൂജിക്കുന്നത് ഉത്തമമാണ്.


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy