Wall Clocks and Vastu: നിങ്ങളുടെ ഭാഗ്യം പ്രകാശിക്കാന്‍ ഏത് ദിശയിലാണ് ക്ലോക്ക് സ്ഥാപിക്കേണ്ടത്?
Wall Clocks and Vastu Tips: ക്ലോക്കിലെ സമയവും ശ്രദ്ധിക്കണം. യഥാര്‍ത്ഥ സമയത്തേക്കാള്‍ പിന്നിലായ സമയം ക്ലോക്കില്‍ ഒരിക്കലും പാടില്ല, ക്ലോക്കിലെ സമയം എപ്പോഴും കൃത്യമായിരിക്കണം.
Wall Clocks and Vastu Tips: നമ്മുടെ വീടുകളില്‍ സാധാരണയായി സ്വീകരണമുറി മുതല്‍ കിടപ്പ്മുറി വരെ ഭിത്തിയില്‍ അല്ലെങ്കില്‍ മേശപ്പുറത്ത് ഒരു ക്ലോക്ക് ഉണ്ടാകും. സമയം നോക്കാന്‍ ഉപകരിക്കുന്നത്, എന്നതിലുപരി ഇന്ന് ക്ലോക്ക് ഒരു അലങ്കാര വസ്തുവായാണ് കണക്കാക്കപ്പെടുന്നത്. സമയം കാണിക്കുന്നത് കൂടാതെ, ഇത് നമ്മുടെ വീടിന്‍റെ ചുമരുകള്‍ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.
Also Read: Shani Surya Yuti End: കഷ്ടകാലം അവസാനിച്ചു, ഈ രാശിക്കാര്‍ക്ക് ഇനി സുവര്‍ണ്ണകാലം!!
എന്നാല്‍, വീട്ടില്‍ ക്ലോക്ക് വയ്ക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നാം പലപ്പോഴും വിസ്മരിക്കാറുണ്ട്. അതില്‍ പ്രധാനമാണ് ക്ലോക്ക് സ്ഥാപിക്കേണ്ട ദിശ. വാസ്തു ശാസ്ത്രം അനുസരിച്ച് വീട്ടില്‍ ക്ലോക്ക് വയ്ക്കുമ്പോള്‍ അതിന്‍റെ ദിശ ഏറെ പ്രധാനമാണ്.
വാസ്തുശാസ്ത്ര പ്രകാരം വീടിന്‍റെ കിഴക്ക് ദിശയിൽ വേണം ക്ലോക്ക് സ്ഥാപിക്കേണ്ടത്. ഇത് വീടിന് ശുഭമാണ്. ഒരു കാരണവശാലും വീടിന്‍റെ തെക്ക് ദിശയിൽ ക്ലോക്ക് സ്ഥാപിക്കരുത്. ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ആ വീട്ടില്‍ താമസിക്കുന്നവരുടെ ജീവിതത്തിൽ നിഷേധാത്മകത വർദ്ധിപ്പിക്കുന്നു.
കൂടാതെ, വാതിലിന് മുകളിൽ ക്ലോക്ക് സ്ഥാപിക്കുന്നത് ഒഴിവാക്കണം. വാസ്തു പ്രകാരം കിടപ്പുമുറിയിൽ കട്ടിലിന്‍റെ തൊട്ടുമുമ്പിൽ ക്ലോക്ക് വയ്ക്കരുത്. കിടക്കയുടെ മുന്നിൽ ഒരു ക്ലോക്ക് ഉണ്ടെങ്കിൽ, കിടക്കയുടെ പ്രതിഫലനം ക്ലോക്കിൽ വീഴരുത്. ഇതിന് മോശം ഫലമുണ്ടാക്കുന്നു.
ക്ലോക്കിലെ സമയവും ശ്രദ്ധിക്കണം. യഥാര്‍ത്ഥ സമയത്തേക്കാള്‍ പിന്നിലായ സമയം ക്ലോക്കില്‍ ഒരിക്കലും പാടില്ല, ക്ലോക്കിലെ സമയം എപ്പോഴും കൃത്യമായിരിക്കണം.
വീട്ടില്‍ പെന്‍ഡുലം ക്ലോക്കുകള്‍ ഉപയോഗിക്കുന്നത് ഏറെ ശുഭമായി കണക്കാക്കപ്പെടുന്നു. വൃത്താകൃതിയിലുള്ള ക്ലോക്ക് പണത്തിന്‍റെ വരവിന് വഴി ഒരുക്കുന്നു. ഓവല്‍ ആകൃതിയിലുള്ള ക്ലോക്ക് കുടുംബ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും നല്‍കുന്നു.
വാസ്തു ശാസ്ത്രത്തില്‍ ക്ലോക്കിന് ഏറെ പ്രാധാന്യമുണ്ട്. ഭിത്തിയില്‍ ഘടിപ്പിച്ചിരിയ്ക്കുന്ന ഒരു ഘടികാരം സമയം പറയുന്നത് കൂടാതെ, വീടിന്‍റെ വാസ്തുവിലും സ്വാധീനം ചെലുത്തുന്നു. അതായത് നിങ്ങളുടെ വീട്ടിലെ നിശ്ചലമായ ക്ലോക്ക് നെഗറ്റിവിറ്റി ഉണ്ടാക്കുന്നു, കൂടാതെ, കുടുംബത്തില്‍ ഉള്ളവര്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ചിലപ്പോള്‍ ആ വീട്ടിലുള്ളവര്‍ക്ക് രോഗം വരാം, ഇത് മൂലം ധാരാളം പണം ചിലവാകാം...
വാസ്തുശാസ്ത്ര പ്രകാരം, ഘടികാരവുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ ഉണ്ട്. അവ എന്താണ് എന്നറിയാം
ഘടികാരം നിശ്ചലമാവുമ്പോള്‍ അത് എത്രയും പെട്ടെന്ന് അത് ശരിയാക്കാന്‍ ശ്രദ്ധിക്കുക. ഇക്കാര്യത്തില്‍ അലസത പാടില്ല. കാരണം വാസ്തുശാസ്ത്ര പ്രകാരം, കേടായ ക്ലോക്കുകള്‍ വീട്ടിൽ വയ്ക്കുന്നത് അശുഭമാണ്. നിലച്ചുപോയ ക്ലോക്ക് വീട്ടിൽ വയ്ക്കുന്നത് കുടുംബത്തില്‍ പല പ്രശ്നങ്ങള്‍ക്കും വഴിതെളിക്കും.
നിശ്ചലമായ ക്ലോക്ക് വീട്ടിൽ വയ്ക്കുന്നത് സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇടയാക്കും. ഇക്കാരണത്താല്‍ നിങ്ങളുടെ വീട്ടില്‍ പണത്തിന്‍റെ കുറവും ഉണ്ടാകാം. അതിനാൽ, നിങ്ങളുടെ വീടിന്‍റെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ക്ലോക്ക് നിലച്ചിട്ടുണ്ടെങ്കിൽ, അത് ഉടന്‍ ശരിയാക്കുക.
നിശ്ചലമായ ക്ലോക്ക് വീട്ടിൽ വയ്ക്കുന്നത് വീട്ടിലുള്ളവര്‍ക്ക് രോഗം ക്ഷണിച്ചു വരുത്തുന്നു. ചികിത്സയ്ക്കായി നിങ്ങൾക്ക് ധാരാളം പണം ചെലവഴിക്കേണ്ടി വന്നേക്കാം. അതിനാല്‍, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ക്ലോക്ക് നിശ്ചലമാവുമ്പോള്‍ ഒന്നുകില്‍ അത് നന്നാക്കുക, അല്ലെങ്കില്‍ അത് ചുമരില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രദ്ധിക്കുക.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.