അടുത്ത കാലത്തായി വിവാഹം കഴിക്കുന്നതിൽ പലരും ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്നു. പ്രത്യേകിച്ച് ആൺകുട്ടികളുടെ കാര്യത്തിൽ ഈ പ്രശ്നം കൂടുതൽ ദൃശ്യമാണ്. നല്ല ജോലി ഇല്ലാത്തിനാലും പ്രായം കൂടി പോയ കാരണത്തലും പെൺകുട്ടികൾ പലപ്പോഴും പല ബന്ധങ്ങളും നിരസിക്കുന്നു. ഇതിന്റെയെല്ലാം പ്രധാനമായ കാരണം ജാതകത്തിലുള്ള പല ദോഷങ്ങളാണ്. വിവിധ ​ഗ്രഹങ്ങൾ ശരിയായ സ്ഥാനത്ത് അല്ലെങ്കിൽ അത് നമ്മുടെ ജീവിതത്തെ പ്രതീകൂലമായി ബാധിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈയിടെയായി പലരുടെയും ജാതകത്തിൽ കാലസർപ്പദോഷങ്ങൾ കൂടുതലായി കണ്ടുവരുന്നു. ഇതുമൂലം ശരിയായ പ്രായത്തിൽ വിവാഹം കഴിക്കാതെ പലരും അവിവാഹിതരായി നിലകൊളളുന്നു. ഈ ദോഷങ്ങൾ കൊണ്ട് ജീവിതത്തിൽ വളർച്ചയുണ്ടാകില്ല. ചിലർ രാഹു കേതു ദോഷത്തോടെ ജനിക്കുന്നത് തന്നെ. ഇത് വിവാഹ പ്രായത്തിൽ ആ ഒരു മം​ഗള കർമ്മം നടക്കുന്നതിൽ വളരെയധികം ബുദ്ധിമുട്ടാക്കുന്നു. വിവാഹത്തിന് തടസ്സങ്ങൾ ഏറെയാണ്. എത്ര ശ്രമിച്ചിട്ടും കാര്യങ്ങൾ ഒന്നും നടക്കില്ല.


ALSO READ: വരുന്ന ആഴ്ച്ച നിങ്ങൾക്കെങ്ങനെ...? സമ്പൂർണ്ണ പ്രതിവാര രാശിഫലം


ഇത്തരക്കാർ എല്ലാ ചൊവ്വാഴ്ചയും ഇരട്ട നാഗങ്ങളുടെ ക്ഷേത്രത്തിൽ പോകണം. കൂടാതെ പാമ്പുകൾക്ക് പാൽ നിവേദിക്കുക. കാലസർപ്പദോഷത്തിനുള്ള പരിഹാരങ്ങൾ ക്ഷേത്രങ്ങളിൽ പോയി ചെയ്യുക. പൂജാരിമാരോടൊപ്പം നടത്തണം. നാ​ഗമോതിരം അണിഞ്ഞാൽ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഈ മോതിരം നടുവിരലിലോ മോതിരവിരലിലോ ധരിക്കേണ്ടതാണ്. ഈ മോതിരങ്ങൾ സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവയിൽ ലഭ്യമാണ്. 


ആദ്യം ഒരു ജ്യോതിഷിയെ സമീപിച്ച് നിങ്ങൾക്കിണങ്ങുന്ന ലോഹത്തിലുള്ള മോതിരം വാങ്ങുക. വീട്ടിൽ കൊണ്ടുവന്ന് ഒരു ദിവസം പാലിൽ കുതിർക്കുക. മറ്റൊരു ദിവസം ദൈവസന്നിധിയിൽ വെച്ച് പൂജിച്ച ശേഷം രാത്രിയിൽ തലയിണയ്ക്കടിയിൽ വെക്കണം..തലയിണയ്ക്കടിയിൽ വയ്ക്കുമ്പോൾ മോശമല്ലാത്ത സ്വപ്നങ്ങളല്ല നല്ല സ്വപ്‌നങ്ങളുണ്ടെങ്കിൽ അത് നിങ്ങൾക്ക് നന്നായി പ്രവർത്തിക്കുമെന്ന് പറയപ്പെടുന്നു. മോശം സ്വപ്നങ്ങൾ കണ്ടാൽ മോതിരം നല്ല ഫലം നൽകില്ലെന്ന് ജ്യോതിഷികൾ പറയുന്നു. 


(ശ്രദ്ധിക്കുക ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല.)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.