Black Thread Impact: ആളുകള്‍ കൈകളിലും കാലുകളിലും കഴുത്തിലും കറുത്ത നൂൽ ധരിക്കുന്നത്  നിങ്ങള്‍ കണ്ടിരിയ്ക്കും. ഇത് ഇന്ന് സാധാരണമാണ്. ഇത് വെറും ചരടല്ല, ഇത് നല്‍കുന്ന അത്ഭുത പ്രയോജനങ്ങള്‍ ഏറെയാണ്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

കറുത്ത ചരട് ധരിക്കുന്നതിന്‍റെ ഗുണങ്ങൾ ജ്യോതിഷത്തിൽ വിവരിച്ചിട്ടുണ്ട്. ജ്യോതിഷത്തിൽ കറുപ്പ് നിറം ശനി ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൃഷ്ടിദോഷത്തില്‍നിന്ന് രക്ഷ നല്‍കുന്നത് കൂടാതെ, ശനിയുടെ ദോഷഫലങ്ങൾ അകറ്റാനും പലരും കറുത്ത നൂൽ ധരിക്കാറുണ്ട്. ശാസ്ത്രീയ വീക്ഷണകോണിൽ, കറുപ്പ് നിറം ചൂട് ആഗിരണം ചെയ്യുന്നു. ഇത് നെഗറ്റീവ് എനർജിയെ അകറ്റി നിർത്തുകയും ചെയ്യുന്നു. കറുത്ത ചരട് കെട്ടുന്നത് കൊണ്ടുള്ള ഫലങ്ങള്‍ അറിയാം..... 


Also Read:  Bank Of India: ബാങ്ക് ഓഫ് ഇന്ത്യ നാരി ശക്തി സേവിംഗ്സ് അക്കൗണ്ട്, സവിശേഷതകളും ആനുകൂല്യങ്ങളും അറിയാം 
 
ശനിദോഷം 


ജാതകത്തിൽ ശനിദോഷം ഉള്ളവർ കറുത്ത ചരട് കെട്ടുന്നത് കൊണ്ട് വലിയ ഗുണം ലഭിക്കും. ഇത് ചെയ്യുന്നതിലൂടെ, ആ വ്യക്തിയുടെ ജീവിതത്തില്‍നിന്നും തടസങ്ങള്‍ മാറിക്കിട്ടുന്നു. മാത്രമല്ല അവരുടെ കണ്ണിൽ എന്തെങ്കിലും തരത്തിലുള്ള  പ്രശ്നങ്ങള്‍ ഉണ്ടെകില്‍ അതിന് ആശ്വാസം ലഭിക്കുന്നു. 


ദഹന സംബന്ധിയായ [പ്രശ്നങ്ങള്‍ 


ജ്യോതിഷ പ്രകാരം, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവരും അരയിലോ കാലിലോ കറുത്ത നൂൽ ധരിക്കണം. ഇത് ചെയ്യുന്നത് മെറ്റബോളിസത്തെ ശക്തിപ്പെടുത്തുകയും ഉദരരോഗങ്ങളിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു. ഇത് പൊണ്ണത്തടിയും നിയന്ത്രിക്കുന്നു.


ദൃഷ്ടിദോഷത്തില്‍ നിന്ന് രക്ഷ നല്‍കുന്നു 


കഴുത്തിൽ അല്ലെങ്കില്‍ കൈയിലോ കാലിലോ കെട്ടുന്ന കറുത്ത ചരട് നിങ്ങള്‍ക്ക് ദൃഷ്ടിദോഷത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. അതായത്, ഇത്തരത്തില്‍ അണിയുന്ന കറുത്ത നൂൽ മറ്റുള്ളവരുടെ ദുഷിച്ച നോട്ടത്തില്‍ നിന്നും നിങ്ങളെ സംരക്ഷിക്കും. നിങ്ങള്‍ നേരിടുന്ന പല പ്രശ്‌നങ്ങളും ഇല്ലാതാക്കാനും ഇത് വളരെ പ്രയോജനകരമാണ്.


മുലയൂട്ടുന്ന സ്ത്രീകളും അവരുടെ അരയിലോ കാലിലോ കറുത്ത നൂൽ ധരിക്കുന്നത് പ്രയോജനകരമാണ്. കൂടാതെ, ചെറിയ കുട്ടികളെ കറുത്ത നൂൽ ധരിപ്പിക്കുന്നത് അവര്‍  വീണ്ടും രോഗബാധിതരാകാതെ സംരക്ഷിക്കുന്നു.  


മോശം ചിന്തകളിൽ നിന്ന് മോചനം  
 
കറുത്ത ചരട് കെട്ടുന്നത് നിങ്ങള്‍ക്ക് മോശം ചിന്തകളിൽ നിന്നും മോചനം നൽകും. അതിനാൽ നിങ്ങള്‍ മാനസികമായി വിഷമതകള്‍ നേരിടുന്ന അവസരത്തില്‍ കറുത്ത നൂല്‍ ധരിക്കുന്നത് തീർച്ചയായും ഗുണം ചെയ്യും. 


കുട്ടികളുടെ ആരോഗ്യം
 
നിങ്ങളുടെ കുട്ടി കൂടെക്കൂടെ രോഗബാധിതനാവുകയാണ്, അല്ലെങ്കില്‍ ആരോഗ്യം വളരെയധികം വഷളാകുകയും ചെയ്യുന്നു എങ്കില്‍  കുട്ടിയുടെ കഴുത്തിലോ, കൈയിലോ, അല്ലെങ്കില്‍ കാലിലോ കറുത്ത നൂൽ കെട്ടുന്നത് ശുഭ ഫലം നല്‍കും. 


നെഗറ്റീവ് ചിന്താഗതി 


നെഗറ്റീവ് കാര്യങ്ങൾ നിങ്ങളെ വീണ്ടും വീണ്ടും അലട്ടുന്ന സാഹചര്യം ഉണ്ടെങ്കില്‍ കറുത്ത നൂല്‍ ഏറെ ഉപകാരപ്രദമാണ്. ഇത് നിങ്ങളുടെ ഉള്ളില്‍  നെഗറ്റീവ് ചിന്തകൾ വരുന്നത് തടയും.
 
വരാനിരിക്കുന്ന അപകടം


കറുത്ത നൂൽ ധരിക്കുന്നത് വരാനിരിക്കുന്ന അപകടത്തെ തടയും എന്നാണ് പറയപ്പെടുന്നത്. അതായത്, കറുത്ത നൂല്‍ കെട്ടുന്നത് വരാനിരിയ്ക്കുന്ന മോശം സമയത്തെ തടുക്കുന്നു, നിങ്ങള്‍ക്ക് നല്ലത് വരാന്‍ സഹായിയ്ക്കുന്നു...  


കറുത്ത ചരട് കെട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  


ചൊവ്വാഴ്ചയും  ശനിയാഴ്ചയും കറുത്ത ചരട് കെട്ടുന്നതിന് ഏറ്റവും അനുകൂലമായ ദിവസങ്ങളാണ്. വൈകുന്നേരം പൂജിച്ച ശേഷം ചരട് ധരിക്കുക. എന്തെങ്കിലും കാരണത്താല്‍ നിങ്ങൾക്ക് ഇത് വൈകുന്നേരം ധരിക്കാൻ കഴിയുന്നില്ലെങ്കിൽ രാവിലെയും ധരിക്കാം. കറുത്ത നൂലിൽ 9 കെട്ടുകൾ കെട്ടിയ ശേഷം മാത്രം ധരിക്കുക. കറുത്ത നൂൽ ധരിച്ച ശേഷം ദിവസവും 11 തവണയെങ്കിലും ഗായത്രി മന്ത്രം ജപിക്കുന്നത് വളരെയേറെ  ഗുണം ചെയ്യും.


 



 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.