Weekly Career Finance Horoscope: മാര്‍ച്ച്‌ മാസത്തിലെ ആവസാന ആഴ്ച ആരംഭിക്കുകയാണ്. അടുത്ത ആഴ്ച എങ്ങിനെയായിരിയ്ക്കും എന്നറിയാനുള്ള ആകാംഷ എല്ലാവര്‍ക്കുമുണ്ടാകും. ജ്യോതിഷ പണ്ഡിതരുടെ കണക്കുകൂട്ടലില്‍ ചിങ്ങം, തുലാം, വൃശ്ചികം എന്നിവയുൾപ്പെടെ 6 രാശിക്കാർക്ക് മാർച്ച് അവസാന വാരം ശുഭ ഫലങ്ങൾ നൽകും. ഈ സമയം ഈ രാശിക്കാര്‍ക്ക് തൊഴിൽ പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Solar Eclipse 2024: ഹോളിയ്ക്ക് 15 ദിവസത്തിന് ശേഷം സൂര്യഗ്രഹണം, ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും!!  
  
മേടം മുതല്‍ മീനം വരെയുള്ള രാശിക്കാര്‍ക്ക് മാര്‍ച്ച്‌ മാസം അവസാന വാരം എങ്ങിനെയായിരിയ്ക്കും?   എല്ലാ രാശിക്കാര്‍ക്കും ലഭിക്കാന്‍ പോകുന്ന കരിയര്‍ സാമ്പത്തിക നേട്ടങ്ങള്‍ അറിയാം.... 


മേടം രാശി 


വീടിന്‍റെ പരിപാലനത്തിനും അലങ്കാരത്തിനുമായി കൂടുതല്‍ പണം ചെലവഴിക്കും. ബിസിനസിൽ വിപുലീകരണം ഉണ്ടാകും. ജോലിയിൽ സ്ഥിരതയുണ്ടാകും. വരുമാന സ്രോതസുകള്‍ വർദ്ധിക്കും. വസ്തുവകകളിൽ നിക്ഷേപം നടത്താനുള്ള അവസരം ലഭിക്കും. 


ഇടവം രാശി  


തൊഴിൽ രഹിതർക്ക് പുതിയ ജോലി ലഭിക്കാൻ അവസരം ഉണ്ടാകും, ബിസിനസില്‍ പണമിടപാടുകൾ നടത്തുമ്പോള്‍ ശ്രദ്ധിക്കുക, ആനന്ദത്തിനും ആഡംബരത്തിനും വേണ്ടി കൂടുതല്‍ പണം ചെലവഴിക്കും. വരവ് ചെലവുകള്‍ ശ്രദ്ധിക്കുക. 


മിഥുനം രാശി


സാമ്പത്തിക പുരോഗതിക്ക് സാധ്യത, ആഴ്ചയുടെ അവസാനം സാമ്പത്തിക നേട്ടം. പണം ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കുക.


കർക്കടകം രാശി


ബിസിനസില്‍ നിന്നും വരുമാനം വർദ്ധിക്കും. പുതിയ വസ്തു വാങ്ങാനുള്ള അവസരം വന്നുചേരും.  ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാൻ പണം ചെലവഴിക്കും. ആഴ്ചയുടെ അവസാനം നിങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി നേരിടാം. 


ചിങ്ങം രാശി


ഓഹരി വിപണിയിൽ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. ആരോഗ്യപ്രശ്നങ്ങൾ മൂലം പണം ചെലവാകും,  സമ്പാദ്യം ശീലമാക്കുക, അത് ഭാവിയിൽ ഉപകാരപ്പെടും. 


കന്നി രാശി
 
സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. ബിസിനസ് സംബന്ധമായ യാത്രകൾ ഉണ്ടാകും. അതിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടം ലഭിക്കും.


തുലാം രാശി


ബിസിനസിൽ പുതിയ കരാറുകൾ ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത, അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക. പണം നല്ല രീതിയിൽ വിനിയോഗിക്കുക. 


വൃശ്ചികം രാശി


ആഡംബരത്തിനായി പണം ചെലവഴിക്കും. കരിയർ വീക്ഷണത്തിൽ ഈ ആഴ്ച വളരെ നല്ലതാണ്. ആഗ്രഹിച്ച വിജയം കൈവരിക്കും. വാഹനത്തിനായി പണം ചെലവഴിക്കും.


ധനു രാശി


ശമ്പളം വർദ്ധിക്കും, സ്ഥാനക്കയറ്റം ലഭിക്കാം, സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും.


മകരം രാശി 


റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ആളുകൾക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാം, കടം വാങ്ങിയ പണം തിരികെ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. വിദ്യാഭ്യാസം, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് പണത്തിന് ക്ഷാമം നേരിടേണ്ടി വന്നേക്കാം.


കുംഭം രാശി 


ദൂരയാത്രകൾക്കായി പണം ചെലവഴിക്കും. വിദ്യാർത്ഥികൾക്ക് പണത്തിന് ക്ഷാമം അനുഭവപ്പെടും. മാനേജുമെന്‍റുമായി ബന്ധപ്പെട്ട ആളുകൾക്ക് സാമ്പത്തിക കാഴ്ചപ്പാടിൽ ഈ ആഴ്ച നല്ലതായിരിക്കും.


മീനം രാശി 


ഒരു പുതിയ മൊബൈൽ അല്ലെങ്കിൽ ഇലക്ട്രോണിക് ഉപകരണം വാങ്ങുന്നതിന് പണം ചെലവഴിക്കും. ബിസിനസില്‍ പുതിയ സാധ്യതകൾ കണ്ടെത്തും, വീടിന്‍റെ അലങ്കാരത്തിനായി പണം ചെലവഴിക്കും. ഓഹരി വിപണിയിലൂടെ നിങ്ങളുടെ വരുമാനം വർദ്ധിക്കും.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.