Weekly Numerology Predictions: സംഖ്യാശാസ്ത്രത്തിൽ, അല്ലെങ്കില്‍ ന്യൂമറോളജിയില്‍ ഒരു വ്യക്തിയുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ് ഭാവി പ്രവചിയ്ക്കുന്നത്.  ജ്യോതിഷം പോലെതന്നെ സഖ്യാശാസ്ത്രത്തിനും ഏറെ പ്രാധാന്യമുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read;  Lunar Eclipse Date and Time 2023: ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം എന്നാണ്? തിയതിയും സമയവും അറിയാം 
 
സംഖ്യാശാസ്ത്രമനുസരിച്ച് ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. അതായത്, ഒരു വ്യക്തി 15 എന്ന തിയതിയിലാണ് ജനിച്ചത്‌ എങ്കില്‍ ആ വ്യക്തിയുടെ ഭാഗ്യനമ്പര്‍  6 ആയിരിയ്ക്കും. അതായത്, ആ വ്യക്തിയുടെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക (1 +5 = 6) ആയിരിയ്ക്കും. 


Also Read:  Rahu Transit 2023: മായാവി ഗ്രഹത്തിന്‍റെ സംക്രമണം, ഈ രാശിക്കാര്‍ ഏറെ സമ്പത്ത് നേടും!!  
 
ന്യൂമറോളജി അനുസരിച്ച്, വരുന്ന ആഴ്ച, അതായത് 2023 ഒക്ടോബർ 22 മുതൽ 28 ഒക്ടോബർ 2023 വരെയുള്ള ദിവസങ്ങള്‍ ചില റാഡിക്സ് നമ്പറുള്ള ആളുകള്‍ക്ക് ഏറെ ശുഭകരമായിരിക്കും. ഈ ആളുകൾക്ക് തൊഴിൽ, പ്രണയ ജീവിതം, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ നിന്ന് മികച്ച പ്രയോജനം ലഭിക്കും റാഡിക്സ് നമ്പർ 1 മുതൽ 9 വരെയുള്ള ആളുകള്‍ക്ക് ഈ ആഴ്ച എങ്ങിനെയായിരിയ്ക്കും?  അറിയാം 


റാഡിക്സ് 1:  ന്യൂമറോളജി അനുസരിച്ച് റാഡിക്സ് 1 ആയ വ്യക്തികള്‍ക്ക് ഈ ആഴ്ച വലിയ പ്രത്യേകതകള്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇവര്‍ക്ക് നന്നായി അദ്ധ്വാനിക്കേണ്ടി വരും. പുതുതായി പരിചയപ്പെടുന്ന ആളുകളെ പെട്ടെന്ന് വിശ്വസിക്കരുത്.  ഇവരുടെ കരിയറിലും ചില വെല്ലുവിളികൾ ഉണ്ടായേക്കാം. 


റാഡിക്സ്  2:  ഈ ആഴ്ച നിങ്ങളുടെ ജീവിതം ഏറെ താറുമാറായതായി തോന്നിയേക്കാം, എന്നാല്‍, വിഷമിക്കേണ്ട. പോസിറ്റീവ് ആയി ചിന്തിക്കുക, ക്ഷമയോടെയിരിക്കുക. നിങ്ങൾക്ക് അസ്വസ്ഥത തോന്നിയേക്കാം. എന്നാല്‍, നിങ്ങളുടെ വരാനിരിക്കുന്ന കാലം ഏറെ മികച്ചതാണ്, അതിനാൽ ഈ പ്രശ്നങ്ങളെ ഭയപ്പെടാതെ മുന്നോട്ടു പോകുക.   


റാഡിക്സ് 3:  റാഡിക്സ് 3-ലെ ആളുകൾ അഹങ്കാരം വെടിയുക. അല്ലാത്തപക്ഷം പ്രശ്നങ്ങൾ ഉണ്ടാകാം. തൊഴിൽരംഗത്തും വ്യക്തിജീവിതത്തിലും നല്ല മാറ്റങ്ങൾക്ക് അവസരമുണ്ടാകും. സമാധാനത്തോടെ മുന്നോട്ടു പോകുക, സ്വയം വിശ്വസിക്കുക. എല്ലാം ശുഭമായിരിയ്ക്കും.  


റാഡിക്സ് 4: ഈ ആഴ്ച നിങ്ങൾക്ക് നല്ല അവസരങ്ങൾ ലഭിക്കുന്നത് കൂടാതെ, ഏറെ നേട്ടങ്ങളും ലഭിക്കും. വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. വീട്ടിൽ നല്ല വാർത്തകൾ വരാൻ സാധ്യതയുണ്ട്. ആളുകൾ നിങ്ങളെ പ്രശംസിക്കും. ഈ ആഴ്ചയിലെ ഓരോ നിമിഷവും നിങ്ങള്‍ക്ക് സ്പെഷ്യള്‍ ആയിരിയ്ക്കും... 


നമ്പർ 5: ഈ ആഴ്ച നിങ്ങൾക്ക് സാമ്പത്തിക നേട്ടം ലഭിക്കും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. കരിയറിൽ പുതിയ അവസരങ്ങൾ വന്നുചേരും. എന്നാൽ ഈ സമയത്ത് നിങ്ങളുടെ മനസാക്ഷിയുടെ ശബ്ദം ശ്രവിക്കാന്‍ മറക്കരുത്. ചില സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ ഇത് നിങ്ങളെ സഹായിക്കും. 


നമ്പർ 6: നിങ്ങളുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ സാമ്പത്തിക സഹായം ആവശ്യപ്പെട്ടേക്കാം.  സഹായിക്കാന്‍ മടിക്കരുത്. നിങ്ങള്‍ക്ക് ഉയരാനുള്ള അവസരം ലഭിക്കും. വ്യക്തി  ജീവിതത്തില്‍ നിങ്ങള്‍ കൂടുതല്‍ റൊമാന്‍റിക് ആയി മാറിയേക്കാം. നിങ്ങൾ സ്വയം നന്നായി മനസ്സിലാക്കും, ഇത് നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും.


നമ്പർ 7: നിങ്ങളുടെ സാമ്പത്തിക ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഒപ്പം നിങ്ങൾക്കായി സമയം ചെലവഴിക്കുക. പുതിയ അവസരങ്ങൾ അന്വേഷിക്കും. ഒരു യാത്ര പോകേണ്ടി വന്നേക്കാം. 


നമ്പർ 8: ഈ ആഴ്ച നിങ്ങൾ നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും, അവ പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുന്നതാണ് നല്ലത്. പഴയ വിശ്വാസങ്ങൾ ഉപേക്ഷിക്കുക. നിങ്ങൾക്ക് ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാം, ഇത് സമാധാനം നൽകും. ആരോഗ്യം മെച്ചപ്പെടും. 


റാഡിക്സ് 9: ഈ ആഴ്ച നിങ്ങൾക്ക് ഏറെ സന്തോഷവും പുതിയ അവസരങ്ങളും ലഭിക്കും.  പ്രകൃതി യോടൊപ്പം കുറച്ച് സമയം ചിലവഴിക്കുക, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക. പോസിറ്റീവായി ചിന്തിക്കുക, ജീവിതം ആസ്വദിക്കുക. 



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.