Tarot Card Weekly Horoscope: ജ്യോതിഷം അനുസരിച്ച് ഈ ആഴ്ച നടക്കുന്ന ചില പ്രധാന ഗ്രഹ സംക്രമണങ്ങള്‍  എല്ലാ രാശിക്കാരുടെ ജീവിതത്തിലും ഏറെ മാറ്റങ്ങള്‍ സൃഷ്ടിക്കും. അതേപോലെതന്നെ ടാരറ്റ് കാര്‍ഡ് റീഡിംഗ് അനുസരിച്ച് ചില രാശിക്കാര്‍ക്ക് ഈ  ആഴ്ച ചില രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം നിറഞ്ഞ സമയാണ്. അതായത് ഈ രാശിക്കാര്‍ക്ക് ഏറെ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Clock and Vastu: നിശ്ചലമായ ക്ലോക്ക് പറയുന്നതെന്ത്? 
 
25 സെപ്റ്റംബർ 2023 മുതൽ ഒക്ടോബർ 01 വരെയുള്ള ദിവസങ്ങളില്‍ സൂര്യൻ, ചൊവ്വ, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ പ്രത്യേക സ്ഥാനചലനം ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. Tarot Card reading അനുസരിച്ച് ചില രാശിക്കാര്‍ ഈ ആഴ്ചയിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍, 4 രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. മേടം മുതൽ മീനം വരെയുള്ള പ്രതിവാരയുള്ള  രാശിക്കാരുടെ പ്രതിവാര ടാരറ്റ് ജാതകം അറിയാം... 


 
മേടം രാശി (Aries Zodiac Sign): ഈ ആഴ്ച ഈ രാശിക്കാര്‍ക്ക് ഒരു ദീര്‍ഘയാത്ര പോകാനുള്ള അവസരം ലഭിക്കും. അത് ഏറെ ഗുണം ചെയ്യുകയും ചെയ്യും. നിങ്ങളുടെ പ്രിയപ്പെട്ട ഒരു വ്യക്തിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. 


ഇടവം രാശി (Taurus Zodiac Sign): നിങ്ങളുടെ കരിയറിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും. പുതിയ അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തിക നേട്ടം ഉണ്ടാകും. ആധികാരികത പുലർത്തുകയും ശരിയായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക. നിങ്ങളുടെ തീരുമാനങ്ങൾ ശരിയാണെന്ന് തെളിയിക്കും. 


മിഥുനം രാശി (Gemini Zodiac Sign): നിങ്ങളുടെ ഊർജ്ജം ശരിയായ ദിശയിൽ ഉപയോഗിക്കുക, നിങ്ങൾക്ക് തീർച്ചയായും വിജയം ലഭിക്കും. ചില വലിയ ജോലികൾ പൂർത്തിയാക്കാൻ കഴിയും. നിങ്ങളുടെ പങ്കാളിയ്ക്കൊപ്പം സമയം ചെലവഴിക്കുക. 


കർക്കടകം രാശി (Cancer Zodiac Sign): ഈ ആഴ്ച നിങ്ങൾക്ക് വലിയ ജോലികളിൽ വിജയം ലഭിക്കും. നിങ്ങൾ കാര്യങ്ങൾ നന്നായി വിശകലനം ചെയ്ത് മുന്നോട്ട് പോകും. നിങ്ങൾക്ക് ഊർജ്ജസ്വലതയോടെ ജോലികള്‍  പൂർത്തിയാക്കാന്‍ അവസരം ലഭിക്കും.  


ചിങ്ങം രാശി ( Leo Zodiac Sign): ചുറ്റുമുള്ളവരെ സൂക്ഷിക്കുക. വലിയ നഷ്ടം സംഭവിക്കാം. കരിയറിൽ പ്രതിസന്ധികൾ ഉണ്ടാകാം. നിക്ഷേപിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കുക.


കന്നി രാശി (Virgo Zodiac Sign): നിങ്ങൾക്ക് നിരവധി ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. എന്നാൽ അവരെ ഭയപ്പെടരുത്, പകരം അവ ഓരോന്നായി പൂർത്തിയാക്കുക. ഈ ആഴ്ച ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യേണ്ടത് ആവശ്യമാണ്.


തുലാം രാശി (Libra Zodiac Sign): ഒരു സ്ത്രീ മുഖേന ചില ശുഭ വാർത്തകൾ ലഭിക്കും. വലിയ സാമ്പത്തിക നേട്ടവും ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കടം വീട്ടാന്‍ അവസരം ലഭിക്കും. 
 
വൃശ്ചികം രാശി (Scorpio Zodiac Sign): ആവശ്യക്കാരെ സഹായിക്കുക. ദാനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ പുണ്യം ലഭിക്കും. സാമ്പത്തിക പ്രശ്‌നങ്ങൾ നീങ്ങും. നിങ്ങൾക്ക് ആത്മീയ സുഖം ലഭിക്കും.  
ധനു രാശി (Sagittarius Zodiac Sign): നിങ്ങൾക്ക് ചുറ്റും അനുകൂലമായ അന്തരീക്ഷം ഉണ്ടാകും, ഏറെ പ്രയോജനവും ലഭിക്കും. നിങ്ങൾ സമയത്തിനുള്ളില്‍ നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കും.  


മകരം രാശി (Capricorn Zodiac Sign): നിങ്ങളുടെ ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടാകും, പക്ഷേ നിങ്ങൾ അവയെ ഭയപ്പെടില്ല. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നന്നായി നിറവേറ്റും.  കുടുംബത്തെ അവഗണിക്കരുത്. 


കുംഭം രാശി (Aquarius Zodiac Sign): നിങ്ങളുടെ ചിലവുകൾ നിയന്ത്രിക്കുക. അല്ലാത്തപക്ഷം വായ്പയെടുക്കേണ്ടി വന്നേക്കാം. സാമ്പത്തിക ആസൂത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കുക. 


മീനം രാശി (Pisces Zodiac Sign): അടുത്ത 7 ദിവസങ്ങളിൽ നിങ്ങളുടെ ജോലിഭാരം വര്‍ദ്ധിക്കും. സമ്മർദ്ദം ഉണ്ടാകാതെ ശ്രദ്ധിക്കുക.  


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.