Wednesday Ganesh Puja: ബുധനാഴ്ച ഗണപതിയെ ആരാധിക്കുന്നതിന്റെ പ്രാധാന്യം
Wednesday Ganesh Puja: ബുധനാഴ്ച ദിവസം ഗണപതിയെ ആരാധിക്കുന്നതിന് ഏറെ പ്രാധാന്യമാണ് ഉള്ളത്. കാരണം, ഗണപതി സങ്കടമോചകന്‍ ആണ്. അതായത്, ഗണപതി നമ്മുടെ ജീവിതത്തിലെ സങ്കടങ്ങളും വിഷമതകളും അകറ്റുന്നു.
Wednesday Ganesh Puja: ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ദേവീ ദേവതകള്‍ക്കായി പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. ഈ ദിവസങ്ങളിൽ നടത്തുന്ന പ്രത്യേക പൂജകളും അർച്ചനകളും നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കും ദുരിതങ്ങൾക്കും അറുതി വരുത്തുമെന്നാണ് വിശ്വാസം.
വിശ്വാസം അനുസരിച്ച് ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ബുധനാഴ്ച ഗണപതിയെ ആരാധിക്കുകയും പ്രത്യേക പൂജ നടത്തുകയും ഭഗവാന് ഇഷ്ടപ്പെട്ട ലഡ്ഡു സമര്‍പ്പിക്കുകയും ചെയ്യുന്നു.
ബുധനാഴ്ച ദിവസം ഗണപതിയെ ആരാധിക്കുന്നതിന് ഏറെ പ്രാധാന്യമാണ് ഉള്ളത്. കാരണം, ഗണപതി സങ്കടമോചകന്‍ ആണ്. അതായത്, ഗണപതി നമ്മുടെ ജീവിതത്തിലെ സങ്കടങ്ങളും വിഷമതകളും അകറ്റുന്നു. നിയമപ്രകാരം ഗണപതിയെ ആരാധിക്കുന്നതുവഴി ഭഗവാന്‍ നമ്മുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അകറ്റും എന്നാണ് വിശ്വാസം.
നിങ്ങള്‍ ജീവിതത്തിൽ മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികൾ നേരിടുകയാണ് എങ്കില്‍ ബുധനാഴ്ച നടത്തുന്ന ചില പ്രത്യേക പൂജാ നടപടികളിലൂടെ ഇതില്‍ നിന്നെല്ലാം മോചനം ലഭിക്കും. ചില അവസരങ്ങളില്‍ ഏറെ കഠിനാധ്വാനം ചെയ്‌താലും നാം ആഗ്രഹിച്ച ഫലം ലഭിക്കാറില്ല. കൂടാതെ, സാമ്പത്തിക പ്രശ്നങ്ങളും അവസാനിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ ഗണപതിയെ പ്രസാദിപ്പിക്കുക നിങ്ങള്‍ ചെയ്യുന്ന പൂജാവിധികളും പ്രതിവിധികളും ജീവിതത്തില്‍ നേരിടുന്ന എല്ലാ വിഷമങ്ങളും ദുരിതങ്ങളും അകറ്റും.
ഗണപതിയെ പ്രസാദിപ്പിക്കാനായി ബുധനാഴ്ച സ്വീകരിക്കേണ്ട ചില പൂജാവിധികളെക്കുറിച്ച് അറിയാം
ഗണപതിയെ പ്രസാദിപ്പിക്കാന്‍ ബുധനാഴ്ച പശുവിന് പച്ചപ്പുല്ല് കൊടുക്കുക. ഇത് നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാകും.
ബുധനാഴ്ച ക്ഷേത്രദര്‍ശനം നടത്തി ഗണപതി ഭഗവാന് മോദക് അല്ലെങ്കില്‍ ലഡ്ഡു സമർപ്പിക്കുക. ഗണപതിയെ പ്രസാദിപ്പിക്കുന്നതുവഴി നമ്മുടെ ജീവിതത്തിലെ എല്ലാ വിഷമതകളും ദുരിതങ്ങളും ഇല്ലാതാകും.
ബുധനാഴ്ച ഗണപതിക്ക് പാല്‍പ്പായാസം സമർപ്പിക്കുക, നിങ്ങളുടെ ജീവിതത്തിൽ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നേടാന്‍ ഇത് സഹായകമാണ്.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. അവ സ്വീകരിക്കുന്നതിന് മുമ്പ് ഒരു വിദഗ്ദ്ധനെ സമീപിക്കുന്നത് ഉറപ്പാക്കുക.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.