Dream Interpretation: നല്ല ഉറക്കത്തില്‍ നാമെല്ലാവരും സ്വപ്നം കാണാറുണ്ട്. ചില സ്വപ്‌നങ്ങള്‍  നാം ആസ്വദിക്കുമ്പോള്‍ ചിലത് നമ്മെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തും...  സ്വപ്നം കാണുക എന്നത് ഒരു സാധാരണ പ്രക്രിയയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ, നിങ്ങള്‍ക്കറിയുമോ? നാം കാണുന്ന സ്വപ്നങ്ങള്‍ക്കുമുണ്ട് ചില പ്രത്യേകതകള്‍. സ്വപ്നങ്ങളെക്കുറിച്ചുള്ള ഈ കാര്യങ്ങള്‍ കേട്ടാൽ അത്ഭുതം തോന്നുമെങ്കിലും സംഗതി വാസ്തവമാണ്. സ്വപ്ന  ശാസ്ത്രം പറയുന്നതനുസരിച്ച്  സ്വപ്നം കാണുന്നത് വെറും യാദൃശ്ചികമല്ല, ഭാവിയുടെ സൂചനകള്‍ നമുക്ക് അവയിൽ നിന്ന് അറിയാൻ കഴിയും. 


Also Read:  Vastu Tips for Tulsi: തുളസിച്ചെടി വീട്ടില്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


സ്വപ്നത്തില്‍ നാം പലതും കാണാറുണ്ട്, ചിലപ്പോള്‍ നമ്മുടെ ദിനംദിന കാര്യങ്ങളുമായി ബന്ധപ്പെട്ടതാകാം, ചിലപ്പോള്‍  പല വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്നതായോ അല്ലെങ്കില്‍  യാത്ര ചെയ്യുന്നതായോ കണ്ടിരിക്കാം. സ്വപ്ന ശാസ്ത്രത്തിൽ ആ സ്വപ്നങ്ങളുടെ അർത്ഥവും പറഞ്ഞിട്ടുണ്ട്. എന്നാല്‍,നിങ്ങള്‍ സ്വപനത്തില്‍ ഈശ്വരനെ കാണുകയാണ് എങ്കില്‍  എന്താണ് അതിന്‍റെ അര്‍ഥം? സ്വപ്നത്തിൽ ദൈവത്തെ കാണുന്നത് ശുഭമോ അശുഭമോ?  അറിയാം...  


Also Read:  Vastu Tips: നെഗറ്റീവ് എനർജി ഇല്ലാതാക്കാം, വീട് സന്തോഷം കൊണ്ട് നിറയ്ക്കാന്‍ ഈ നുറുങ്ങുകള്‍ പരീക്ഷിക്കാം


ഒരു സ്വപ്നത്തിൽ ദൈവത്തെ കാണുന്നത് ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു. നിങ്ങൾ സ്വപ്നത്തിൽ ഈശ്വരനെ കാണുന്നുവെങ്കിൽ, മനസിലാക്കേണ്ടത്, ദൈവം നിങ്ങള്‍ക്ക് വഴി കാട്ടാന്‍ എത്തിയതാണ് എന്നാണ്.  സ്വപ്നത്തിലൂടെ ദൈവം നിങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ പുതിയ കിരണങ്ങൾ കൊണ്ടുവരുന്നു. നിങ്ങൾ എന്തെങ്കിലും പ്രശ്നത്തില്‍പ്പെട്ടിരിയ്ക്കുകയാണ് എങ്കില്‍ ധൈര്യമായിരിക്കുക, ഉടൻ തന്നെ നിങ്ങൾ ശരിയായ പാത കണ്ടെത്തും എന്നാണ് ഇതിനർത്ഥം.


ദൈവത്തെ സ്വപ്നത്തിൽ കാണുക എന്നതിന്  അർത്ഥം ദൈവത്തിന്‍റെ അനുഗ്രഹം നേടുക,  നിങ്ങള്‍ക്ക് ദൈവത്തിന്‍റെ അനുഗ്രഹം  ലഭിച്ചിരിയ്ക്കുന്നു എന്നാണ്.  


നിങ്ങളുടെ സ്വപ്നത്തിൽ ദൈവം എന്തെങ്കിലും ഉപദേശം നൽകുന്നതായി കാണുന്നുവെങ്കില്‍ അതിനർത്ഥം നിങ്ങൾ നിങ്ങളുടെ മനസാക്ഷിയുടെ ശബ്ദം കേള്‍ക്കണം എന്നാണ്. അതായത്, എന്തെങ്കിലും കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ സാധിക്കാതെ നിങ്ങള്‍ കുഴങ്ങുകയാണ്, അല്ലെങ്കില്‍  ആശയക്കുഴപ്പമുണ്ടെങ്കിൽ നിങ്ങളുടെ മനസാക്ഷിയുടെ ശബ്ദം കേള്‍ക്കുക.  അതാണ്‌  ദൈവം നിങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.