ഈ വർഷത്തെ ബുധ അഷ്ടമി വ്രതം ആഗസ്റ്റ് 9 ന് ആചരിക്കുന്നു. ഗ്രന്ഥങ്ങൾ അനുസരിച്ച്, ബുധ അഷ്ടമി വ്രതം ആചരിക്കുന്നതിലൂടെ, ഒരു വ്യക്തിയുടെ പാപങ്ങളെല്ലാം ഇല്ലാതാകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ മാസവും രണ്ട് അഷ്ടമി വ്രതങ്ങളുണ്ട്, മാസത്തിലെ രണ്ട് അഷ്ടമികളിൽ, ബുധനാഴ്ച വരുന്ന അഷ്ടമിയെ ബുധ അഷ്ടമി എന്ന് വിളിക്കുന്നു. ബുധ അഷ്ടമി ദിനത്തിൽ ബുധനും സൂര്യനും പ്രത്യേക ആരാധന നടത്തുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജാതകത്തിൽ ബുധൻ ബലഹീന സ്ഥാനത്തുള്ളവരോ ബുധനുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങളുള്ളവരോ, ഈ വ്രതം അനുഷ്ഠിക്കേണ്ടതാണ്. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ബുധനും ശക്തനാകും, അതുപോലെ സൂര്യന്റെയും ശുഭഫലം ലഭിക്കും. ബുധനും സൂര്യനും ഒരുമിച്ചിരിക്കുമ്പോൾ ബുധാദിത്യ രാജയോഗം ഉണ്ടാകുന്നു.


ഒരു വ്യക്തിയുടെ ജാതകത്തിലും ജീവിതത്തിലും വളരെ പ്രധാനപ്പെട്ട ഒരു യോഗമാണിത്. ഇത് ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രശസ്തി വർധിപ്പിക്കുന്നു. ജാതകത്തിൽ ബുധൻ കാരക സ്ഥാനത്ത് നിൽക്കുന്ന ആളുകൾക്ക് ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും. ഇടവം, മിഥുനം, ചിങ്ങം, കന്നി, ധനു, മകരം, കുംഭം, മീനം എന്നീ രാശികൾക്ക് ഈ വ്രതം ഗുണം ചെയ്യും.


ബു അഷ്ടമി വ്രതത്തിന്റെ ഗുണങ്ങൾ


ബുധ അഷ്ടമി വ്രതം ഭക്തിയോടും സമ്പൂർണ്ണ ആചാരത്തോടും കൂടി ആചരിക്കുന്നവർ പാപങ്ങളിൽ നിന്നും മുക്തരാകുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ധനം, ധാന്യങ്ങൾ, സന്താനഭാ​ഗ്യം, ഐശ്വര്യം, സമ്പത്ത്, സന്തോഷം എന്നിവ ലഭിക്കും. ഒരു വ്യക്തിയുടെ ബൗദ്ധിക ശേഷി വികസിക്കുന്നു. ആരോഗ്യം മെച്ചപ്പെടുന്നു, അസ്ഥിരോഗങ്ങൾക്ക് ആശ്വാസം ലഭിക്കും. ബിസിനസ്സ് വർദ്ധിക്കുന്നതിനൊപ്പം, വ്യക്തിയുടെ തീരുമാനമെടുക്കാനുള്ള ശേഷിയും മെച്ചപ്പെടുന്നു.


Also Read: Numerology Horoscope 5 August 2023: ഈ ആളുകൾക്ക് ഇന്ന് സാമ്പത്തിക ലാഭമുണ്ടാകും, ബിസിനസിലും പുരോ​ഗതി


ഈ വ്രതാനുഷ്ഠാനത്തിന്റെ ആചാരങ്ങൾ ഇപ്രകാരമാണ്:-


ഈ ദിവസം ഗംഗാജലം കലർന്ന വെള്ളത്തിൽ കുളിക്കണം. പൂജാമുറി വൃത്തിയാക്കിയ ശേഷം ഗംഗാജലം നിറച്ച കലശം പൂജാസ്ഥലത്ത് സ്ഥാപിക്കണം. വ്രതാനുഷ്ഠാനം ചെയ്തുകൊണ്ട് ഗണപതി, പാർവ്വതി ദേവി തുടങ്ങി എല്ലാ ദേവതകളെയും സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും വേണം. അതിനുശേഷം ബുധൻ ഗ്രഹത്തിന് പ്രത്യേക ആരാധന നടത്തണം.


പഴങ്ങൾ, പൂക്കൾ, ധൂപം, വിളക്കുകൾ തുടങ്ങിയവ ബുധന് സമർപ്പിക്കണം. അതിനുശേഷം ബുധൻ ഗ്രഹത്തിന്റെ മന്ത്രങ്ങൾ ജപിക്കുകയും ഗണേശ അഥർവ ശീർഷം ചൊല്ലുകയും വേണം. പൂജ കഴിഞ്ഞ്, നിവേദിച്ച പ്രസാദം എല്ലാ കുടുംബാംഗങ്ങൾക്കും വിതരണം ചെയ്യണം. ഈ ദിവസം ശിവനെയും പാർവതി ദേവിയെയും പ്രത്യേകം പൂജിക്കണം.


എന്തെങ്കിലും കാരണത്താൽ നിങ്ങൾക്ക് വ്രതം എടുക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ജാതകത്തിൽ ബുധൻ ഗ്രഹവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ദോഷം ഉണ്ടെങ്കിൽ, അതിനായി ഈ ദിവസം ക്ഷേത്രത്തിൽ പോയി ഗണപതിക്ക് മോദകം സമർപ്പിക്കണം. കാരണം ഗണപതിക്ക് മോദകം വളരെ പ്രിയപ്പെട്ടതാണ്. ഇത് ബുധന്റെ പ്രതികൂല ഫലങ്ങളും ഇല്ലാതാക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.