ദീപങ്ങളുടെ ഉത്സവമായ ദീപാവലിയുടെ മഹത്തായ ആഘോഷങ്ങൾക്കായി രാജ്യം മുഴുവൻ ഒ‌രുങ്ങുകയാണ്. രാജ്യത്ത് വളരെ വിപുലമായാണ് ദീപാവലി ആഘോഷിക്കുന്നത്. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയാണ് ദീപാവലി സൂചിപ്പിക്കുന്നത്. ഹിന്ദു കലണ്ടറിലെ കാർത്തിക മാസത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വർഷം, കാർത്തിക മാസത്തിലെ പതിനഞ്ചാം ദിവസമായ നവംബർ പന്ത്രണ്ടിനാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി ദിനത്തിൽ, സമ്പത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള അനുഗ്രഹങ്ങൾക്കായി ഗണപതിക്കും ലക്ഷ്മിക്കും ഭക്തർ പ്രാർഥനകൾ അർപ്പിക്കുന്നു. ദൃക്‌പഞ്ചാംഗം അനുസരിച്ച്, ഈ വർഷം ദീപാവലി പൂജകൾ നടത്താനുള്ള സമയം വൈകുന്നേരം 5.40നും 7.36നും ഇടയിലാണ്.


ദീപാവലി 2023: സമയം


പ്രദോഷകാലം: വൈകുന്നേരം 5:29 മുതൽ രാത്രി 8:08 വരെ
വൃഷഭകാലം: വൈകുന്നേരം 5:39 മുതൽ രാത്രി 7:35 വരെ
അമാവാസി തിഥി ആരംഭിക്കുന്നത്: നവംബർ 12ന് ഉച്ചയ്ക്ക് 2:44ന്
അമാവാസി തിഥി അവസാനിക്കുന്നത്: നവംബർ 13ന് ഉച്ചയ്ക്ക് 2:56ന്


ALSO READ: ഇന്നത്തെ ഭാ​ഗ്യരാശികൾ ഏതെന്ന് അറിയാം; ഇന്നത്തെ സമ്പൂർണ രാശിഫലം


ദീപാവലി 2023: പൂജയുടെ തീയതി തിരിച്ചുള്ള ഷെഡ്യൂൾ


നവംബർ 10- ധൻതേരസ് പൂജ മുഹൂർത്തം: വൈകുന്നേരം 6:20 മുതൽ രാത്രി 8:20 വരെ 
നവംബർ 11- ചോതി ദീപാവലിയുടെ ഹനുമാൻ പൂജ: രാവിലെ 11:57 മുതൽ ഉച്ചയ്ക്ക് 12:48 വരെ
നവംബർ 12- ലക്ഷ്മി പൂജ മുഹൂർത്തം: രാവിലെ 5:40 മുതൽ രാത്രി 7:36 വരെ
നവംബർ 13- ഗോവർദ്ധൻ പൂജ: രാവിലെ 6:45 മുതൽ രാത്രി 9:00 വരെ
നവംബർ 14- ഭായി ദൂജ് അപരാഹ്ന മുഹൂർത്തം: ഉച്ചയ്ക്ക് 1:30 മുതൽ ഉച്ചയ്ക്ക് 3:45 വരെ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.