Chanakya Nithi: ഈ 4 ഗുണങ്ങളിൽ നിന്നും സത്യവും നീതിയുമുള്ള മനുഷ്യരെ തിരിച്ചറിയാം
ഒരു വ്യക്തിയെ മനസിലാക്കുന്നതിൽ പലപ്പോഴും നമ്മൾക്ക് വീഴ്ച പറ്റാറുണ്ട് അതിൽ നാം പിന്നീട് ഖേദിക്കാറും ഉണ്ട് അല്ലെ. അങ്ങനെയാണെങ്കിൽ ആചാര്യ ചാണക്യൻ പറഞ്ഞ ഈ 4 കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുക, ശരിയായ വ്യക്തിയെ തിരിച്ചറിയുന്നതിന് സഹായകമാകും.
Chanakya Nithi: ആചാര്യ ചാണക്യന്റെ (Acharya Chanakya) വാക്കുകൾ പിന്തുടരുന്ന ഏതൊരു വ്യക്തിക്കും തന്റെ ജീവിതം സന്തോഷകരമാക്കാം. യഥാർത്ഥത്തിൽ ചാണക്യന്റെ ചിന്തകൾ കഠിനമാണെന്ന് തോന്നുമെങ്കിലും അത് ജീവിതത്തിന്റെ സത്യമാണ്.
ഇന്ന് ദൃതിപ്പിടിച്ചുള്ള ഓട്ടത്തിനിടയിൽ ആചാര്യ ചാണക്യന്റെ ഈ വാക്കുകൾ ജീവിതത്തിന്റെ എല്ലാ പരീക്ഷണങ്ങളിലും നിങ്ങളെ സഹായിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ആചാര്യ ചാണക്യ തന്റെ ചിന്തകൾ ചാണക്യ നിതിയിൽ (Chanakya Niti)എഴുതിയിട്ടുണ്ട്. മിക്കപ്പോഴും നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഒരു വ്യക്തിയെ തിരിച്ചറിയുന്നതിൽ നമുക്ക് തെറ്റ് പറ്റാറുണ്ട്. ഇത് ഇനിയെങ്കിലും സംഭവിക്കാതിരിക്കാൻ ചാണക്യന്റെ ഈ വാക്കുകൾ എപ്പോഴും ഓർമ്മിക്കുക.
ചാണക്യ നീതിയുടെ അഞ്ചാം അധ്യായത്തിലെ രണ്ടാം വാക്യത്തിൽ ആചാര്യ ചാണക്യ ഇതിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.
ത്യാഗത്തിന്റെ മനോഭാവം- ത്യാഗം (Sacrifice) ഒരു വ്യക്തിയുടെ ഏറ്റവും മികച്ച ഗുണമാണെന്നും അതിലൂടെ ഒരു വ്യക്തിയെ എളുപ്പത്തിൽ മനസിലാക്കാമെന്നും ചാണക്യൻ പറയുന്നു. മറ്റുള്ളവരുടെ സന്തോഷത്തിനായി ഒന്നും ചെയ്യാൻ കഴിയാത്ത ഒരു വ്യക്തിക്ക് ഒരിക്കലും ഒരു നല്ല വ്യക്തിയാകാൻ കഴിയില്ല. മറ്റുള്ളവരുടെ സന്തോഷത്തിനായി സ്വന്തം സന്തോഷം ഉപേക്ഷിക്കുന്ന ഒരു വ്യക്തി നമുക്ക് ഒരു നല്ല വ്യക്തിയാണെന്ന് പറയാം.
സ്വഭാവം വളരെയധികം പ്രാധാന്യമർഹിക്കുന്നു- ഒരു വ്യക്തിയെ പരീക്ഷിക്കുന്ന പ്രക്രിയയിൽ രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആ വ്യക്തിയുടെ സ്വഭാവമോ പെരുമാറ്റമോ ആണെന്നാണ് ചാണക്യൻ പറയുന്നത്. നിഷ്‌കളങ്കമായ സ്വഭാവമുള്ളവരും, തിന്മകളിൽ നിന്ന് വിട്ടുനിൽക്കുന്നവരും മറ്റുള്ളവരോട് തെറ്റായ വികാരമില്ലാത്തവരുമാണ് അവർ.
Also Read: ഗണപതിക്ക് നാളികേരം ഉടയ്ക്കുമ്പോൾ ശ്രദ്ധിക്കുക...
ഒരു വ്യക്തിയിലെ ഗുണങ്ങൾ എങ്ങനെയുണ്ട് - ഒരു വ്യക്തിയെ മനസിലാക്കാൻ അവരുടെ ഗുണങ്ങൾ (Qualities)നോക്കണം. ഓരോ വ്യക്തിക്കും ഗുണങ്ങളും അപകർഷതകളും ഉണ്ട്. എന്നാൽ ഒരു വ്യക്തിക്ക് കൂടുതൽ അപകർഷതകളുണ്ടെങ്കിൽ അതായത് ഒരു വ്യക്തി വളരെ ദേഷ്യപ്പെടുകയാണെങ്കിൽ, സംസാരത്തിൽ കള്ളം പറയുന്നുണ്ടെകിൽ, മറ്റുള്ളവരെ അപമാനിക്കുക, അഹംഭാവം എന്നിവ ഉണ്ടെങ്കിൽ അത്തരം വ്യക്തിക്ക് മറ്റുള്ളവരോട് നല്ലത് ചെയ്യാൻ കഴിയില്ല. അതിനാൽ നല്ലതോ ചീത്തയോ ആയ വ്യക്തിയെ ഈ ഗുണങ്ങൾ ഉപയോഗിച്ച് തിരിച്ചറിയാനും കഴിയും.
ഒരു വ്യക്തിയെ അവന്റെ അല്ലെങ്കിൽ അവളുടെ പ്രവൃത്തികളാൽ മനസിലാക്കാം - ഒരു വ്യക്തി ജനിച്ച സാഹചര്യം അല്ലെങ്കിൽ കുടുംബം എന്നതിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെ മനസിലാക്കുന്നതിനുപകരം ആ വ്യക്തിയുടെ പ്രവൃത്തികൾ എങ്ങനെയാണെന്നതിന്റെ അടിസ്ഥാനത്തിൽ അവരെ മനസിലാക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.