സാവൻ മാസം (Sawan Month) ആരംഭിച്ചു. ശിവഭക്തിയിൽ (Shiva Bhakti) ലയിച്ച ആളുകൾ രുദ്രാഭിഷേകം, ഉപവാസം, ആരാധന എന്നിവ നടത്തുന്നു. ഈ മാസം മുഴുവൻ നിരവധി ആളുകൾ പലതരത്തിലുള്ള കർശന നിയമങ്ങൾ പാലിക്കുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാവൻ മാസത്തിലെ എല്ലാ ഉപവാസ ആരാധനകളും (Sawan Month Vrat-Pujan) എല്ലാവർക്കും ചെയ്യാൻ കഴിഞ്ഞെന്നുവരില്ല. അത്തരക്കാർക്ക് ധർമ്മപുരാണങ്ങളിൽ ചില എളുപ്പ നിയമങ്ങൾ  (Rules) പറഞ്ഞിട്ടുണ്ട്, അത് പാലിക്കുന്നതിലൂടെ മഹാദേവന്റെ അനുഗ്രഹം ലഭിക്കും. ഇതിനൊപ്പം ആരോഗ്യവും നല്ലതാകും മാത്രമല്ല ഈ സീസണിൽ ഉണ്ടാകുന്ന രോഗങ്ങളിൽ നിന്നും രക്ഷനേടാം. 


Also Read: Horoscope 28 July 2021: ഇന്ന് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക, ഈ 3 രാശിക്കാർക്ക് കനത്ത നഷ്ടം സംഭവിക്കാം


സാവൻ മാസത്തിൽ ഇവ കഴിക്കരുത്


>> ചീര, ഉലുവ, ചുവന്ന ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ സാവൻ മാസത്തിൽ കഴിക്കാൻ പാടില്ല. ഇതുകൂടാതെ ക്വാളിഫ്‌ളവർ, കാബേജ് എന്നിവയും കഴിക്കരുത്.


>> നോൺവെജ്, വെളുത്തുള്ളി-സവാള, മസാല കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കരുത്.


>> നിങ്ങൾ മദ്യം കുടിക്കരുത്. പുകയില-തമ്പാക്കൂ, സിഗരറ്റ് തുടങ്ങിയ ലഹരിവസ്തുക്കൾ ആരും ഈ സമയം ഉപയോഗിക്കരുത്
>> വഴുതനങ്ങ, റാഡിഷ് എന്നിവ കഴിക്കാൻ പാടില്ല.
 >> സാവൻ മാസമായ ഈ സമയം ശിവലിംഗത്തിൽ തനി പശുവിൻ പാൽ സമർപ്പിക്കുന്നത് വളരെ ശുഭകരമാണ്.  എന്നാൽ തനി പാൽ നിങ്ങള കുടിക്കരുത് കാച്ചിയശേഷം കുടിക്കുക.  


Also Read: തടസങ്ങൾ ഒഴിയാൻ ഗണപതിയെ പ്രാർത്ഥിക്കൂ


>> ഈ മാസത്തിൽ തൈര് ഉത്പന്നങ്ങൾ കഴിക്കാൻ പാടില്ല.
>> സാവൻ മാസത്തിൽ തേൻ കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു.
>> വളരെയധികം പുളിയും മധുരവുമുള്ള സാധനങ്ങൾ കഴിക്കാൻ പാടില്ല.