Putting Coin in River:  നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടായിരിക്കും അല്ലെ വഴിയിൽ ഏതെങ്കിലും ഭാഗത്ത് നദി കാണുന്നുണ്ടെങ്കിൽ അതിലേക്ക് ആളുകൾ നാണയങ്ങൾ എറിയുന്നത്. നിങ്ങളും ഇത് എപ്പോഴെങ്കിലും ചെയ്തിട്ടുമുണ്ടാകും. നദിയോടുള്ള ആദര സൂചകമായിട്ടാണ് ആളുകൾ നാണയങ്ങൾ ഇടുന്നതെന്നാണ്  വിശ്വാസം. ഇത് ഒരു പാരമ്പര്യ രീതിയായിട്ടാണ് പലരും കണക്കാക്കുന്നതും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു നാണയം നദിയിൽ ഇടുന്നത് ദേവീദേവന്മാരുടെ അനുഗ്രഹം ലഭിക്കും എന്നാണ് വിശ്വാസം.  ഈ കാര്യങ്ങളൊക്കെ സത്യമാണെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?  എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ നദികളിൽ ഈ നാണയങ്ങൾ എറിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന്?  എന്നാൽ ഇതിനുള്ള ഉത്തരം നമുക്കിന്നറിയാം.  ഇതിന് പിന്നിലെ ശാസ്ത്രീയവും മതപരവുമായ ചില കാരണങ്ങൾ നമുക്കിന്നറിയാം...


Also Read: ഇന്ന് രാത്രി മുതൽ 33 വർഷത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും ധനമഴ ഒപ്പം സർവ്വൈശ്വര്യങ്ങളും!


എന്താണ് നാണയം നദിയിലെറിയാനുള്ള മതപരമായ വിശ്വാസം? (What is the religious reason for inserting the coin?) 


ഹിന്ദു മതത്തിൽ നദികളെ ദേവീദേവന്മാരുടെ വാസസ്ഥലമായി കണക്കാക്കുന്നു. നദിയിൽ നാണയം ഇടുന്നത് ഒരു ദാനധർമ്മമായി കണക്കാക്കപ്പെടുന്നു.  അതായത് നദിയിൽ നാണയം ഇടുന്നതിലൂടെ ഐശ്വര്യം വന്നുചേരുമെന്നും ഇതിലൂടെ ദേവീദേവന്മാരെ പ്രീതിപ്പെടുത്താൻ കഴിയുമെന്നുമാണ് വിശ്വാസം.  നദിയിൽ നാണയം എറിയുന്നതിലൂടെ ഭാഗ്യം തെളിയും എന്ന്വിവരുമുണ്ട്. നാണയത്തിനൊപ്പം നിങ്ങളുടെ ആഗ്രഹങ്ങളും നദിയിലേക്ക് പ്രവഹിക്കുമെന്നും ദേവീദേവന്മാർ ആ ആഗ്രഹങ്ങൾ നിറവേറ്റുമെന്നും വിശ്വാസമുണ്ട്.  മാത്രമല്ല നദിയിൽ നാണയം എറിയുന്നതിലൂടെ മരിച്ച വ്യക്തിയുടെ ആത്മാവിന് ശാന്തി ലഭിക്കുമെന്നും അടുത്ത ജന്മത്തിൽ അവർക്ക് നല്ല ജീവിതം ലഭിക്കുമെന്നും ചിലർ വിശ്വസിക്കുന്നുണ്ട്.


Also Read: കുംഭ രാശിയിൽ ത്രിഗ്രഹ യോഗം; ഈ രാശിക്കാർക്കിനി വച്ചടി വച്ചടി കയറ്റം!


നാണയം നദിയിൽ ഇടുന്നതിന്റെ ശാസ്ത്രീയ കാരണം എന്താണ്? (What is the scientific reason for inserting the coin?)


നദിയെ ജലസ്രോതസ്സായിട്ടാണ് കണക്കാക്കുന്നത്. വെള്ളമില്ലാതെ ജീവിക്കാൻ കഴിയില്ലെന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.  നദിയിലെ വെള്ളം കുടിക്കാനും ഉപയോഗിക്കാറുണ്ട് അതുകൊണ്ടുതന്നെ നദീ ജലത്തെ ശുദ്ധവും വൃത്തിയുമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. മുൻകാലങ്ങളിൽ ചെമ്പ് നാണയങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. വെള്ളം ശുദ്ധീകരിക്കുന്നതിന് ഏറ്റവും മികച്ചതായിട്ടാണ് ചെമ്പ് ലോഹത്തെ കണക്കാക്കിയിരുന്നതും.  അതുകൊണ്ടുതന്നെ പുരാതന കാലത്തെ ആളുകൾ നദിയിൽ ചെമ്പ് നാണയങ്ങൾ ഇടുന്നതിലൂടെ അത് വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുകയും ജലത്തെ ശുദ്ധവും വൃത്തിയുള്ളതുമാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഇന്നും ആളുകൾ നദിയിൽ ഒരു പാരമ്പര്യമെന്നപോൾ നാണയങ്ങൾ ഇടുന്നത്. 


Also Read: 500 വർഷങ്ങൾക്ക് ശേഷം ഉഭയചരി രാജയോഗം, ഇവർക്ക് നൽകും വൻ സമ്പത്ത് പുരോഗതി ഒപ്പം ധനവും!


നദികൾ വൃത്തിയായി സൂക്ഷിക്കാൻ (Some measures to keep rivers clean)


>> നദികളിൽ മാലിന്യങ്ങൾ വലിച്ചെറിയരുത്.
>> വ്യാവസായിക മാലിന്യങ്ങളും ഗാർഹിക മാലിന്യങ്ങളും നദികളിൽ തള്ളരുത്.
>> നദികളുടെ തീരത്ത് മരങ്ങൾ നടുക


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.