Kendra Trikon Rajyog 2024 Effects: ജ്യോതിഷത്തിൽ നീതിയുടെ ദേവനെന്ന് അറിയപ്പെടുന്ന ശനിയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്.  ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് നീങ്ങാൻ മറ്റ് ഗ്രഹങ്ങൾ കുറച്ച് സമയമെടുക്കുമ്പോൾ ശനി ഏകദേശം രണ്ടര വർഷത്തെ സമയമെടുത്താണ് രാശി മാറുന്നത്.  അതിനാൽ ശനി വീണ്ടും അതേ രാശിയിലേക്ക് മടങ്ങാൻ 30 വർഷമെടുക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 1 വർഷത്തിനു ശേഷം മീനത്തിൽ സ്പെഷ്യൽ രാജയോഗം; 5 രാശിക്കാരുടെ ഭാഗ്യം മാറി മറിയും ഒപ്പം സാമ്പത്തിക നേട്ടവും


നിലവിൽ ശനി അതിൻ്റെ ത്രികോണ രാശിയായ കുംഭത്തിൽ ചതയം നക്ഷത്രത്തിലാണ്. 2025 വരെ ശനി ഇതേ രാശിയിൽ തുടരും, ഇത്തരമൊരു സാഹചര്യത്തിൽ ശനി അതിൻ്റെ മൂല ത്രികോണ രാശിയിൽ നിന്നുകൊണ്ട് 4 രാശിക്കാർക്ക് ശുഭകരമായി മാറുന്ന കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. 2024 ഫെബ്രുവരി 11 ന് ശനി അസ്തമിക്കുകയും 2024 മാർച്ച് 18 വരെ അതെ അവസ്ഥയിൽ തുടരുകയും ചെയ്യും.


കേന്ദ്ര ത്രികോണ രാജയോഗം (Kendra Trikona Rajayoga)


ജ്യോതിഷ പ്രകാരം ജാതകത്തിൽ 4, 7, 10 എന്നിങ്ങനെ 3 കേന്ദ്ര ഭാവങ്ങളും 1, 5, 9 എന്നിങ്ങനെ 3 ത്രികോണ ഭാവങ്ങളും പരസ്പരം യോജിച്ച് ഇവ കൂടിച്ചേരുമ്പോഴോ രാശി മാറുമ്പോഴോ ആണ് കേന്ദ്ര ത്രികോണ രാജയോഗം ഉണ്ടാകുന്നത്.  കേന്ദ്ര ത്രികോണ രാജയോഗം ജാതകന് ഭാഗ്യമായി കണക്കാക്കപ്പെടുന്നു. അതിൻ്റെ ഫലമായി ഭാഗ്യം, തൊഴിലിൽ പുരോഗതി, സർക്കാർ അല്ലെങ്കിൽ കോർപ്പറേറ്റ് ഓഫീസുകളിൽ ഉയർന്ന സ്ഥാനം എന്നിവ ലഭിക്കും. ഈ രാജയോഗം ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ മിന്നിത്തിളങ്ങുന്ന ആ രാശിക്കാർ ഏതൊക്കെയെന്ന് നോക്കാം...


Also Read: രാശികളിൽ കൂടുതൽ റൊമാന്റിക് ഇവരാണ്; പങ്കാളിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും!


കുംഭം (Aquarius): ശനിയുടെ സാന്നിദ്ധ്യം മൂലം ഈ രാശിക്കാർക്ക് പ്രത്യേക അനുഗ്രഹങ്ങൾ ഉണ്ടാകും.കേന്ദ്ര ത്രികോണ രാജയോഗം ഇവർക്ക് വളരെ ശുഭകരമായ അന്ഹുഭവങ്ങൾ നൽകും. ആത്മവിശ്വാസം വർദ്ധിക്കുകയും സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാവുകയും ചെയ്യും. ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. വരുമാനം വർദ്ധിക്കുകയും പുതിയ വരുമാന മാർഗ്ഗങ്ങൾ തുറക്കുകയും ചെയ്യും. വിവാഹിതർക്ക് നല്ല സമയം ആയിരിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും, പ്രമോഷനും ഇൻക്രിമെൻ്റും ഉണ്ടാകാം. ആഗ്രഹങ്ങൾ സഫലമാകും. പുതിയ ജോലികളിൽ വിജയം ലഭിക്കും.


മിഥുനം (Gemini): കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ രൂപീകരണം ഈ രാശികകർക്ക് വളരെ നല്ല ഫലങ്ങൾ നൽകും.  ഇവർക്ക് ഈ സമയം ഭാഗ്യം ഉയരാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ വർദ്ധനവുണ്ടാകും, സാമ്പത്തിക നേട്ടത്തിന് സാധ്യത. ജോലി ചെയ്യുന്നവർക്ക് ജോലിയിൽ സ്ഥാനക്കയറ്റത്തോടൊപ്പം നിരവധി പുതിയ അവസരങ്ങൾ ലഭിക്കും. വരുമാനം വർദ്ധിക്കുകയും പുതിയ വഴികൾ സൃഷ്ടിക്കുകയും ചെയ്യും. ഏറെ നാളായി കിട്ടില്ലെന്ന് വിചാരിച്ച പണവുംണം തിരികെ ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം നേടാം. ഈ സമയത്ത് നിങ്ങൾക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാൻ യോഗമുണ്ടാകും. പഴയ പദ്ധതികൾ വീണ്ടും തുടങ്ങാം. മതപരവും മംഗളകരവുമായ പരിപാടികളിൽ പങ്കെടുക്കും.


Also Read: 30 വർഷങ്ങൾക്ക് ശേഷം ശനിയുടെ ഉദയം; ഈ രാശിക്കാരുടെ നല്ലകാലം തെളിയും


ഇടവം (Taurus): കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ രൂപീകരണം ഇടവം രാശികകർക്ക് ഗുണകരമാകും. ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും, ബിസിനസ്സിന് സമയം നല്ലതായിരിക്കും, പുരോഗതിക്കൊപ്പം ലാഭവും ഉണ്ടാകും. പുതിയ പദ്ധതിയിൽ വിജയം ഉണ്ടാകും. നിങ്ങൾ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും അതിലൂടെ നല്ല വരുമാനം ലഭിക്കും.  ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും, കുടുംബത്തോടൊപ്പം നിങ്ങൾ നല്ല സമയം ചെലവഴിക്കും. ശനിയുടെ പ്രത്യേക അനുഗ്രഹങ്ങൾ നിങ്ങൾക്ക് ഈ സമയം ഉണ്ടാകും. സാമൂഹിക പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും.


ചിങ്ങം (Leo): 2024 ൽ ശനിയുടെ പൂർണ അനുഗ്രഹം ചിങ്ങം രാശിക്കാർക്ക് ലഭിക്കും. കേന്ദ്ര ത്രികോണ രാജയോഗം ഇവർക്ക് ശരിക്കും അനുകൂല ഫലങ്ങൾ നൽകും. ഈ സമയം ഇവർക്ക് വരുമാനം വർദ്ധിക്കും, പുതിയ വരുമാന ഉറവിടങ്ങൾ തുറക്കും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് ഈ കാലയളവിൽ നല്ല ലാഭം ലഭിക്കും. കരിയറിൽ ഈ സമയം സുവർണ്ണമായിരിക്കും, എല്ലാ ജോലികളിലും നിങ്ങൾക്ക് വിജയം ലഭിക്കും. മതപരമായ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിനും സാധ്യത. ഭാഗ്യം നിങ്ങളുടെ ഒപ്പമുണ്ടാകും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യത. അവിവാഹിതർക്ക് വിവാഹാലോചന വന്നേക്കാം. ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.