Shani Ast 2024: ഒൻപത് ഗ്രഹങ്ങളിൽ ഏറ്റവും കോപിഷ്ഠനായ ഗ്രഹമാണ് ശനി.  വിശ്വാസമനുസരിച്ച് ശനി തൻ്റെ എല്ലാ ഭക്തർക്കും അവരുടെ കർമ്മത്തിനനുസരിച്ച് ഫലം നൽകുന്നു. അതുകൊണ്ടാണ് ശനിയെ കർമ്മഫല ദാതാവ് എന്ന് പറയുന്നത്.  ഒപ്പം ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹം കൂടിയാണ് ശനി.  ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാൻ ശനിയ്ക്ക് രണ്ടര വർഷമെടുക്കും.  കഴിഞ്ഞ വർഷം നവംബറിൽ ശനി കുംഭ രാശിയിൽ പ്രവേശിച്ചു. ഇവിടെ 2025 വരെ തുടരും.  ഈ രണ്ടര വർഷങ്ങളിൽ ശനിയുടെ പലതരത്തിലുള്ള സംക്രമണം തുടരും. അതിനാൽ എല്ലാ രാശികളിലും ശുഭ-അശുഭ ഫലങ്ങൾ കാണപ്പെടും. ഈ ദിവസങ്ങളിൽ ശനി കുംഭ രാശിയിൽ അസ്തമിച്ചിരിക്കുകയാണ്. മാർച്ച് 18 വരെ ഇതേ അവസ്ഥയിൽ തുടരും.  ഈ കാലയളവിൽ ഈ 4 രാശിക്കാർക്കും ധാരാളം നേട്ടങ്ങൾ ലഭിക്കും. ആ 4 രാശികൾ ഏതൊക്കെയാണെന്നും ആരുടെയൊക്കെ ഭാഗ്യമാണ് തെളിയാൻ പോകുന്നതെന്നും അറിയാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  ഹനുമത് കൃപയാൽ ഇന്ന് ഇവർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ,നിങ്ങളും ഉണ്ടോ?


മേടം (Aries):  മേട രാശിക്കാർക്ക് ശനിയുടെ അസ്തമയം വളരെ ശുഭകരമായിരിക്കും.  ഈ സമയത്ത് തൊഴിൽ മേഖലയിൽ നിങ്ങൾക്ക് പുതിയ വിജയം ലഭിക്കും. നിങ്ങൾ നിയമപ്രശ്നങ്ങളുമായി മല്ലിടുകയാണെങ്കിൽ ഈ സമയം നിങ്ങളുടെ പ്രശ്നം അവസാനിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. ഇതുകൂടാതെ ബിസിനസ്സിൽ ആഗ്രഹിച്ച ലാഭനേട്ടം ഉണ്ടാകും.  


തുലാം (Libra): തുലാം രാശിക്കാർക്ക് ഈ സമയം വളരെ നല്ല സമയമാണ്.  പ്രത്യേകിച്ചും ദീർഘകാലമായി സിവിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയമുണ്ടാകും.  ഇതിനായി അവർ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ഈ സമയം നിറവേറ്റാൻ കഴിയും. കുടുംബത്തോടൊപ്പം ഒരു യാത്ര ആസൂത്രണം ചെയ്യാം, അത് മാനസിക സമാധാനം നൽകും.


Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; DA വർധനവിന് പിന്നാലെ HRA യിലും വർധനവുണ്ടാകും!


കന്നി (Virgo):  കന്നി രാശിക്കാർക്ക് ഈ സമയം വളരെ നല്ലതായിരിക്കും. ഈ സമയത്ത് ഇവർക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും.  അതുവഴി നിങ്ങൾക്ക് കിട്ടാനുള്ള പണം തിരികെ ലഭിക്കും. സാമ്പത്തിക സ്ഥിതിയിൽ വളരെയധികം പുരോഗതിയുണ്ടാകും. ഇതുകൂടാതെ തൊഴിൽ മേഖലയിൽ വിജയം ലഭിക്കും സമൂഹത്തിൽ നിങ്ങളുടെ ബഹുമാനവും അന്തസ്സും വർദ്ധിക്കും.


മകരം (Capicorn): മകരം രാശിക്കാർക്ക് ശനിയുടെ അസ്തമയം ഏറെ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ ബാക്കിയുള്ള എല്ലാ ജോലികളും പൂർത്തിയാകും. നിങ്ങൾ ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് വളരെ നല്ല സമയമാണ്.  എന്നാൽ അതിന് മുമ്പ് നിങ്ങൾ ഒരു വിദഗ്ദ്ധൻ്റെ ഉപദേശം സ്വീകരിക്കേണ്ടതുണ്ട്. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അവരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും. തൊഴിൽ മേഖലയിൽ നിങ്ങൾക്ക് വിജയം ലഭിക്കും, സമ്പത്ത് വർദ്ധിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.