Tulsi Rules : ഹൈന്ദവ വിശ്വാസം അനുസരിച്ച് ഏറ്റവും പ്രാധാന്യമേറിയ പൂജാപുഷ്പമാണ് തുളസി. പുണ്യപുരാണങ്ങളിൽ തുളസിക്ക് പ്രത്യേക സ്ഥാനമാണ് നൽകിയിരുന്നു. ലക്ഷ്മീദേവിയുടെ പ്രതിരൂപമായിട്ടാണ് തുളസിയെ ഹൈന്ദവ വിശ്വാസത്തിൽ പറയുന്നത്. ഭഗവാൻ വിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട പൂജപുഷ്പമായതിനാൽ തുളസിയെ വിഷ്ണപ്രിയ എന്നും അറിയിപ്പെടുന്നു. തുളസിയെ മഹാവിഷ്ണു തലയിലും മാറിലും ധരിക്കുന്നുയെന്നാണ് പുരാണവിശ്വാസങ്ങളിൽ പറയുന്നത്. വിശ്വാസപരം മാത്രമല്ല തുളസി വളരെയധികം പ്രാധാന്യമുള്ള സസ്യമായി പരിഗണിക്കുന്നത്. കാരണം തുളസിയോളം ഗുണങ്ങൾ ഉള്ള മറ്റൊരു സസ്യം ഈ ഭൂലോകത്ത് ഇല്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

തുളസിയെ ഒരു പുണ്യസസ്യമായി കാണുമ്പോൾ അതിന്റെ പരിപാവനത എന്നും കാത്തുസൂക്ഷിക്കേണ്ടതാണ്. തുളസി നിൽക്കുന്ന മണ്ണ് പോലും ശുദ്ധീകരിക്കപ്പെടുന്നു എന്നാണ് വിശ്വാസം. തുളസി സമർപ്പണത്തിലൂടെ ദേവപ്രീതി വേഗത്തിൽ ലഭിക്കുമെന്നും വിശ്വാസങ്ങൾ പഠിപ്പിക്കുന്നു. അതിനാൽ പൂജകൾക്കും മറ്റുമായി തുളസി നുള്ളിയെടുക്കുമ്പോൾ കരുതേണ്ട ചില ക്രമങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്ന.


ALSO READ : Horoscope: ഇന്നത്തെ ഭാ​ഗ്യരാശികൾ ഇവരാണ്... ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം


തുളസി നുള്ളുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ആദ്യം തുളസി ചെടിക്ക് വെള്ളം ഒഴിച്ച്, അതിനുശേഷം ഭഗവാൻ വിഷ്ണുവിനെ മനസ്സിൽ ധ്യാനിച്ച് തുളസിച്ചെടിയെ മൂന്ന് തവണ പ്രദക്ഷിണം ചെയ്യണം. തുടർന്നായിരിക്കണം പൂജയ്ക്ക് ആവശ്യമുള്ള ഇല നുള്ളിയെടുക്കേണ്ടത്. പ്രത്യേകം ശ്രദ്ധിക്കേണ്ട് പൂർണ ശുദ്ധിയോടു കൂടി വേണം തുളസി ചെടിക്ക് അരികിലേക്ക് ചെല്ലേണ്ടത്. അശുദ്ധിയോടും കൂടി തുളസി ചെടിക്ക് സമീപം പോകാനോ അത് നുള്ളാനോ പാടില്ല. 


പകൽ സമയത്ത് തന്നെ തുളസി നുള്ളണം. അതും കിഴക്കോട് തിരഞ്ഞ് നിന്ന് തന്നെവേണം ഇല നുള്ളിയെടുക്കാൻ. എന്നാൽ കറുത്തവാവ്, ദ്വാദശി, സൂര്യ-ചന്ദ്രഗ്രഹണകാലത്ത് സന്ധ്യയ്ക്കും ഏകാദശി, ചൊവ്വ, വെള്ളി, സംക്രാന്തി ദിവസങ്ങളിൽ തുളസി പൂജയ്ക്കായി നുള്ളാൻ പാടില്ല. 


തുളസി ചെടി നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 


തുളസി ചെടിക്ക് വെള്ളം നൽകുന്ന രീതി ശരിയായിരിക്കണം. തുളസി ചെടിക്ക് വെള്ളം സമർപ്പിക്കുന്നതിന് മുമ്പ്   ഭക്ഷണം കഴിക്കരുതെന്ന് ഓർമ്മിക്കുക. തുളസിക്ക് വെള്ളം സമർപ്പിച്ചതിന് ശേഷം മാത്രമേ എപ്പോഴും എന്തെങ്കിലും കഴിയ്ക്കാവൂ. 


സൂര്യോദയം മുതൽ 2-3 മണിക്കൂർ വരെ തുളസി ചെടിക്ക് ജലം നൽകാനുള്ള സമയം. ഈ സമയത്ത് വെള്ളം നൽകുന്നത് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. തുളസിക്ക് എപ്പോഴും സമീകൃതമായ അളവിൽ വെള്ളം നൽകുക. തുളസി ചെടിക്ക് ധാരാളം വെള്ളം ആവശ്യമില്ല. 


ഞായറാഴ്ചയും ഏകാദശിയ്ക്കും ഒരിക്കലും തുളസിക്ക് വെള്ളം നൽകരുത്. ഈ ദിവസം തുളസിയില്‍ തൊടുകയോ ഇലകൾ പറിക്കുകയോ ചെയ്യരുത്. 


തുളസിക്ക് ജലം സമർപ്പിക്കുമ്പോഴെല്ലാം തുളസീ മന്ത്രം  ജപിയ്ക്കുക. 


 തുളസിക്ക് വെള്ളം അർപ്പിക്കുമ്പോൾ തുന്നല്‍ ഇല്ലാത്ത വസ്ത്രം ധരിക്കുന്നതാണ് ഉത്തമം. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.