Shiva Puja on Monday: ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകം ദേവീദേവന്മാര്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. ഈ പ്രത്യേക ദിവസങ്ങളില്‍  ഈ ദേവീദേവന്മാരെ പൂജിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Vinayaka Chaturthi 2022: ഈ വര്‍ഷത്തെ അവസാന വിനായക ചതുർത്ഥി വ്രതം ഇന്ന്, ശുഭ മുഹൂര്‍ത്തവും ആരാധനാ രീതിയും അറിയാം


വിശ്വാസമനുസരിച്ച്  തിങ്കളാഴ്ച ദേവന്മാരുടെ ദേവനായ മഹാദേവിന് സമർപ്പിച്ചിരിക്കുന്നു. മഹാദേവനെ പ്രീതിപ്പെടുത്തുക വളരെ എളുപ്പമാണ് എന്നാണ് വിശ്വാസം. നിയമപ്രകാരം തിങ്കളാഴ്ച  ദിവസം മഹാദേവനെ പൂജിച്ചാല്‍ എല്ലാ ആഗ്രഹങ്ങളും സഫലമാകും. നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീങ്ങി മാനസിക സുഖം ലഭിക്കാന്‍ തിങ്കളാഴ്ച ചെയ്യുന്ന ചില  പ്രത്യേക പൂജ വിധികള്‍ സഹായിയ്ക്കും.  


Also Read:  Luck of Monday Born: തിങ്കളാഴ്ച ജനിച്ചവര്‍ ഏറെ ഭാഗ്യശാലികള്‍, ചന്ദ്രന്‍റെ സ്വാധീനത്തില്‍ ഇവരുടെ ഭാഗ്യം  തിളങ്ങും 


 


അതേസമയം, തിങ്കളാഴ്ച ഭാഗവാന്‍ ശിവനെ പൂജിക്കുന്ന അവസരത്തില്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, നിങ്ങളുടെ രാശി അനുസരിച്ച് ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ  ചില കാര്യങ്ങള്‍ ഉണ്ട്.  അതായത്, ഇക്കാര്യങ്ങള്‍ പാലിച്ചുകൊണ്ട്‌, തിങ്കളാഴ്ച നടത്തുന്ന ആരാധനയില്‍  മഹാദേവന്‍ തീര്‍ച്ചയായും സംപ്രീതനാകും എന്ന കാര്യത്തില്‍ സംശയമില്ല.


ഭഗവാന്‍ ശിവനെ പ്രീതിപ്പെടുത്താന്‍ എന്താണ് ചെയ്യേണ്ടത്? നിങ്ങളുടെ രാശി എന്താണ് പറയുന്നത്? 


മേടം രാശി  (Aries Zodiac Sign) 
ഈ രാശിക്കാർ തിങ്കളാഴ്ച മഹാദേവന് ശർക്കര കലക്കിയ വെള്ളം ഒഴിച്ച് അഭിഷേകം ചെയ്യണം. ഇതോടൊപ്പം ശിവന് ഏറെ പ്രിയങ്കരമായ ചുവന്ന എരിക്ക് പൂക്കൾ ഭഗവാന് സമര്‍പ്പിക്കുക. ഇതുവഴി ഈ രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും.


ഇടവം, മിഥുനം രാശി (Taurus, Jemini Zodiac Sign) 
ഈ രണ്ടു  രാശിക്കാർ എല്ലാ തിങ്കളാഴ്ചകളിലും ശിവനെ പാല് കലര്‍ത്തിയ വെള്ളം  ഉപയോഗിച്ച് അഭിഷേകം ചെയ്യണം. തൈര്, ചന്ദനം, വെള്ള നിറത്തിലുള്ള പൂക്കൾ എന്നിവയും ഇതോടൊപ്പം സമർപ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഈ രാശിക്കാര്‍ നേരിടുന്ന പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കുന്നു.


കർക്കടക രാശി  (Cancer Zodiac Sign) 
കർക്കടക രാശിക്കാർ തിങ്കളാഴ്ച ദിവസം  "ഓം നമഃ ശിവായ്!" മന്ത്രം 108 തവണ ജപിക്കുക. ഇത് ഇവരെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കാന്‍ സഹായിയ്ക്കും.  


ചിങ്ങം രാശി (Leo Zodiac Sign)
ഈ രാശിക്കാർ ശിവന് വെള്ളവും അരിയും ഉപയോഗിച്ച് അഭിഷേകം ചെയ്യുക. എല്ലാ ദിവസവും വൈകുന്നേരം ശിവക്ഷേത്രത്തിൽ എത്തി നെയ്യ് വിളക്ക് തെളിയിക്കണം. തിങ്കളാഴ്ച ഈ ദിവസം മഹാമൃത്യുഞ്ജയ മന്ത്രം 108 തവണ ജപിയ്ക്കുന്നത്‌ എല്ലാ ആഗ്രഹങ്ങളും സഫലമാകാന്‍ സഹായിയ്ക്കും. 


കന്നിരാശി (Virgo Zodiac Sign)
കന്നി രാശിയുള്ളവർ തിങ്കളാഴ്ചകളിൽ ശിവന് കരിമ്പ് നീര് നിവേദിക്കുക മാത്രമല്ല, എല്ലാ ദിവസവും ശിവന് ചണത്തിന്‍റെ  ഇലകൾ സമർപ്പിക്കുകയും വേണം. ഇത് ജീവിതത്തിൽ ഈ രാശിക്കാര്‍ക്ക് മുന്നേറാനുള്ള അവസരങ്ങൾ നൽകും.


തുലാം, വൃശ്ചികം  (Libra, Scorpio Zodiac Sign)
ഈ രണ്ട് രാശിക്കാർക്കും എല്ലാ തിങ്കളാഴ്ചകളിലും സുഗന്ധദ്രവ്യം കലർത്തിയ വെള്ളം ശിവന് സമർപ്പിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ശിവന്‍റെ അനുഗ്രഹം എപ്പോഴും ഈ രാശിക്കാരുടെ മേൽ നിലനിൽക്കും.


ധനു രാശി  (Sagittarius Zodiac Sign)
ധനു രാശിക്കാര്‍ തിങ്കളാഴ്ച ദിവസം ശിവ ഭഗവാനെ കുങ്കുമം കലർത്തിയ പാലിൽ അഭിഷേകം ചെയ്യുക. ഒപ്പം വെറ്റിലയും മഞ്ഞപ്പൂക്കളും സമർപ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ അവരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും.


മകരം (Capricorn Zodiac Sign)
മകര രാശിക്കാർ തിങ്കളാഴ്ച ഗോതമ്പ് വെള്ളത്തിൽ ഇട്ട് ശിവനെ പൂജിക്കുകയും ഗോതമ്പ് ദാനം ചെയ്യുകയും ചെയ്യുന്നത് വളരെ ഗുണം ചെയ്യും. ഇതിലൂടെ നിങ്ങൾക്ക് നഷ്ടമായി എന്ന് കരുതുന്ന പണം തിരികെ ലഭിക്കും.  ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും നിങ്ങൾക്ക് വിജയം ലഭിക്കും.


കുംഭം  (Aquarius Zodiac Sign)
ഈ രാശിക്കാർ ദിവസവും വെളുത്ത എള്ള് വെള്ളത്തിൽ കലക്കി ശിവന് സമർപ്പിക്കണം. കൂടാതെ "ഓം നമഃ ശിവായ!" മന്ത്രം 11 തവണ ജപിക്കുക.


മീനരാശി  (Pisces Zodiac Sign)
മീനരാശിക്കാർ ദിവസവും ശിവലിംഗത്തിൽ പാലും വെള്ളവും കലർത്തി സമർപ്പിക്കണം, അതോടൊപ്പം ഒരു ആലിലയും സമർപ്പിക്കണം. ഇങ്ങനെ ചെയ്യുന്നത് ഈ രാശിക്കാരുടെ മേൽ ശിവന്‍റെ  അനുഗ്രഹം എപ്പോഴും നിലനിൽക്കാന്‍ സഹായിയ്ക്കും.  


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യ.കോം ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.