കുംഭ ഭരണിക്ക് ദേവിയെ ഭജിക്കൂ ഐശ്വര്യവും അഭിവൃദ്ധിയും വന്നുചേരും
ഈ ദിവസം ഉഗ്രരുപിണിയായ ദേവിയെ ഭജിക്കുന്നത് ഐശ്വര്യങ്ങളും അഭിവൃദ്ധിയും വന്നുചേരും എന്നാണ് വിശ്വാസം.
കുംഭമാസത്തിലെ ഭരണിയ്ക്ക് പ്രത്യേകതയുണ്ട്. ഭദ്രകാളിക്ക് പ്രിയപ്പെട്ടതാണ് കുംഭമാസത്തിലെ ഭരണി. ഈ ദിവസം ഉഗ്രരുപിണിയായ ദേവിയെ ഭജിക്കുന്നത് ഐശ്വര്യങ്ങളും അഭിവൃദ്ധിയും വന്നുചേരും എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ കേരളത്തിലെ എല്ലാ ഭദ്രകാളി ക്ഷേത്രങ്ങളിലും ഈ ദിവസം വളരെ പ്രധാനമാണ്.
ഈ ദിനത്തിൽ ഭദ്രകാളി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും വഴിപാടുകള്‍ നടത്തുന്നതും ഉത്തമമാണ്. മാത്രമല്ല ഭദ്രകാളീ സ്തുതി ചൊല്ലുന്നതും ചുവന്ന പുഷ്പങ്ങള്‍കൊണ്ടുള്ള മാല ദേവിക്കു സമര്‍പ്പിക്കുന്നതുമെല്ലാം ഉത്തമാണ്. ഇതിലൂടെ മനസമാധാനവും ഐശ്വര്യവും വന്നുചേരുന്നുമെന്നാണ് വിശ്വാസം. ഇത്തവണ കുംഭമാസത്തിലെ കുംഭഭരണി ഇന്ന് അതായത് ഫെബ്രുവരി 18 നാണ്.
Also Read: അഭീഷ്ടസിദ്ധിയ്ക്ക് അഷ്ടലക്ഷ്മി സ്തോത്രം ജപിച്ചോളൂ
ഭദ്രകാളീ സ്തുതി
കാളി കാളി മഹാകാളീഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച മാം ച പാലയ പാലയ
ചൊവ്വാദോഷം നീങ്ങുന്നതിന് ഭദ്രകാളി ഭജനം ഉത്തമമാണ് എന്നും വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ ചൊവ്വാദോഷമുള്ളവർ ഭദ്രകാളിക്കു പ്രീതികരമായ വഴിപാടുകള്‍ ചെയ്യുന്നത് വളരെ നല്ലതാണ്. കുംഭഭരണി ദിവസത്തെ ഭദ്രകാളിഭജനം ശ്രേയസ്‌കരമായതുകൊണ്ട് ഈ ദിവസം പ്രാര്‍ഥനകളോടെ ക്ഷേത്രത്തില്‍ ചെലവഴിക്കുന്നത് ഉത്തമം. കൂടാതെ ദേവിക്കു പ്രിയപ്പെട്ട ചുവന്നപട്ട്, കടുംപായസം, രക്തപുഷ്പാഞ്ജലി എന്നിവ നടത്തുന്നതും ശ്രേയസ്‌കരമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...