Ganesh Puja:ഗണപതിയ്ക്ക് ബുധനാഴ്ച ഇപ്രകാരം പൂജ ചെയ്യു, വിഘ്നങ്ങൾ ഒഴിയുന്നതോടൊപ്പം ശനിദേവനും പ്രസാദിക്കും
Ganesh Puja: ഹനുമാനെ ആരാധിക്കുമ്പോൾ ശനി ദേവനും ശാന്തമാകുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട നിരവധി പുരാണ കഥകൾ ഉണ്ടെന്നും നിങ്ങൾ കേട്ടിരിക്കും അല്ലെ. എന്നാൽ നിങ്ങൾക്ക് അറിയാമോ ബുധനാഴ്ച ഗണപതിയെ ആരാധിക്കുന്നതിലൂടെയും ശനിദേവിനെ പ്രസാദിപ്പിക്കാമെന്ന്..
Ganesh Puja: ഗണപതിയെ ആദ്യം ആരാധിക്കേണ്ട ദേവനായിട്ടാണ് കണക്കാക്കുന്നത്. കൂടാതെ എല്ലാ പൂജകളും അല്ലെങ്കിൽ എല്ലാ ശുഭപ്രവൃത്തികളും ആരംഭിക്കുന്നത് ഗണപതിയെ (Lord Ganesha) ആരാധിക്കുകയോ അല്ലെങ്കിൽ addehaത്തിന്റെ പേരെടുത്ത് പറഞ്ഞിട്ടോ ആയിരിക്കും.
ഗണപതിഭഗവാൻ ബുദ്ധിയോടൊപ്പം സിദ്ധിയും പ്രധാനം ചെയ്യുന്നു. കൂടാതെ ഗണപതി ഭഗവാനെ വിഘ്നവിനാശകൻ എന്നാണ് പറയുന്നത് കാരണം അദ്ദേഹത്തെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ പ്രതിബന്ധങ്ങളും പ്രശ്‌നങ്ങളും നീങ്ങുന്നു. ബുധനാഴ്ച ഗണപതിയുടെ ദിവസമായി കണക്കാക്കപ്പെടുന്നു അതുകൊണ്ടുതന്നെ ഈ ദിവസം ഗണപതിയെ ആരാധിക്കുന്നതിലൂടെ സന്തോഷവും ഭാഗ്യവും വർധിക്കുന്നു.
Also Read: PM Kisan: കർഷകർക്ക് പണം ലഭിക്കുന്നതിൽ കാലതാമസം, ഇനി മെയ് 10 നുള്ളിൽ അക്കൗണ്ടിൽ എത്തും
ഗണപതിയെ പൂജിക്കുന്നത് വഴി ശനി ദേവൻ പ്രസാദിക്കും
ബുധനാഴ്ച ഗണപതിയെ ആരാധിക്കുന്നതിലൂടെ ശനിദേവനും (Shanidev) പ്രസാദിക്കുമെന്ന് നിങ്ങൾക്കറിയാമോ. മാത്രമല്ല ശനിദേവന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ചൊവ്വയും, ശനിയും നിങ്ങൾ ഹനുമാനെ പൂജിക്കുന്നതിലൂടെ ശനിദേവൻ പ്രസന്നനാകുന്നുവോ അതുപോലെ ബുധനാഴ്ച ഗണപതിയെ ആരാധിക്കുന്നതിലൂടെയും ശനി ദേവൻ പ്രസാദിക്കുകയും ശനിദോഷം അകലുകയും ചെയ്യുന്നു.
ഹനുമാനും ഗണപതിയും മഹാദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു
ഇതിനുള്ള ഏറ്റവും വലിയ കാരണം എന്നുപറയുന്നത് ശനിദേവിനെ പ്രീതിപ്പെടുത്തുന്നതിന് മഹാദേവന്റെ (Lord Shiva) കൃപ വളരെ പ്രധാനമാണ് എന്നതാണ്. ഹനുമാനെ മഹാദേവന്റെ രുദ്ര അവതാരമായിട്ടാണ് കണക്കാക്കുന്നത്. അതായത് ഹനുമാൻ അംശ അവതാരമാണ് എന്നാണ് പറയപ്പെടുന്നത്.
അതുപോലെ ഗണപതി ശിവന്റെ മകനാണ് അതുകൊണ്ടുതന്നെ മഹാദേവന്റെ അംശമാണ് ഗണപതിയെന്നും പറയാം. മൊത്തത്തിൽ നോക്കുമ്പോൾ മഹാദേവനുമായി ബന്ധമുള്ളതിനാൽ ഹനുമാൻ ജിയെയും ഗണേഷ് ജിയെയും ആരാധിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നതിലൂടെ ശനി ദേവനും പ്രസന്നനാകുന്നു.
Also Read: Vegetable juice: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ തക്കാളി ജ്യൂസ് നല്ലത്
ഗണേശനെ ആരാധിക്കുന്നതിലൂടെ അവർക്ക് ഏഴരശനി, കണ്ടകശനി, ശനിയുടെ ദോഷ ദശ എന്നിവയിൽ നിന്നും മുക്തി ലഭിക്കും പ്രത്യേകിച്ചും സ്ത്രീകൾക്ക്.
ഈ രീതിയിൽ ഗണപതിയെ ആരാധിക്കുക
കിഴക്ക് അഭിമുഖമായി ഗണപതിയെ ആരാധിക്കുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു. പൂക്കൾ, ധൂപ്, വിളക്കുകൾ, കർപ്പൂരം, ചന്ദനം എന്നിവ ഉപയോഗിച്ച് ഗണപതിയെ ആരാധിക്കുക. ഗണപതിക്ക് ദർഭ പുല്ല് അർപ്പിക്കുന്നത് ഉത്തമമാണ്. അതുപോലെ ഗണപതിക്ക് ചുവന്ന സിന്ദൂരം അർപ്പിക്കുന്നതും ഉത്തമമാണ്. ഒപ്പം ബൂന്ദി ലഡുവും മോദകവും അർപ്പിക്കുന്നത് നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...