നിത്യവും ആദിത്യ ഹൃദയ മന്ത്രം (Aditya Hridaya Mantra) ജപിക്കുന്നത് ജീവിതത്തിൽ വിജയങ്ങൾ കൊണ്ടുവരും എന്നാണ് വിശ്വാസം.  ഈ മന്ത്രത്തെക്കുറിച്ച് പരമാർശിക്കുന്നത് രമായണത്തിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീരാമന് അഗസ്ത്യ മുനി രാമായണത്തില്‍ ഉപദേശിച്ചതായി പറയപ്പെടുന്ന മന്ത്രമാണ് ആദിത്യഹൃദയ മന്ത്രം. ആദിത്യ ഹൃദയ മന്ത്രത്തെക്കുറിച്ച് രാമായണത്തിലെ യുദ്ധകാണ്ഡത്തിലാണ്  പറയുന്നത്. രാവണനുമായുള്ള യുദ്ധത്തില്‍ രാമന്‍ തളര്‍ന്ന് ചിന്താധീതനായി നില്‍ക്കുന്ന സമയത്ത് ദേവന്മാരോടൊപ്പം ആകാശത്തു യുദ്ധം കണ്ടുകൊണ്ടിരുന്ന മുനി താഴേക്കുവന്ന് ശത്രുക്ഷയം വരുത്തുന്നതിനു ആദിത്യഹൃദയം ജപിക്കുന്നതു നല്ലതാണെന്നും അതിനായി മന്ത്രം യഥാവിധി ഉപദേശിക്കുകയും ചെയ്തുവെന്നുമാണ് വിശ്വാസം.  


Also Read: Sunday Offerings: ഞായറാഴ്ച വഴിപാടുകൾ


ശേഷം രാമൻ മന്ത്രം മൂന്ന് തവണ ജപിക്കുകയും പൂര്‍വ്വാധികം വീര്യത്തോടെ രാവണനുമായി യുദ്ധംചെയ്യുകയും രാവണനെ വധിക്കുകയും ചെയ്തിരുന്നു.  ഈ മന്ത്രം രാവിലെ കിഴക്കോട്ട് തിരിഞ്ഞ് 12 തവണ ഭക്തിയോടെ ജപിക്കുന്നത് സൂര്യനെ പ്രീതിപ്പെടുത്തുന്നതിനും ഉത്തമമാണ്.  


ആചാര്യന്മാർ പറയുന്നതനുസരിച്ച് ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാന്‍ സൂര്യഭജനം നല്ലതാണെന്നാണ്.  ദിവസവും ഈ മന്ത്രം ഒരു തവണയെങ്കിലും ജപിക്കുന്നത്  അജ്ഞതയും വിഷാദവും അലസതയുമകലുമെന്നും വിശ്വസമുണ്ട്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങള്‍, ആദിത്യഹൃദയം എന്നിവ ഒരിക്കലും ജപിക്കരുത്. 


Also Read: ശങ്കരാചാര്യരുടെ കനകധാരാസ്തോത്രം ദിവസവും ജപിക്കുന്നത് ഉത്തമം


മന്ത്രം


സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശൈ്വക സാക്ഷിണേ തേ നമഃ
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.