ഹനുമാനെ ഭജിക്കൂ ദോഷങ്ങൾക്ക് പരിഹാരം കാണൂ
ജന്മനക്ഷത്രദിവസമോ, അവനവന്റെ മാസത്തിലെ നാളിലോ, ഇനി ദോഷസമായമാണെങ്കിൽ ശനി, ചൊവ്വ ദിവസങ്ങളിൽ ഹനുമദ്‌ക്ഷേത്ര ദര്‍ശനം നടത്തുന്നതും ഉത്തമമാണ്.
ഹനുമാനെ ഭജിക്കുന്നത് വിവിധ ദോഷങ്ങൾക്ക് പരിഹാരമാണെന്നാണ് വിശ്വാസം. ആഭിചാരദോഷം, ഭൂതപ്രേതബാധകള്‍,രോഗശാന്തി എന്നിവയിൽ നിന്നൊക്കെ മോചനം നേടുന്നതിനും വിജയം കൈവരിക്കുന്നതിനും കണ്ടകശ്ശനി, ഏഴരശനി തുടങ്ങിയവയുടെ ദോഷഫലങ്ങള്‍ കുറയാനും ഹനുമദ് ഭജനം വളരെയധികം ഉത്തമമാണ്.
അതുകൊണ്ടുതന്നെ ജന്മനക്ഷത്രദിവസമോ, അവനവന്റെ മാസത്തിലെ നാളിലോ, ഇനി ദോഷസമായമാണെങ്കിൽ ശനി, ചൊവ്വ ദിവസങ്ങളിൽ ഹനുമദ്‌ക്ഷേത്ര ദര്‍ശനം നടത്തുന്നതും ഉത്തമമാണ്. ക്ഷേത്രത്തില്‍ മൂന്നുവട്ടം പ്രദക്ഷിണം വയ്ക്കണം.
Also Read: ഈ മന്ത്രം നിത്യവും ജപിക്കൂ വിജയം കൂടെ പോരും
ഹനുമാൻ സ്വാമിയുടെ ഏറ്റവും പ്രിയപ്പെട്ട വഴിപാടുകളാണ് അപ്പം, അട, വടമാല, വെറ്റിലമാല, വെണ്ണ ചാര്‍ത്തല്‍, അവില്‍ പന്തിരുനാഴി തുടങ്ങിയവ. ക്ഷേത്ര ദർശന സമയത്ത് ശാരീരിക മാനസിക ശുദ്ധി അത്യാവശ്യമാണ് എങ്കിൽ മാത്രമേ പ്രതീക്ഷിച്ച ഫലം ലഭിക്കുകയുള്ളൂ. എല്ലാത്തിനും ഉപരി ഹനുമാൻ ക്ഷേത്രത്തിലെ സാധാരണയുള്ള ശ്രീരാമന്‍, ശിവന്‍, തുടങ്ങിയ മൂര്‍ത്തികളെ വന്ദിച്ച ശേഷം മാത്രമേ ഹനുമാനെ ദർശിക്കാവൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...