ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് മനുഷ്യ ജീവിതം എന്ന കാര്യം എല്ലാവർക്കും അനുഭവമുള്ളതാണ് അല്ലേ.  എന്തായാലും 2020 കഴിയുന്നു, 2021 തുടങ്ങാനും പോകുന്നു.  ഈ പുതുവര്‍ഷത്തില്‍ ഓരോ രാശിക്കാരുടെയും ഭാഗ്യദിനങ്ങള്‍ എന്നാണെന്നു നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടക്കൂറ് (അശ്വതി, ഭരണി,  കാര്‍ത്തിക1/4)


2021 ലെ മേടം രാശിക്കാരുടെ ഭാഗ്യദിനം (Luckiest Day) എന്നുപറയുന്നത്  മാര്‍ച്ച് 26 ആണ്. ഈ ദിനം ഇവര്‍ക്ക് വളരെയേറെ സന്തോഷം നല്‍കും മാത്രമല്ല പ്രണയത്തിന് പ്രധാന്യം നല്‍കുന്ന ഈ രാശിക്കാരുടെ  പ്രണയസാഫല്യത്തിന്റെ ദിനം കൂടിയാകും. 


ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)


2021 ൽ  ഇടവം രാശിക്കാരുടെ ഭാഗ്യദിനം എന്നുപറയുന്നത്  ജനുവരി 17 ആണ്. ഈ ദിവസം ജീവിതത്തിലെ ഉണര്‍വ്വിന്റെയും പ്രചോദനത്തിന്റെയും ദിവസമായിരിക്കും.


മിഥുനക്കൂറ് (മകയരം1/2, തിരുവാതിര, പുണര്‍തം 3/4)


പുതുവർഷത്തിൽ മിഥുനക്കൂറുകാരുടെ ഭാഗ്യദിനം എന്നുപറയുന്നത് മെയ് 31-നാണ്.   ഈ ദിനം ആഗ്രഹിച്ച പലകാര്യങ്ങളും നടക്കുന്ന സുദിനമാണ്. 


Also Read: ഗണേശ വിഗ്രഹം വീടുകളിൽ എങ്ങനെ സൂക്ഷിക്കണം..?


കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)


പുതുവർഷത്തിലെ കർക്കിടകം രാശിക്കാരുടെ ഭാഗ്യദിനം ജൂണ്‍ 23 ആണ്. അന്നേ ദിവസം സാമ്പത്തികമായും മാനസികമായും നേട്ടങ്ങളുണ്ടാകുന്ന ഒരു ദിവസമായിരിക്കും.  


ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)


2021 ൽ ചിങ്ങക്കൂറുകാരുടെ ഭാഗ്യദിനം  ജൂലൈ 13 ആണ്.  ഈ സമയം സാമ്പത്തിക ബാധ്യതകളെല്ലാം തന്നെ ഇല്ലാതാകും.  നിങ്ങള്‍ക്ക് ഉണ്ടാവുന്ന നേട്ടങ്ങളുടെ ആകെത്തുകയായിരിക്കും ഈ ദിനത്തിൽ ലഭിക്കുന്നത്. 


കന്നിക്കൂറ് (ഉത്രം3/4, അത്തം, ചിത്തിര1/2)


കന്നിക്കൂറുകാരുടെ പുതുവർഷത്തിലെ  ഏറ്റവും ഭാഗ്യകരമായ ദിനം എന്നുപറയുന്നത് ജൂലൈ 12 ആണ്. ഈ ദിനം ഇവരുടെ പ്രതിസന്ധികളെ ഇല്ലാതാക്കും. 


തുലാക്കൂറ് (ചിത്തിര1/2, ചോതി, വിശാഖം3/4)


തുലാക്കൂറുകാരുടെ 2021 ലെ ഏറ്റവും ഭാഗ്യ ദിവസം സെപ്റ്റംബര്‍ 6 ആണ്. ഈ ദിനം ഇവര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ വന്നുചേരുന്ന ദിനം കൂടിയാണിത്.


Also Read: വീട്ടിൽ നിലവിളക്ക് കൊളുത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...


വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)


വൃശ്ചിക രാശിക്കാരുടെ പുതുവർഷത്തിലെ ഭാഗ്യദിനം നവംബര്‍ 17 ആണ്. ഈ ദിനത്തെ ഈ കൂറുകാരുടെ ലക്ഷ്യം നിറവേറ്റുന്ന ദിനമായാണ് ഇതിനെ കണക്കാക്കുന്നത്.


ധനുക്കൂറ് (മൂലം,  പൂരാടം,  ഉത്രാടം 1/4)


ധനു രാശിക്കാരുടെ പുതുവർഷത്തിലെ ഭാഗ്യദിനം മെയ് 21 ആണ്. ഈ ദിനം ഈ രാശിക്കാരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിനമായിരിക്കും. 


മകരക്കൂറ് (ഉത്രാടം3/4,  തിരുവോണം,  അവിട്ടം 1/2)


മകരം രാശിക്കാരുടെ 2021 ലെ ഏറ്റവും ഭാഗ്യകരമായ ദിവസം ആഗസ്റ്റ് 23 ആണ്. ഈ ദിനം ഇവര്‍ക്ക് തൊഴില്‍പരമായി നേട്ടത്തിനു യോഗമുണ്ട്.


Also read: ശനിദോഷ പരിഹാരത്തിന് ഇങ്ങനെ ചെയ്യുന്നത് ഉത്തമം


കുംഭക്കൂറ് (അവിട്ടം1/2,  ചതയം,  പൂരൂരുട്ടാതി 3/4)


കുംഭ രാശിക്കാരുടെ പുതുവർഷത്തിലെ ഏറ്റവും ഭാഗ്യകരമായ ദിവസം ഫെബ്രുവരി 11 ആണ്. ഈ ദിനം ഇവര്‍ക്ക് ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ കൊണ്ടുവരും.


മീനക്കൂറ് (പൂരൂരുട്ടാതി1/4,  ഉത്രട്ടാതി, രേവതി)


മീന പുതുവർഷത്തിലെ ഏറ്റവും ഭാഗ്യകരമായ ദിവസം ജൂണ്‍ 21 ആണ്.  ഇവര്‍ക്ക് ഭാഗ്യവും സമൃദ്ധിയും വന്നുചേരുന്ന ദിനമാണിത്.