Astrology Tips for Friday: ഹൈന്ദവ വിശ്വാസമനുസരിച്ച് വെള്ളിയാഴ്ച ലക്ഷ്മീദേവിയെ പ്രത്യേകമായി ആരാധിക്കുന്ന ദിവസമായി കണക്കാക്കുന്നു. ഈ ദിവസം ലക്ഷ്മിദേവിയെ നിയമപ്രകാരം പൂജിക്കുന്നവർക്ക് അവര്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കുകയും ദേവി അവരുടെമേല്‍ കൃപ ചൊരിയുകയും ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today 13 January: നിങ്ങളുടെ നക്ഷത്രങ്ങൾ എന്താണ് പറയുന്നത്? ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും?  അറിയാം 


ഇത്തരത്തില്‍ വെള്ളിയാഴ്ച ലക്ഷ്മിദേവിയെ പൂജിക്കുന്നവരുടെ ജീവിതത്തില്‍ ഒന്നിനും ഒരു കുറവുണ്ടാകുകയില്ല. ഇവരുടെ കുടുംബത്തില്‍ എപ്പോഴും സന്തോഷവും ഐശ്വര്യവും ഉണ്ടാകും. വെള്ളിയാഴ്ച  ചില പ്രത്യേക പൂജാവിധികള്‍  സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ഭാഗ്യം മെച്ചപ്പെടുത്താം. 


Also Read:  Shukra Gochar 2023: ശനിയുടെ രാശിയിൽ ശുക്രന്‍റെ സംക്രമണം ഈ 3 രാശിക്കാര്‍ സമ്പന്നരാകും


വെള്ളിയാഴ്ച ചെയ്യുന്ന ഈ പരിഹാരങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. അതായത് ഇത് ആ വ്യക്തിയുടെ ഭാഗ്യത്തെ പ്രകാശിപ്പിക്കാന്‍ സഹായിയ്ക്കും. ലക്ഷ്മിദേവി അവരുടെ മേല്‍ പണമഴ പെയ്യിക്കുന്നു...
മാസം ആരംഭിക്കുമ്പോൾ തന്നെ നിങ്ങളുടെ പോക്കറ്റ് കാലിയായാൽ, വരുമാന സ്രോതസ്സുകൾ വർദ്ധിക്കുന്നില്ലെങ്കിൽ, വെള്ളിയാഴ്ചയുമായി ബന്ധപ്പെട്ട ചില പ്രത്യേക നടപടികൾ സ്വീകരിച്ച് നിങ്ങളുടെ ഭാഗ്യം പ്രകാശിപ്പിക്കാം. 


വെള്ളിയാഴ്ച ആചരിക്കേണ്ട ചില കാര്യങ്ങള്‍  അറിയാം


വെള്ളിയാഴ്ച ലക്ഷ്മി വ്രതം:-
വെള്ളിയാഴ്ച ലക്ഷ്മി വ്രതം ആചരിക്കണം. ഇതോടൊപ്പം ശുക്രനുമായി ബന്ധപ്പെട്ട വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യണം. ഇതിൽ തൈര്, മൈദ, പാൽ, അരി, പഞ്ചസാര മിഠായി എന്നിവ ഉൾപ്പെടാം. വെള്ളിയാഴ്ചകളിൽ പശുക്കൾക്കും ഉറുമ്പുകൾക്കും മാവ് നല്‍കുന്നത് പുണ്യമാണ്.   


ശരിയായ സ്ഥലങ്ങളിൽ ചെരുപ്പും ഷൂസും സൂക്ഷിക്കുക:-
പ്രധാനമായി നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കുക. ഷൂസും ചെരുപ്പുകളും യഥാ സ്ഥാനത്ത്‌ സൂക്ഷിക്കുക എന്നതും പ്രധാനമാണ്. ലക്ഷ്മിദേവിയും ശുക്ര ദേവും ഒരിക്കലും മാലിന്യത്തിൽ വസിക്കില്ല. വൃത്തിയും വെടിപ്പും ഉള്ള  സ്ഥലങ്ങളാണ്  ലക്ഷ്മിദേവിയ്ക്ക് പ്രിയം


ലക്ഷ്മി-നാരായണനെ ഒരുമിച്ച് ആരാധിക്കുക:-
വെള്ളിയാഴ്ച  മഹാവിഷ്ണുവിനൊപ്പം ലക്ഷ്മിദേവിയെ ആരാധിക്കണം. മഹാവിഷ്ണുവിനെ ആരാധിക്കാന്‍ മറന്നാല്‍ നിങ്ങളുടെ പൂജകളും പ്രാര്‍ത്ഥനകളും നിഷ്ഫലമായിത്തീരുന്നു. രണ്ടു ദേവതകളെയും ഒരുമിച്ചു ആരാധിക്കുന്നതിലൂടെ ലക്ഷ്മിയുടെയും നാരായണന്‍റെയും അനുഗ്രഹം നിങ്ങൾക്ക് ലഭിക്കും, നിങ്ങൾക്ക് സമ്പത്തും സന്തോഷവും ലഭിക്കും. 


വെള്ളിയാഴ്ച വെള്ള വസ്ത്രം ധരിക്കുക:-
വെള്ളിയാഴ്‌ചകളിൽ വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് വെള്ളിയാഴ്ച വെള്ള വസ്ത്രം ധരിക്കണം എന്ന് പറയുന്നത്. വെള്ള വസ്ത്രം ധരിച്ച് വിഷ്ണുവിനെയും ലക്ഷ്മി മാതാവിനെയും ആരാധിച്ചാൽ നല്ല ഫലം ലഭിക്കും. 


ശുക്ര ദേവനെ സ്തുതിക്കുക:-
വെള്ളിയാഴ്ച ദിവസത്തെ വ്രതാനുഷ്ഠാനത്തോടൊപ്പം ശുക്ര ദേവനെ സ്തുതിക്കണം. അദ്ദേഹവുമായി ബന്ധപ്പെട്ട പ്രത്യേക മന്ത്രം “ഓം ശുൻ ശുക്രായൈ നമഃ” അല്ലെങ്കിൽ “ഓം ഹിംകുന്ദമൃണാലാഭൻ ദൈത്യനാൻ പരം ഗുരും സർവശാസ്ത്ര പ്രവക്താരം ഭാർഗവം പ്രണാമയാഹം” 108 തവണ ജപിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നൽകുന്നു. 



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.