കൈകളിലും കാലിലും കറുത്ത ചരട് കെട്ടുന്നത് ദൃഷ്ടി ദോഷം അകറ്റാനും, ദുഷ്ടാത്മാക്കളിൽ നിന്ന് രക്ഷിക്കാനും സഹായിക്കുമെന്നാണ് വിശ്വാസം. കൂടാതെ കാലുകളിലെ വേദന അകറ്റാനും കറുത്ത ചരട് ധരിക്കുന്നവരുണ്ട്. ഒറ്റകാലിൽ കറുത്ത ചരട് ധരിക്കുന്നതാണ് ഉത്തമമെന്നാണ് വിശ്വാസം. കൂടാതെ സാമ്പത്തിക അഭിവൃത്തിക്ക് കറുത്ത ചരട് ധരിക്കുന്നത് സഹായകരമാണെന്ന് കരുതുന്നവരും ഉണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രഹങ്ങളുടെ അനുഗ്രഹം ലഭിക്കാൻ കറുത്ത ചരട് ധരിക്കുന്നത് സഹായിക്കുമെന്നാണ് ജ്യോതിഷികളുടെ വിശ്വാസം. എന്നാൽ ചില രാശിക്കാർ കറുത്ത ചാഡ് കെട്ടുന്നത് ദോഷങ്ങൾ ഉണ്ടാകാൻ കാരണമാകും. കൂടാതെ തെറ്റായ രീതിയിൽ കറുത്ത ചരട് ധരിച്ചാൽ അത് ജീവിതത്തിൽ ദുരിതങ്ങൾ ഉണ്ടാക്കും. അതിനാൽ തന്നെ കറുത്ത ചരട് ധരിക്കും മുമ്പ് ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.


ALSO READ: Guru Vakri 2022: ശനിക്ക് പിന്നാലെ വ്യാഴവും! ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധനലാഭവും


 കറുത്ത ചരട് ധരിക്കാൻ പാടില്ലാത്ത രാശിക്കാർ 


ചൊവ്വ ഗ്രഹത്തിന് കറുത്ത നിറം തീരെയിഷ്ടമല്ല. അതിനാൽ തന്നെ ചൊവ്വ ഗ്രഹത്തിന്റെ  സ്വന്തം രാശിയായ മേടം രാശിയിൽ ജനിച്ചവർ കറുത്ത ചരട് ധരിക്കാൻ പാടുള്ളതല്ല. ഇവർ കറുത്ത ചരട് ധരിച്ചാൽ ജീവിതത്തിൽ കഷ്ടതകൾ വന്ന് ചേരും. മാത്രമല്ല അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുമെന്നാണ് വിശ്വാസം. അതിനാൽ തന്നെ മേടം രാശിയിൽ ജനിച്ചവർ ഒരിക്കലും കറുത്ത ചരട് ധരിക്കരുത്.


കറുത്ത ചരട് ധരിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


1) കറുത്ത ചരട് ധരിക്കാൻ ഏറ്റവും ഉത്തമമായ ദിവസം ശനിയാഴ്ചയാണ്. അതിനാൽ തന്നെ നിങ്ങൾ ഒരു ചരട് വാങ്ങി കെട്ടുന്നത് ശനിയാഴ്ച ദിവസമാണെന്ന് ഉറപ്പാക്കണം.


2) കറുത്ത ചരട് കെട്ടിയ കൈയിൽ മറ്റ് നിറങ്ങളിലെ ചരടുകൾ കെട്ടാൻ പാടില്ല.


3)  വീട്ടിൽ നിന്ന് ദൃഷ്ടി ദോഷം അകറ്റാനും, വീടിനെ ദുഷ്ടാത്മാക്കളിൽ നിന്ന് രക്ഷിക്കാനും നാരങ്ങ കറുത്ത ചരടിൽ കെട്ടി വാതിലിന് മുന്നിൽ തൂക്കുന്നത് സഹായിക്കും . 


4) വീട്ടിൽ ആർക്കെങ്കിലും വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടെങ്കിൽ ശനിയാഴ്ച ഹനുമാന് കറുത്ത ചരട് സമർപിച്ച് പ്രാർത്ഥിക്കുന്നത് ഗുണകരമാണ്.


5) കെട്ടുന്നതിന് മുമ്പ്  ചരടിൽ 9 കെട്ട് ഇട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം. മന്ത്രം ജപിച്ച് കൊണ്ട് വേണം ചരട് കൈയിൽ കെട്ടാൻ.


6) കറുത്ത ചരട് കെട്ടുന്നതിന് മുമ്പ് ശനീശ്വര മന്ത്രം 21 പ്രാവശ്യം ചൊല്ലണം.


7) സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ വലത് കൈയിൽ കറുത്ത ചരട് ജപിച്ച്‌ കെട്ടണം.


8) ദഹന പ്രശനങ്ങൾ ഉള്ളവർ കാലിന്റെ തള്ള വിരലിൽ ചരട് ജപിച്ച് കെട്ടുന്നത് ഉത്തമമാണ്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.