Intelligent Zodiac: ഒരാളുടെ ജനന സമയത്തെ ഗ്രഹങ്ങളുടെ സ്ഥാനം പ്രത്യേക പ്രാധാന്യമുള്ളതായി കണക്കാക്കുന്നു. ഗ്രഹങ്ങളുടെ സ്ഥാനം ഒരു വ്യക്തിയുടെ ജീവിതത്തിൽ നല്ലതും ചീത്തതുമായ ഫലങ്ങൾ നൽകുന്നു. ചില രാശിചിഹ്നങ്ങളിലുള്ള ആളുകൾ വളരെ ബുദ്ധിമാന്മാരായി കണക്കാക്കപ്പെടുന്നു. അത്തരം ആളുകൾക്ക് ബിസിനസ്സ്, പണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശരിയായ തീരുമാനങ്ങൾ എടുക്കാനും അവരുടെ ജ്ഞാനം കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്താനും കഴിവുണ്ട്. ഏതൊക്കെയാണ് ആ രാശിക്കാരെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

കന്നി: കന്നി രാശിക്കാർ അവരുടെ വ്യക്തിത്വം കൊണ്ട് എല്ലാവരെയും ആകർഷിക്കുന്നവരാണ്. ഈ രാശിക്കാർ വഴികാട്ടികളായി കണക്കാക്കപ്പെടുന്നു. കന്നിരാശിക്കാരുടെ അതിശക്തമായ ബൗദ്ധിക കഴിവും മൗലികതയും പോലുള്ള സ്വഭാവസവിശേഷതകൾ അവരെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നു. എല്ലാ കാര്യത്തെ കുറിച്ചും വളരെ ആഴത്തിൽ ചിന്തിക്കുന്നവരാണ് ഇക്കൂട്ടർ.  


വൃശ്ചികം: വൃശ്ചിക രാശിക്കാർ പ്രായോഗിക സ്വഭാവമുള്ളവരായി കണക്കാക്കപ്പെടുന്നു. മനസ് പറയുന്നതാണ് ഈ രാശിക്കാർ കേൾക്കുന്നത്. യുക്തിയും വിശകലന കഴിവുകളും വച്ച് എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പൂർത്തിയാക്കും. വിമർശനാത്മക ചിന്താഗതിക്കാരാണ് ഇക്കൂട്ടർ. ഏതൊരു കാര്യത്തിലും തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് എല്ലാ വശങ്ങളും പരിഗണിക്കും. അവരുടെ ബുദ്ധി തന്നെ അവരുടെ ബലഹീനതയായി മാറും.


Also Read: Shani Margi 2023: 2024ന്റെ അവസാനം വരെ ശനിയുടെ അനു​ഗ്രഹമുണ്ടാകും; ജീവിതത്തിൽ സന്തോഷം നിറയും; നിങ്ങളുടെ രാശിയേത്?


കുംഭം: കുംഭം രാശിക്കാർ വളരെ കൂർമ്മ ബുദ്ധിയുള്ളവരാണ്. എല്ലാവരെക്കുറിച്ചും എല്ലാം മനസിലാക്കി വെക്കുന്നവരാണിവർ. മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവുണ്ട്. ഈ രാശിയിലെ ഭൂരിഭാഗം ആളുകളും വസ്തുതകളിലും തെളിവുകളിലും സത്യത്തിലും വിശ്വസിക്കുന്നവരാണ്. ഈ രാശിക്കാരുടെ മാനസിക അസ്ഥിരത സാഹചര്യങ്ങളെ ആഴത്തിൽ വിശകലനം ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നു.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.