കൊച്ചി : റെക്കോർഡ് കുതിപ്പമായി സംസ്ഥാനത്തെ സ്വർണ വില. പവന് 1,040 രൂപ വർധിച്ച് 40,560 രൂപയായി. ഗ്രാമിന് ഉയർന്നത് 130 രൂപയാണ്. ഒരു ഗ്രം സ്വർണത്തിന് ഇന്ന് മാർച്ച് 9ന് രേഖപ്പെടുത്തിയിരിക്കുന്ന വില 5,070 രൂപയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ച് മാസം തുടങ്ങിയതിന് ശേഷം ഇത് അഞ്ചാം തവണയാണ് സ്വർണ വില വർധിക്കുന്നത്. അതും ഓരോ തവണയും വർധിച്ച് ഗ്രാമിന് ശരാശരി 100 രൂപ എന്ന നിരക്കിലാണ്. ഇതോടെ രാജ്യത്ത് കഴിഞ്ഞ 20 മാസത്തിനിടെ ഏറ്റവും ഉയർന്ന് സ്വർണ വിലയാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 


ALSO READ : Russia-Ukraine War: റഷ്യയുടെ യുക്രൈൻ അധിനിവേശം എണ്ണവില മാത്രമല്ല നമ്മുടെ അടുക്കളയുടെ താളവും തെറ്റിക്കും


റഷ്യൻ യുക്രൈൻ പ്രതിസന്ധി ഉടലെടുത്തതിന് ശേഷമാണ് രാജ്യത്തെ സ്വർണ വിലയിൽ ഇത്രയധികം കുതിപ്പ് ഉണ്ടായിരിക്കുന്നത്. കൂടാതെ രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണ വില ഉയരുന്നതിന് മറ്റൊരു പ്രധാന കാരണമായി മാറുന്നു. 


ആഗോള മാർക്കറ്റിൽ സ്പോട് ഗോർഡിന്റെ വില 54 ഡോളറാണ് ട്രോയ് ഔണിസിന് വർധിച്ചരിക്കുന്നത്. 2,053.13 ഡോളറാണ് ഒരു ടോയി ഔണസ് സ്പോട് ഗോൾഡിന്റെ വില. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.