Financial Changes from November 1: നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന 5 വലിയ സാമ്പത്തിക മാറ്റങ്ങൾ
സാമ്പത്തിക ഇടപാടുകളിൽ നവംബർ 1 മുതൽ നിരവധി മാറ്റങ്ങൾ ഉണ്ടാകും. ഈ മാറ്റങ്ങള്‍ എല്ലാ തലങ്ങളിലുമുള്ള ആളുകളെ നേരിട്ട് ബാധിക്കും.
Financial Changes from November 1: രാജ്യത്ത് നടക്കുന്ന സാമ്പത്തിക പരിഷ്ക്കരണത്തിന്‍റെ ഭാഗമായി എല്ലാ മാസവും ചില മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ മാറ്റങ്ങള്‍ ചിലപ്പോള്‍ സാധാരണക്കാര്‍ക്ക് പ്രയോജനം നല്‍കുമെങ്കില്‍ ചിലപ്പോള്‍ വലിയ നഷ്ടമാകും നല്‍കുക.
സാമ്പത്തിക ഇടപാടുകളിൽ നവംബർ 1 മുതൽ നിരവധി മാറ്റങ്ങൾ ഉണ്ടാകും. ഈ മാറ്റങ്ങള്‍ എല്ലാ തലങ്ങളിലുമുള്ള ആളുകളെ നേരിട്ട് ബാധിക്കും. ഇതില്‍ വൈദ്യുതി സബ്‌സിഡി നിയമങ്ങൾ, ഇൻഷുറൻസ് KYC, എൽപിജി വില എന്നിവയടക്കം നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുന്നു.
ഇവിടെ, നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന 5 പ്രധാന സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയാം. ഈ മാറ്റങ്ങള്‍ സാധാരണക്കാരന്‍റെ ദൈനംദിന ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നവയാണ്. അതിനാല്‍, അസൗകര്യങ്ങൾ ഒഴിവാക്കാൻ ഈ സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയേണ്ടത് അനിവാര്യമാണ്....
Financial Changes from November 1: നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന സാമ്പത്തിക മാറ്റങ്ങള്‍:-
ഇൻഷുറൻസ് ക്ലെയിമിന് KYC നിർബന്ധം (KYC mandatory for insurance claims): നവംബർ 1 മുതൽ, ഇൻഷുറൻസ് പോളിസികൾക്ക് KYC നിർബന്ധമാക്കി. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (Insurance Regulatory and Development Authority of India - IRDAI) നവംബർ 01, 2022 മുതൽ ആരോഗ്യ, ജനറൽ ഇൻഷുറൻസിന് KYC വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്ന് IRDAI പുറത്തുവിട്ട പ്രസ്‌താവനയില്‍ പറയുന്നു. കൂടാതെ, ഇതുമായി ബന്ധപ്പെട്ട സമയപരിധി ദീര്‍ഘിപ്പിക്കില്ല എന്നും അറിയിപ്പില്‍ പറയുന്നു.
LPG സിലിണ്ടര്‍ ഹോം ഡെലിവറിയ്ക്ക് OTP (OTP for home delivery of LPG cylinder): നവംബര്‍ 1 മുതല്‍ LPG ഹോം ഡെലിവറി സംബന്ധിച്ച നിയമങ്ങളിലും മാറ്റമുണ്ടാകും. അതായത്, എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ, ഉപഭോക്താക്കൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു OTP ലഭിക്കും. LPG സിലിണ്ടര്‍ വീടുകളില്‍ എത്തിയ്ക്കുന്ന സമയത്ത് ഈ OTP നൽകിയാൽ മാത്രമേ സിലിണ്ടറുകൾ ഉപഭോക്താവിന് കൈമാറുകയുള്ളൂ.
ജിഎസ്ടി റിട്ടേണിന് നാലക്ക എച്ച്എസ്എൻ കോഡ് നിർബന്ധം (Four-digit HSN code mandatory for GST return): നവംബർ 1 മുതൽ അഞ്ച് കോടി രൂപയിൽ താഴെ വിറ്റുവരവുള്ള നികുതിദായകർ ജിഎസ്ടി റിട്ടേണിനായി നാലക്ക എച്ച്എസ്എൻ കോഡ് നൽകേണ്ടത് നിർബന്ധമാക്കിയിരിയ്ക്കുകയാണ്.
പുതിയ ട്രെയിന്‍ ടൈംടേബിൾ (New timetable for trains): നവംബർ 1 മുതൽ പുതിയ ട്രെയിന്‍ ടൈംടേബിൾ പ്രാബല്യത്തിൽ വരും. അതായത്, നിരവധി ദീർഘദൂര ട്രെയിനുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ റെയിൽവേ പുതിയ ടൈംടേബിൾ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 13,000 പാസഞ്ചർ ട്രെയിനുകളുടെയും 7,000 ഗുഡ്സ് ട്രെയിനുകളുടെയും സമയം മാറും. കൂടാതെ, രാജ്യത്തുടനീളം ഓടുന്ന 30 രാജധാനി ട്രെയിനുകളുടെ സമയവും നവംബർ 1 മുതൽ മാറും.
ഡൽഹി വൈദ്യുതി സബ്‌സിഡി പുതിയ നിയമം (New rule of electricity subsidy in Delhi): ഡൽഹിയിൽ വൈദ്യുതി സബ്‌സിഡിയുടെ പുതിയ നിയമം നവംബര്‍ 1 മുതല്‍ നിലവിൽ വരും. ഈ മാസത്തെ വൈദ്യുതി സബ്‌സിഡിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 ആണ്. ഈ വിവരം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, സബ്‌സിഡിക്ക് അപേക്ഷിക്കാത്തവർ സബ്‌സിഡിയില്ലാത്ത ബില്ലുകൾ അടയ്‌ക്കേണ്ടി വരുമെന്നും എന്നാൽ അടുത്ത മാസം അപേക്ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിൽ 58 ലക്ഷമാണ് ഗാർഹിക വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണം. റിപ്പോര്‍ട്ട് അനുസരിച്ച് അവരിൽ 47 ലക്ഷം പേർ സബ്‌സിഡി പ്രയോജനപ്പെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...