7th Pay Commission DA Hike Latest Update : ദിനംപ്രതി ഉയരുന്ന വില ഉയരുന്നതിനിടയിൽ സർക്കാർ ജീവനക്കാർ തങ്ങളുടെ ശമ്പളവർധനവ് എന്നുണ്ടാകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ്. ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരമുള്ള കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഈ വർഷത്തെ ആദ്യ ക്ഷാമബത്ത (ഡിഎ) വർധനവിനുള്ള സമയം അടുത്തിരിക്കുകയാണ്. നവരാത്രിയോട് അനുബന്ധിച്ച് നൽകിയ ഡിഎ വർധനവിൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ജീവനക്കാരുടെ ക്ഷാമബത്ത 46 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. ഇനി അടുത്ത പ്രഖ്യാപിനത്തിലൂടെ നാല് ശതമാനം കൂടി ഡിഎ ഉയർന്നാൽ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 50 ശതമാനമല്ല പൂജ്യമായി മാറുകയാണ്. അതിന് കാരണം മറ്റൊന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിഎ പൂജ്യം ആകുമോ?


ജനുവരി ഒന്ന് മുതൽ ഉള്ള രാജ്യത്തെ പണപ്പെരുപ്പത്തിന്റെ (എഐസിപിഐ) കണക്ക് പ്രകാരമാണ് കേന്ദ്ര തങ്ങളുടെ ഡിഎ വർധനവ് നിർണയിക്കുന്നത്. നിലവിലെ എഐസിപിഐ കണക്ക് പ്രകാരം നാല് ശതമാനം ഡിഎ ഉയരാനാണ് സാധ്യത അങ്ങനെ എങ്കിൽ നിലവിൽ 46 ശതമാനത്തിൽ നിന്നും ഡിഎ 50% ആകും. എന്നാൽ ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം ഡിഎ 50 ശതമനത്തിലേക്ക് എത്തിയാൽ അത് പൂജ്യമായി കണക്കാക്കും.


പിന്നീട് ഡിഎ വീണ്ടും ഒന്നേ എന്ന പറഞ്ഞ് ആരംഭിക്കും. ഈ 50 ശതമാനം വരെ ഉയർന്ന ഡിഎ അടിസ്ഥാന ശമ്പളത്തിനൊപ്പം ചേർക്കും. ഇതോടെ സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിക്കുകയും ചെയ്തു. അപ്പോൾ ഡിഎ പൂജ്യം ആയാൾ ഭയപ്പെടേണ്ട ആവശ്യമില്ല. അത് ഗുണമായിട്ടെ ഫലിക്കൂ. റിപ്പോർട്ടുകൾ പ്രകാരം മാർച്ചിൽ ആയിരിക്കും ഡിഎ വർധനവ് സർക്കാർ പ്രഖ്യാപിക്കുക.


ALSO READ : 7th Pay Commission: 18 മാസത്തെ ഡിഎ കുടിശ്ശിക കിട്ടുമോ ..? കേന്ദ്ര ജീവനക്കാർക്കായി പുതിയ അപ്ഡേറ്റ്


ഡിഎ പൂജ്യമായാൽ എച്ച്ആർഎയും വർധിക്കും


ഡിഎ 50 ശതമാനം ആയാൽ അടിസ്ഥാന ശമ്പളം മാത്രമല്ല ഉയരുന്നത്. അടിസ്ഥാന ശമ്പളം വർധിക്കുമ്പോൾ ക്രമേണ സർക്കാർ ജീവനക്കാരുടെ എച്ച്ആർഎയും (ഹൗസ് റെന്റ് അലവെൻസ്) ഉയർത്തും. അടിസ്ഥാന ശമ്പളം വർധിക്കുന്നതോടെ എച്ചആർഎ മൂല്യനിർണയത്തിൽ മാറ്റം വരുകയും അത് ശമ്പളത്തിൽ പ്രതിഫലിക്കുകയും ചെയ്യം. 


നിലവിൽ എക്സ്, വൈ, സെഡ് വിഭാഗങ്ങളായി തിരിച്ച് 27, 18, 9 ശതമാനം എന്നിങ്ങിനെയാണ് എച്ച്ആർഎ നൽകുന്നത്. ഡിഎ 25 ശതമാനമായപ്പോഴാണ് എച്ച്ആർഎ 27,18, 9 എന്നിങ്ങിനെ ഉയർത്തിയത്. ക്ഷാമബത്ത 50 ശതമാനമാകുമ്പോൾ എച്ച്ആർഎയിൽ അടുത്ത വർധനവ് ഉണ്ടാകും. എക്സ് വിഭാഗത്തിൽ മൂന്ന് ശതമാനം ഉയർന്ന് 30 ശതമാനമാകും. രണ്ട് ശതമാനമാണ് വൈ വിഭാഗത്തിൽ ഉയരുന്നത്. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ എച്ച്ആർഎ 18ൽ നിന്നും 20 ശതമാനമാകും. സെഡ് വിഭാഗത്തിൽ ഒരു ശതമാനം ഉയർന്ന് പത്ത് ശതമാനമാകും.


ഡിഎ വർധന എങ്ങനെയാണ് കണക്കാക്കുന്നത്?


കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത വർധനവ് നിർണയിക്കുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിലാണ്. പണപ്പെരുപ്പം നിരക്കിന്റെ കൂട്ടുന്ന എഐസിപിഐ കണക്ക് പ്രകാരമാണ് ക്ഷാമബത്ത വർധന നിർണയിക്കുന്നത്. ജനുവരി, ജുലൈ മാസത്തിലെ പണപ്പെരുപ്പം കണക്കിൽ എടുത്താകും കേന്ദ്രം ഡിഎ വർധനവ് നിശ്ചയിക്കുക. തുടർന്ന് മാർച്ച് സെപ്റ്റംബർ മാസങ്ങളിലായി ഡിഎ വർധനവ് പ്രഖ്യാപിക്കുകയും ചെയ്യും. മാർച്ചിൽ ഡിഎ വർധനവ് പ്രഖ്യാപിക്കുമ്പോൾ ജനുവരി മാസം മുതൽ മുൻകാലപ്രാബല്യത്തിലാണ് ഡിഎ വർധനവ് ശമ്പളത്തിനൊപ്പം ലഭിക്കുക. ഇവയെല്ലാം ചേർത്ത് ഒരു വലിയ തുകയായിരിക്കും മാർച്ച് മാസത്തിൽ സർക്കാർ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.