7th Pay Commission : സർക്കാർ ജീവനക്കാർക്കുള്ള കേന്ദ്രത്തിന്റെ പൂജ സമ്മാനം; ക്ഷാമബത്ത ഉയർത്തി
7th Payh Commission DA Hike Latest Update : നാല് ശതമാനം ഡിഎയാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാർക്ക് വേണ്ടി ഉയർത്താൻ കേന്ദ്രമന്ത്രിസഭ യോഗത്തിൽ തീരുമാനമെടുത്തിരിക്കുന്നത്
ന്യൂ ഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത (ഡിഎ) വർധനയ്ക്ക് കേന്ദ്ര മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം. നാല് ശതമാനം ഡിഎയാണ് കേന്ദ്രം വർധിപ്പിക്കുക. ഇതോടെ സർക്കാർ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെയും ക്ഷാമബത്ത 42 ശതമാനത്തിൽ നിന്നും 46 ശതമാനമായി ഉയർന്നു. നേരത്തെ ഈ വർഷം മാർച്ചിലായിരുന്നു കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെയും ഡിഎ ഉയർത്തി നൽകിയത്.
ഉത്സവ സീസണുകൾക്ക് മുന്നോടിയായിട്ടുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനം ലക്ഷങ്ങളോളം വരുന്ന സർക്കാർ ജീവനക്കാർക്ക് ആശ്വാസത്തിന്റെ വാർത്തയാണ് നൽകുന്നത്. ഇതോടെ നവംബർ മാസം മുതൽ മുകാല പ്രാബല്യത്തിൽ ശമ്പളം വർധനവുണ്ടാകും. ജൂലൈ മാസം മുതലുള്ള ശമ്പള വർധനവ് നവംബറിൽ ലഭിക്കുന്നതാണ്. വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപയോക്കതാക്കളുടെ ക്ഷാമബത്ത ഉയർത്തുന്നത്. ജനുവരിയിലും ജൂലൈ മാസത്തിലെ രാജ്യത്തിന്റെ പണപ്പെരുപ്പത്തിന്റെ കണക്ക് അനുസരിച്ചാകും വർധനവുണ്ടാകുക. ഇനി അടുത്ത ജനുവരിയിലാണ് അടുത്ത ഡിഎ വർധനവിനുണ്ടാകുക
ALSO READ : 7th Pay Commission : ഡിഎ പൂജ്യമാകും; അടുത്ത രണ്ട് ക്ഷാമബത്ത വർധനവോടെ സംഭവിക്കാൻ പോകുന്നത്...
നാല് ശതമാനം ഡിഎ വർധനവ് എങ്ങനെ ശമ്പളത്തിൽ പ്രതിഫലിക്കും?
18,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു സർക്കാർ ജീവനക്കാരന് ഡിഎ 46 ശതമാനമാകുമ്പോൾ ശമ്പളത്തിൽ 8,280 രൂപ വർധിക്കും. 42 ശതമാനമായിരുന്നപ്പോൾ ഡിഎ 7,560 രൂപയായിരുന്നു. 56,900 രൂപ അടിസ്ഥാന ശമ്പളം ഒരു സർക്കാർ ഉദ്യോഗസ്ഥന് ഡിഎ 46 ശതമാനം ആകുമ്പോൾ ലഭിക്കുന്ന ക്ഷാമബത്ത് 26,174 രൂപയാണ്. നേരത്തെ 42 ശതമനമായിരുന്നപ്പോൾ 23,898 രൂപയായിരുന്നു ക്ഷാമബത്ത.
കഴിഞ്ഞ ദിവസം തമിഴ്നാട് സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തിയിരുന്നു. തമിഴ് നാട് സർക്കാരിന്റെ ക്ഷീര വികസ വകുപ്പിന്റെ കീഴിലുള്ള ആവിൻ ജീവനക്കാരുടെ ഡിഎയാണ് വർധിപ്പിച്ചിരുന്നത്. നാല് ശതമാനം ഡിഎയായിരുന്നു സ്റ്റാലിൻ സർക്കാർ ഉയർത്തിയത്. ഇതോടെ ആ ജീവനക്കാരുടെ ക്ഷാമബത്ത 34ൽ നിന്നും 38 ശതമാനമായി ഉയർന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.