2023 ലെ കേന്ദ്ര ബജറ്റിന് ശേഷം സർക്കാർ ജീവനക്കാരുടെ ശമ്പളം ഉയരുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ ഫിറ്റ്‌മെന്റ് ഫാക്ടർ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ജനുവരി 31ന് 2023ന്റെ ആദ്യ പകുതിയിലെ ക്ഷാമബത്ത (ഡിഎ) വർധന സംബന്ധിച്ച് വ്യക്തത ഉണ്ടാകുമെന്നാണ് കരുതുന്നത്. മാസാവസാനം തൊഴിൽ മന്ത്രാലയം അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (എഐസിപിഐ) കണക്കുകൾ പ്രസിദ്ധീകരിക്കുമ്പോൾ ക്ഷാമബത്ത വർധന സംബന്ധിച്ച സൂചനയും ലഭിച്ചേക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

എഐസിപിഐ സൂചികയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കണക്കാക്കുന്നത്. എല്ലാ മാസവും അവസാന പ്രവൃത്തി ദിനത്തിലാണ് എ.ഐ.സി.പി.ഐ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത്. 2022 ഡിസംബറിലെ കണക്ക് ജനുവരി 31-ന് വരും. കേന്ദ്ര ജീവനക്കാരുടെ ഡിഎ അലവൻസ് വർധിക്കുന്നതിന്റെ അന്തിമ കണക്കാണിത്. 2023 ജനുവരി മുതൽ ജൂൺ വരെയുള്ള ആദ്യ പകുതിയിലെ ക്ഷാമബത്ത വർധനവ് മാർച്ചിൽ പ്രഖ്യാപിക്കുമെന്നാണ് വിവരം. എന്നാൽ എഐസിപിഐ അടിസ്ഥാനമാക്കി ക്ഷാമബത്ത തീരുമാനിക്കുന്നതിനാൽ ജനുവരി 31-നകം അതിന്റെ അന്തിമ സംഖ്യകൾ വരും. 


Also Read: 7th Pay Commission: കേന്ദ്ര ബജറ്റിൽ കാണുമോ ശമ്പള വർധന; ഇനി വർധിച്ചാൽ കേന്ദ്ര ജീവനക്കാർക്ക് ലോട്ടറി


 


2022 നവംബറിലെ AICPI കണക്കുകൾ 132.5 ആയിരുന്നു. ഡിസംബറിലെ സൂചിക ഇത്തരത്തിൽ തുടരുകയാണെങ്കിൽ, ക്ഷാമബത്ത 3 ശതമാനം വർധിക്കുമെന്ന് മാധ്യമങ്ൾ റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെ വരുമ്പോൾ ഡിഎ നിലവിലെ 38 ശതമാനത്തിൽ നിന്ന് 41 ശതമാനമായി ഉയരും. പക്ഷേ, ഡിസംബറിലെ കണക്കിൽ 1 പോയിന്റിന്റെ കുതിച്ചുചാട്ടമുണ്ടായാൽ ഡിഎ വർധനവ് 4 ശതമാനം വരെ ഉയരാം. എന്നാൽ അതിനുള്ള സാധ്യത വളരെ കുറവാണ്. ഒക്ടോബറിലെ എഐസിപിഐ കണക്കുകൾ തന്നെയായിരുന്നു നവംബറിലും. അതുകൊണ്ട് തന്നെ ഡിസംബറിലേതും 132.5 തന്നെയായി തുടരാനാണ് സാധ്യതയെന്ന് വിദ​ഗ്ധർ അനുമാനിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.