കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കനത്ത തിരിച്ചടിയായി ഇപിഎഫ്ഒ നടപടി. ക്ഷാമബത്തയിലെ വർധനവിനെതുടർന്ന് റിട്ടയർമെൻ്റ് ഗ്രാറ്റുവിറ്റിയുടെയും ഡെത്ത് ഗ്രാറ്റുവിറ്റിയുടെയും പരിധി 25 ശതമാനം വർധിപ്പിച്ച മുൻ വിജ്ഞാപനം എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തടഞ്ഞുവച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ 30ന് പുറത്തിറക്കിയ ഉത്തരവനുസരിച്ച്, പരമാവധി റിട്ടയർമെൻ്റ് ​ഗ്രാറ്റുവിറ്റിയും ഡെത്ത് ​ഗ്രാറ്റുവിറ്റിയും 25 ശതമാനം വർധിപ്പിച്ച്, 20 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയാക്കിയിരുന്നു. ഇതാണ് ഇപിഎഫ്ഒ താൽക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുൻ ചട്ടങ്ങൾ അനുസരിച്ച് 33 വർഷമോ അതിൽ കൂടുതലോ വർഷത്തെ സേവനത്തിന് ശേഷം നൽകുന്ന ഗ്രാറ്റുവിറ്റി അടിസ്ഥാന ശമ്പളത്തിൻ്റെയും ക്ഷാമബത്തയുടെയും (DA) 16.5 ശതമാനം ഇരട്ടിയായിരുന്നു. പരമാവധി തുക 20 ലക്ഷം രൂപയായിരുന്നു. എന്നാൽ ഡിഎ 50% ആയി വർധിക്കുകയും ഗ്രാറ്റുവിറ്റിയുടെ പരിധി 25% വർധിപ്പിച്ച് 25 ലക്ഷം രൂപയാക്കുകയും ചെയ്തിരുന്നു. സർക്കാർ ജീവനക്കാർക്ക് മുമ്പത്തേക്കാൾ 5 ലക്ഷം രൂപ അധിക ഗ്രാറ്റുവിറ്റി ലഭിക്കുന്നതായിരുന്നു നടപടി. 2024 ഏപ്രിൽ 30 ന് പുറത്തിറക്കിയ തൊഴിൽ മന്ത്രാലയത്തിൻ്റെ വിജ്ഞാപനത്തിൽ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൻ്റെ 50% ആകുമ്പോൾ ഗ്രാറ്റുവിറ്റി (Gratuity) 25% വർദ്ധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്