സെപ്റ്റംബറിൽ കേന്ദ്ര ജീവനക്കാരുടെ ഡിഎ വർധിക്കും? പ്രഖ്യാപനം ജി-20 -ക്ക് ശേഷം ?
നേരത്തെ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധനവ് സെപ്റ്റംബർ മൂന്നാം വാരത്തിൽ പ്രതീക്ഷിക്കണമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു
ന്യൂഡൽഹി: പുതിയ ഉപഭോക്തൃ വില സൂചിക ഡാറ്റ പുറത്തുവന്നതിന് ശേഷം ഡിഎ വർദ്ധനക്കായാണ് ഇനി കേന്ദ്ര സർക്കാർ ജീവനക്കാർ കാത്തിരിക്കുകയാണ്. പണപ്പെരുപ്പം 15 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.44 ശതമാനത്തിലേക്ക് ഉയർന്നതോടെയാണ് ഇതിന് സാധ്യതകളും ഏറുകയാണ്. പണപ്പെരുപ്പം 4 ശതമാനമോ അതിൽ താഴെയോ ആയി പരിമിതപ്പെടുത്തുക എന്നതാണ് റിസർവ്വ് ബാങ്ക് ലക്ഷ്യമിടുന്നത്. സെപ്തംബർ 10-ന് ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് ശേഷം സർക്കാർ ഡിഎയിൽ വർദ്ധനവ് പ്രഖ്യാപിക്കുമെന്ന് സീ ബിസിനസ്സ് റിപ്പോർട്ട് ചെയ്യുന്നു.എങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
നേരത്തെ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധനവ് സെപ്റ്റംബർ മൂന്നാം വാരത്തിൽ പ്രതീക്ഷിക്കണമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു 3% ഡിഎ വർദ്ധനവാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ഇൻ-ഹാൻഡ് ശമ്പളത്തിന്റെ/പെൻഷന്റെ മൂല്യത്തിൽ പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആശ്വാസ നടപടിയായാണ് DA/DR നൽകുന്നത് . ഏഴാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്യുന്ന ഫോർമുലയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ജീവനക്കാർക്ക് ഡിഎ/ഡിആർ വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.
എന്തുകൊണ്ട് 3% ഡിഎ വർദ്ധന
ജൂലൈയിൽ രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം 15 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിനാൽ, ക്ഷാമബത്ത വർധന 3 ശതമാനത്തിനേക്കാൾ അൽപ്പം കൂടുതലായിരിക്കും.2023 സെപ്റ്റംബറിൽ ഡിഎയിൽ 3% വർദ്ധനവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.കേന്ദ്രം മൂന്ന് ശതമാനം ഡിഎ വർദ്ധന പ്രഖ്യാപിച്ചാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ നിരക്ക് 45 ശതമാനമായും പെൻഷൻകാർക്കുള്ള ഡിആർ നിരക്കും 45 ശതമാനമായും ഉയരും. പ്രഖ്യാപിച്ചുകഴിഞ്ഞാൽ, ഡിഎ വർദ്ധനവ് 2023 ജൂലൈ 1 മുതലുള്ള മുൻകാല പ്രാബല്യത്തിലായിരിക്കും ലഭിക്കുന്നത്.
3% ഡിഎ വർദ്ധനവ്: ആർക്കൊക്കെ പ്രയോജനം ലഭിക്കും?
1 കോടിയിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അടുത്ത റൗണ്ട് ഡിഎ/ഡിആർ വർധനയുടെ പ്രയോജനം ലഭിക്കും. 2023 മാർച്ചിൽ ഡിഎ/ഡിആർ നിരക്ക് 38% ൽ നിന്ന് 42% ആയി 4% വർധിപ്പിച്ചിരുന്നു.
ഡിഎ വർദ്ധനവ് സർക്കാർ ജീവനക്കാരെ എങ്ങനെ ബാധിക്കും?
ക്ഷാമബത്ത വർധിപ്പിക്കുന്നത്, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനെതിരെ അവരുടെ ബജറ്റ് ക്രമീകരിക്കാൻ കേന്ദ്ര സർക്കാർ ജീവനക്കാരെ സഹായിക്കും. ഡിഎയ്ക്ക് മൊത്തത്തിലുള്ള ശമ്പളം വർദ്ധിപ്പിക്കാൻ കഴിയുമെന്നതിനാൽ, ക്ഷാമബത്തയിലെ ഏത് വർദ്ധനവും വലിയ നികുതി ബാധ്യതയ്ക്ക് കാരണമായേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...