7th Pay Commission: ഡിഎ വർധനക്ക് മുൻപ് പ്രമോഷൻ ചട്ടങ്ങളിൽ മാറ്റം, ഇനി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്
സീ ബിസിനസ് റിപ്പോർട്ട് ചെയ്യുന്ന പ്രകാരം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ജീവനക്കാർക്കായാണ് പുതുക്കിയ മാനദണ്ഡങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎയിലെ വർധനയാണ് ഇപ്പോൾ ഏഴാം ശമ്പള കമ്മീഷനിൽ പ്രതീക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിനിടയിൽ ജീവനക്കാരുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചില വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. പ്രമോഷൻ ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ ഇതാ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ജീവനക്കാർക്കാണ് ഇത് പ്രയോജനപ്പെടുന്നത്.
വിജ്ഞാപനം
സീ ബിസിനസ് റിപ്പോർട്ട് ചെയ്യുന്ന പ്രകാരം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ജീവനക്കാർക്കായാണ് പുതുക്കിയ മാനദണ്ഡങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനുള്ള യോഗ്യ സംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്നു. ഇതിൽ ഓരോ ലെവലും അനുസരിച്ച് പ്രൊമോഷൻ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇതോടൊപ്പം മെമ്മോറാണ്ടവും നൽകിയിട്ടുണ്ട്. ഇതിന് പുറമെ ഗ്രേഡ് തിരിച്ചുള്ള പട്ടികയും പങ്കുവെച്ചിട്ടുണ്ട്.
പ്രമോഷനുള്ള സർവ്വീസ് പട്ടിക അനുസരിച്ച്, ലെവൽ 1 മുതൽ 2 വരെയും 2 മുതൽ 3 വരെയും ഉള്ള ജീവനക്കാർക്ക് 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ലെവൽ 2 മുതൽ 4 വരെ, 8 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ലെവൽ 3 മുതൽ 4 വരെ, 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം. ലെവൽ 17 വരെയുള്ള ജീവനക്കാർക്ക് 1 വർഷത്തെ പരിചയവും 6 മുതൽ 11 ലെവലുകൾക്ക് 12 വർഷത്തെ പരിചയവും ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്നത്.
ക്ഷാമബത്തയിൽ ഉടൻ വർധന
സർക്കാർ ജീവനക്കാർക്ക് വർധിപ്പിച്ച ഡിഎ ഉടൻ നൽകിയേക്കും. സെപ്തംബർ മാസത്തിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഡിഎ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ലക്ഷക്കണക്കിന് ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഈ വർഷം, സർക്കാർ രണ്ടാം തവണയും ക്ഷാമബത്ത പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന, അതിനുശേഷം ജീവനക്കാരുടെ ശമ്പളത്തിൽ വലിയ വർദ്ധനവുണ്ടാകും. വർദ്ധിപ്പിച്ച ക്ഷാമബത്ത 2023 ജൂലൈ 1 മുതൽ ബാധകമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...