7th Pay Commission: രണ്ട് ലക്ഷം വരെ ക്ഷാമ ബത്ത കുടിശ്സിക ലഭിക്കും, അറിയേണ്ടതെല്ലാം
ഇങ്ങനെ വന്നാൽ അഞ്ച് ശതമാനമായിരിക്കും ക്ഷാമബത്തയിൽ ഉണ്ടാവുന്ന വർധന
കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ വെട്ടി കുറച്ച ക്ഷാമ ബത്ത താമസിക്കാതെ കിട്ടുമെന്നാണ് സൂചനകൾ. 18 മാസത്തെ ക്ഷാമബത്ത കുടിശ്ശികയാണ് കേന്ദ്ര ജീവനക്കാർക്ക് ഇനി കിട്ടാനുള്ളത്.
ശരാശരി 2 ലക്ഷം രൂപയെങ്കിലും ക്ഷാമബത്ത ഇനത്തിൽ ലഭിക്കാനാണ് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് കൃഷി ജാഗ്രൺ റിപ്പോർട്ട് ചെയ്യുന്നു. 2020 ജനുവരി മുതൽ 2021 ജൂൺ വരെയുള്ള കാലയളവിലാണ് ക്ഷാമബത്ത കുടിശ്സിക ജീവനക്കാർക്കുള്ളത്.
ALSO READ: 7th Pay Commission : സർക്കാർ ജീവനക്കാരുടെ ഡിഎ 5% വർധിപ്പിച്ചേക്കും; തീരുമാനം ഈ മാസം
എത്ര രൂപ ലഭിക്കും
കുറച്ച് നാളുകളായി ജീവനക്കാർക്കിടയിൽ ഇത് സംബന്ധിച്ച് പലവിധ ആശങ്കകളുമുണ്ട്. കണക്കുകളിൽ വ്യക്തത കുറവുണ്ടെങ്കിലും ലെവൽ-1 ജീവനക്കാർക്ക് കുറഞ്ഞത് 11880 രൂപ മുതൽ 37000 രൂപ വരെ ക്ഷാമബത്ത ലഭിക്കാനാണ് സാധ്യത.
ഇതിനൊപ്പം തന്നെ ലെവൽ 13 ജീവനക്കാർക്ക് 1,44,200 മുതൽ 2,18,200 വരെ ക്ഷാമബത്ത ലഭിക്കാം.2022 മാർച്ചിൽ ഉപഭോക്തൃ സൂചിക റേറ്റ് ഉയർന്നതോടെ കേന്ദ്ര സർക്കാരിനും ക്ഷാമബത്ത ഉയർത്തേണ്ടതായി വരും എന്നാണ് സൂചന.
ഇങ്ങനെ വന്നാൽ അഞ്ച് ശതമാനമായിരിക്കും ക്ഷാമബത്തയിൽ ഉണ്ടാവുന്ന വർധന.ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത 34 മുതൽ 39 വരെയായി ഉയർന്നേക്കും.
ALSO READ : Central Bank FD Rate : സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി സെൻട്രൽ ബാങ്ക്; പുതിയ എഫ് ഡി നിരക്ക് ഇങ്ങനെ
ശമ്പളത്തിൽ എത്ര രൂപ
39 ശതമാനം ക്ഷാമബത്ത വർധിച്ചാൽ 56900 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരാളുടെ ഡിഎ 21622 രൂപയാകും. ഇനി അത് 34 ശതമാനമാണെങ്കിൽ 19,346 രൂപയും ക്ഷാമബത്ത ഇനത്തിൽ ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...