ക്ഷാമബത്ത പരിഷ്കരണത്തിനായി കേന്ദ്ര സർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഡിഎ കുടിശ്ശിക  തീർപ്പുകൽപ്പിക്കുന്നത് സംബന്ധിച്ച അപ്‌ഡേറ്റുകൾ ഉടൻ ലഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ ഏറ്റവും പുതിയ സൂചനകൾ പ്രകാരം നാല് ശതമാനമായിരിക്കും പുതിയ ഡി എന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം 2020 ജനുവരിക്കും 2021 ജൂണിനും ഇടയിലുള്ള 18 മാസത്തെ ഡിഎ കുടിശ്ശിക സംബന്ധിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരും ചില തീരുമാനം ആവശ്യപ്പെടുന്നുണ്ട്. കോവിഡിനെ തുടർന്നാണ് ഡിഎ വർദ്ധന കേന്ദ്രം മരവിപ്പിച്ചത്.കോവിഡ്-19 മഹാമാരിയിൽകുടിശ്ശിക നൽകാനുള്ള സാധ്യതയില്ലെന്നും വ്യക്തമാക്കിയിരുന്നു. പുതിയ സാഹചര്യത്തിൽ വിഷയം ഉടൻ ചർച്ച ചെയ്തേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ALSO READ: Fixed Deposits in PNB: സ്ഥിരനിക്ഷേപ പലിശ വര്‍ദ്ധിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്, പുതിയ നിരക്കുകള്‍ അറിയാം


ഡിഎ മരവിപ്പിച്ച കാലയളവിനുള്ള നഷ്ടപരിഹാരം സർക്കാർ പരിഗണിക്കണമെന്നാണ് കൗൺസിലിന്റെ അഭിപ്രായമെന്ന് നാഷണൽ കൗൺസിൽ ഓഫ് ജെസിഎം സെക്രട്ടറി (സ്റ്റാഫ് സൈഡ്) ശിവ് ഗോപാൽ മിശ്ര പറയുന്നു. കുടിശ്ശിക പ്രശ്‌നത്തിൽ ചർച്ച നടത്തി ഒത്തുതീർപ്പ് ഉണ്ടാക്കണമെന്നും റിപ്പോർട്ടുകളുണ്ട്.


Also Read:  Indian Rupee: തകർച്ചയില്‍ റെക്കോർഡ് തിരുത്തി രൂപ..! 79.12 / $ ചരിത്രത്തില്‍ ആദ്യം 


ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് (DoPT), ധനമന്ത്രാലയം, ചെലവ് വകുപ്പ്, JCM എന്നിവയുടെ ഉദ്യോഗസ്ഥർ തമ്മിൽ ഉടൻ ഒരു സംയുക്ത യോഗം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18 മാസത്തെ ഡിഎ കുടിശ്ശിക സംബന്ധിച്ചും അത് എങ്ങനെ പരിഹരിക്കാമെന്നും യോഗത്തിൽ ചർച്ച ചെയ്തേക്കുമെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്തു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.