7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ഡിഎ സംബന്ധിച്ച് Big News! മീറ്റിംഗിന് ശേഷമായിരിക്കും തീരുമാനം
7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ ഡിയർനസ് അലവൻസിന്റെ (DA) കുടിശ്ശിക സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ആകാംക്ഷയുണ്ട്.
7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ ഡിയർനസ് അലവൻസിന്റെ (DA) കുടിശ്ശിക സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ആകാംക്ഷയുണ്ട്.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ (CGS) നേതൃത്വത്തിലുള്ള നാഷണൽ കൗൺസിൽ ഓഫ് JCM ഉം ധനമന്ത്രാലയത്തിലെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും ധനകാര്യ മന്ത്രാലയവും പേഴ്‌സണൽ ആന്റ് ട്രെയിനിംഗ് വകുപ്പും തമ്മിൽ ഈ ചർച്ചകൾ (DA) നടക്കും.
Also Read: 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, DA 17% ന് പകരം 28% ആകും
ഡിഎ കുടിശ്ശിക സംബന്ധിച്ച യോഗം ഈ മാസം നടക്കും
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായുള്ള ഈ ചർച്ചകൾ കഴിഞ്ഞ മെയ് മാസത്തിൽ നടക്കേണ്ടതായിരുന്നു, എന്നാൽ ഇനി കുറച്ച് സമയം കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നുണ്ട്. മെയ് അവസാന വാരത്തിൽ നടക്കാനിരുന്ന ഏഴാം ശമ്പള കമ്മീഷന്റെ (7th Pay Commission) ഡിഎ ഗഡുക്കളെക്കുറിച്ചുള്ള ചർച്ചകൾ നടന്നില്ല.
നാഷണൽ കൗൺസിൽ-JCM അനുസരിച്ച് ഈ യോഗം ഈ മാസം, അതായത് ജൂൺ മാസത്തിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണ പകർച്ചവ്യാധി മൂലം ഡൽഹിയിൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു, അതിനാൽ മുടങ്ങിയിരിക്കുന്ന മൂന്ന് തവണകളെക്കുറിച്ചുള്ള യോഗം നടത്താൻ കഴിഞ്ഞില്ല.
2020 ജൂൺ 1 മുതൽ 2021 ജൂൺ 30 വരെ കേന്ദ്രസർക്കാർ മരവിപ്പിച്ച മൂന്ന് ഡിഎ തവണകളായി കേന്ദ്ര ജീവനക്കാർക്ക് നൽകണം. ങ്ങനെ തവണകളായി ലഭിക്കുന്നതോടെ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏഴാമത്തെ ശമ്പള കമ്മീഷന്റെ (7th Pay Commission) ശമ്പള മാട്രിക്സിൽ വലിയ മുന്നേറ്റം കാണാനാകും.
കേന്ദ്ര ജീവനക്കാരുടെ ഡിഎ കുടിശ്ശിക സംബന്ധിച്ച നിർദ്ദിഷ്ട യോഗത്തിൽ JCM ന്റെ ദേശീയ കൗൺസിൽ സെക്രട്ടറി ശിവ ഗോപാൽ മിശ്ര പറയുന്നത് 2021 മെയ് മാസത്തിൽ ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തണമായിരുന്നുവെന്നും കൊറോണ വ്യാപനം കാരണം ഇത് ചെയ്യാൻ കഴിഞ്ഞില്ലെന്നും ഇപ്പോൾ ഈ മീറ്റിംഗ് ജൂൺ രണ്ടാമത്തെയോ, മൂന്നാമത്തെയോ ആഴ്ചകൾക്കിടയിൽ നടക്കുമെന്നാണ്.
DA തവണകളായി നൽകുന്നതുമായി ബന്ധപ്പെട്ട യോഗത്തിലെ കാലതാമസം നിഷേധാത്മകമായി കാണരുതെന്ന് ശിവ ഗോപാൽ മിശ്ര പറയുന്നു കാരണം കേന്ദ്ര ജീവനക്കാരുടെ ഡിഎ കുടിശ്ശിക സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ വളരെയധികം സഹകരിക്കുന്നുണ്ട്.
പകരം, നാഷണൽ കൗൺസിൽ-ജെസിഎമ്മുംJCM ഉം DA കുടിശ്ശിക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മധ്യസ്ഥത കണ്ടെത്താൻ തയ്യാറാണ്. ഇക്കാര്യത്തിൽ ഡിഎ തവണകളായി ഒരുമിച്ച് നൽകുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പല തവണകളായി നൽകിയാൽ മതിയെന്നും കേന്ദ്രസർക്കാർ പ്രതിനിധികൾക്ക് JCM നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡൽഹിയിലെ കൊറോണ നിയന്ത്രണങ്ങളിൽ നിന്നുള്ള ആശ്വാസം പ്രതീക്ഷകൾ ഉയർത്തുന്നു
കേന്ദ്രസർക്കാരിന്റെ പ്രതിനിധികളും നാഷണൽ കൗൺസിൽ-JCM ഉം തമ്മിലുള്ള പ്രാരംഭ കൂടിക്കാഴ്ച 2021 മെയ് 8 ന് നിശ്ചയിച്ചിരുന്നെങ്കിലും കൊറോണ പകർച്ചവ്യാധി മൂലം മാറ്റിവച്ചു. ശേഷം 2021 മെയ് അവസാന വാരത്തിൽ ഇത് വീണ്ടും തീരുമാനിച്ചുൻ പക്ഷേ കൊറോണ നിയന്ത്രണങ്ങൾ കാരണം ഇത്തവണയും യോഗം നടത്താൻ കഴിഞ്ഞില്ല.
ഡൽഹിയിലെ കൊറോണ നിയന്ത്രണങ്ങളിൽ ഇപ്പോൾ ആശ്വാസം ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുടങ്ങിപ്പോയ ഈ യോഗം ഈ മാസം രണ്ടാം അല്ലെങ്കിൽ മൂന്നാമത്തെ ആഴ്ചയിൽ നടക്കുമെന്ന് ദേശീയ കൗൺസിൽ-ജെസിഎം പ്രതീക്ഷിക്കുന്നു.
Also Read: SBI Alert! ഈ അക്കൗണ്ട് ഉടമകൾ ആധാർ-പാൻ കാർഡ് സമർപ്പിക്കണം, ശ്രദ്ധിക്കുക..
ഡിഎ കുടിശ്ശികയെക്കുറിച്ച് ജീവനക്കാർ നിരാശരായി
2021 ജൂലൈ 1 മുതൽ കേന്ദ്ര ജീവനക്കാരുടെ ഡിഎ പുന:സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഈ ഔദ്യോഗിക പ്രഖ്യാപനത്തിൽ മൂന്ന് ഡിഎ തവണകളായി നൽകുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഡിഎ പുനസ്ഥാപിക്കുന്നതിനൊപ്പം മൂന്ന് തവണകളായി മുടങ്ങിക്കിടക്കുന്ന ഡിഎയുടെ കുടിശ്ശികയും ലഭ്യമാകുമെന്നാണ് കേന്ദ്ര ജീവനക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ യോഗങ്ങൾ മാറ്റിവച്ചതിൽ ഇപ്പോൾ അവർ നിരാശരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...