ന്യൂ ഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധനവ് പുതിയ വിവരങ്ങൾ ഉടൻ പുറത്ത് വരുമെന്ന് റിപ്പോർട്ട്. സർക്കാർ ഉദ്യോഗസഥരുടെ ഈ വർഷത്തെ രണ്ടാമത്തെ ഡിഎ വർധനവ് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നാണ് ദേശീയ ബിസിനെസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 34 ശതമാനമാണ് സർക്കാർ ജീവനക്കാർക്ക് കേന്ദ്രം നൽകുന്ന ഡിഎ. ജൂലൈ മുതൽ ഡിഎയിൽ വർധനവ് ഉണ്ടായേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ടുകൾ അനുസരിച്ച് കുറഞ്ഞത് നാല് ശതമാനമെങ്കിലും ഡിഎ കേന്ദ്ര വർധപ്പിച്ചേക്കും. ഓഗസ്റ്റ് മാസത്തിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങൾ ഉണ്ടായേക്കും.


ALSO READ : PM Kisan Nidhi Yojana Update: കർഷകർക്ക് സന്തോഷവാർത്ത..! പിഎം കിസാൻ സമ്മാൻ നിധിയുടെ 11-ാം ഗഡു ഈ മാസം 31ന് അക്കൗണ്ടിലെത്തും


ഏഴാം ശമ്പളക്കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ഒരു സാമ്പത്തിക വർഷം രണ്ട് തവണയാണ് ക്ഷാമബത്ത വർധിപ്പിക്കുന്നത്. ഒന്ന് ജനുവരിയിലും പിന്നീട് ജൂൺ ആദ്യവുണ്. ജനുവരി ഡിഎ വർധനവ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതെ തുടർന്ന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 34 ശതമാനത്തിലേക്കെത്തിയത്. 


നിലവിൽ രാജ്യത്തെ പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്കുള്ള ഡിഎയും കേന്ദ്ര സർക്കാർ ഉയർത്തിയേക്കുമെന്നാണ് വിലയിരുത്തലുകൾ. ഏപ്രിൽ മാസത്തിൽ രാജ്യത്തെ ഉപഭോക്തൃ വില നിലവാരം ഒരു ശതമാനണ് വർധിച്ചത്. മെയ് മാസത്തിലെ കണക്ക് പുറത്ത് വന്നതിന് ശേഷമാകും കേന്ദ്ര തങ്ങളുടെ ജീവനക്കാർക്കുള്ള ഡിഎയിൽ തീരുമാനമെടുക്കുക.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.