7th Pay Commission : ദീപാവലിക്ക് ഈ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക ബംപർ ലോട്ടറി; കിട്ടാൻ പോകുന്നത് 7,000 രൂപ ബോണസ്
Diwali Bonus For Government Employees : ഡൽഹി സർക്കാരിന്റെ ഗ്രൂപ്പ് ബി നോൺ-ഗസ്റ്റഡ്, ഗ്രൂപ്പ് സി ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കുക
ന്യൂ ഡൽഹി : ഡൽഹി സർക്കാരിന്റെ കീഴിലുള്ള ഗ്രൂപ്പ് ബി നോൺ-ഗസറ്റഡ്, ഗ്രൂപ്പ് സി ജീവനക്കാർക്ക് ദീപാവലി ബോണസ് പ്രഖ്യാപിച്ച് ആം ആദ്മി സർക്കാർ. ഇതിനായി ഡൽഹി സർക്കാർ 56,000 കോടി രൂപ തുകമാറ്റിവെച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു. 7,000 രൂപ വീതമാണ് ഈ ജീവനക്കാർക്ക് ബോൺസായി ലഭിക്കുക. ഡൽഹി സർക്കാരിന്റെ കീഴിലുള്ള 80,000ത്തോളം ഗ്രൂപ്പ് ബി നോൺ-ഗസറ്റഡ്, ഗ്രൂപ്പ് സി ജീവനക്കാർക്കാണ് ഈ ബോണസിന്റെ ഗുണഫലം ലഭിക്കുക.
കഴിഞ്ഞ ദിവസം ദീപാവലിക്ക് മുമ്പായി രാജസ്ഥാൻ സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തിയിരുന്നു. നാല് ശതമാനം ഡിഎയാണ് അശോക് ഗെഹ്ലോട്ട് സർക്കാർ ഉയർത്തിയത്. ഇതോടെ രാജസ്ഥാനിലെ സർക്കാർ ജീവനക്കാർക്ക് 46 ശതമാനമായി ഉയർന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പിനിടെയാണ് സർക്കാരിന്റെ തീരുമാനം എങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ അത് അംഗീകരിക്കുകയായിരുന്നു.
ALSO READ : 7th Pay Commission: ഈ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, ദീപാവലിക്ക് മുൻപ് ശമ്പളം വർധിച്ചു
രാജസ്ഥാന് പുറമെ യോഗി ആദിത്യനാഥ് സർക്കാർ ഉത്തർ പ്രദേശിലെ ജീവനക്കാരുടെയും ഡിഎ വർധിപ്പിച്ചിരുന്നു. നാല് ശതമാനം ഡിഎയാണ് യുപി സർക്കാർ തങ്ങളുടെ ജീവനക്കാർക്കായി ഉയർത്തി നൽകിയിരിക്കുന്നത്. അധ്യാപകർ ഉൾപ്പെടെ 14-16 ലക്ഷം സംസ്ഥാന സർക്കാർ ജീവനക്കാർക്കും ഏകദേശം 12-13 ലക്ഷം പെൻഷൻകാർക്കും ഈ വർധനയുടെ പ്രയോജനം ലഭിക്കും. പെൻഷൻകാർക്കും ഇതിൻറെ ഗുണം ലഭിക്കും. ഇതോടെ ഡിഎ 42 ശതമാനമായി.
ഇവയ്ക്കെല്ലാം മുമ്പായി നവരാത്രിയോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തിയിരുന്നു. നാല് ശതമാനം ഡിഎയാണ് കേന്ദ്രം വർധിപ്പിച്ചത്. ഇതോടെ സർക്കാർ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെയും ക്ഷാമബത്ത 42 ശതമാനത്തിൽ നിന്നും 46 ശതമാനമായി ഉയർന്നു. നേരത്തെ ഈ വർഷം മാർച്ചിലായിരുന്നു കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെയും ഡിഎ ഉയർത്തി നൽകിയത്.
ഉത്സവ സീസണുകൾക്ക് മുന്നോടിയായിട്ടുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനം ലക്ഷങ്ങളോളം വരുന്ന സർക്കാർ ജീവനക്കാർക്ക് ആശ്വാസത്തിന്റെ വാർത്തയാണ് നൽകുന്നത്. ഇതോടെ നവംബർ മാസം മുതൽ മുൻകാല പ്രാബല്യത്തിൽ ശമ്പളം വർധനവുണ്ടാകുക. ജൂലൈ മാസം മുതലുള്ള ശമ്പള വർധനവ് നവംബറിൽ ലഭിക്കുന്നതാണ്. വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപയോക്കതാക്കളുടെ ക്ഷാമബത്ത ഉയർത്തുന്നത്. ജനുവരിയിലും ജൂലൈ മാസത്തിലെ രാജ്യത്തിന്റെ പണപ്പെരുപ്പത്തിന്റെ കണക്ക് അനുസരിച്ചാകും വർധനവുണ്ടാകുക. ഇനി അടുത്ത ജനുവരിയിലാണ് അടുത്ത ഡിഎ വർധനവിനുണ്ടാകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.